പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കെതിരെ എം.എം മണി നടത്തിയ സ്ത്രീവിരുദ്ധ പ്രസ്താവനക്കെതിരെ പ്രതിഷേധത്തിന് ആക്കം കൂട്ടി ഇന്നുമുതല്‍ പെമ്പിളൈ ഒരുമൈയുടെ നിരാഹാരസമരം. നേതാക്കളായ ഗോമതി അഗസ്റ്റിന്‍, കൗസല്യ തങ്കമണി എന്നിവരാണ് അനിശ്ചിതകാല നിരാഹാരം ഇരിക്കുന്നത്. പ്രസ്താവന നടത്തിയ മന്ത്രി മൂന്നാറിലെത്തി തൊഴിലാളികളുടെ കാലുപിടിച്ച് മാപ്പുപറയണമെന്ന ഉറച്ച നിലപാടിലാണ് പെമ്പിളൈ ഒരുമൈ.
ഇത്രയും ഹീനമായ പ്രസ്താവന നടത്തിയ മന്ത്രി മണി രാജിവെക്കണമെന്ന ആവശ്യവും ഇവര്‍ ഉന്നയിക്കുന്നു. രണ്ടുതവണ മണി ഖേദപ്രകടനം നടത്തിയെങ്കിലും മൂന്നാറിലെത്തി മന്ത്രി മാപ്പുപറയണമെന്ന് തന്നെയാണ് പ്രതിഷേധക്കാരുടെ നിലപാട്. ഞായറാഴ്ച വൈകിട്ടോടെ ആരംഭിച്ച സമരത്തിന് പിന്തുണയുമായി ബിജെപി, കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടിയ തുടങ്ങിയ രാഷ്ട്രീയ സംഘടനകളും സമരപന്തലില്‍ എത്തിയിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സമരം കൊണ്ട് തൊഴിലാളികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകില്ലെന്നും അതിനാല്‍ സംഘടനയ്ക്ക് വേണ്ടി നേതൃനിരയിലുളളവര്‍ മാത്രമേ സമരത്തില്‍ പങ്കെടുക്കൂവെന്നും ഗോമതി സമരത്തെക്കുറിച്ച് വ്യക്തമാക്കി. അതേ സമയം മൂന്നാറിലെ കയ്യേറ്റ വിഷയങ്ങളിലടക്കം വിവാദങ്ങളില്‍ അകപ്പെട്ട സിപിഐഎം നേതൃത്വം ഇന്നുവൈകിട്ട് മൂന്നാറില്‍ വിശദീകരണ യോഗം നടത്തുന്നുണ്ട്.