കൊവിഷീല്‍ഡ് വാക്‌സിന്റെ ഉത്പാദനം നിര്‍ത്തിയെന്ന് അറിയിച്ച് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സിഇഒ അദാര്‍ പൂനവാല. ലഭ്യമായ മൊത്തം സ്റ്റോക്കില്‍ ഏകദേശം 100 ദശലക്ഷം ഡോസുകള്‍ കഴിഞ്ഞ വര്‍ഷം ഡിസംബറോടെ ഉപയോഗശൂന്യമായെന്നും അദ്ദേഹം പറഞ്ഞു.

വികസ്വര രാജ്യങ്ങളുടെ വാക്സിന്‍ മാനുഫാക്ചേഴ്സ് നെറ്റ് വര്‍ക്കിന്റെ വാര്‍ഷിക പൊതുയോഗത്തോടനുബന്ധിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയയായിരുന്നു അദ്ദേഹം. ആളുകള്‍ക്കിടയില്‍ പൊതുവായ അലസത ഉള്ളതിനാല്‍ ബൂസ്റ്റര്‍ വാക്‌സിനുകള്‍ക്ക് ആവശ്യമില്ല. കൂടാതെ അവര്‍ പകര്‍ച്ചവ്യാധിയില്‍ മടുത്തുവെന്നും അദ്ദേഹം പറഞ്ഞു. ‘

കൊവോവാക്‌സ് രണ്ടാഴ്ചയ്ക്കുള്ളില്‍ അനുവദിക്കണമെന്നതാണ് ആവശ്യം. ഡബ്ല്യൂഎച്ച്ഒ ഇത് അനുവദിച്ചാല്‍, ഒരുപക്ഷെ ഇന്ത്യന്‍ റെഗുലേറ്റര്‍ അത് അനുവദിക്കുകയും ചെയ്യും. എന്നാല്‍  ആളുകള്‍ക്ക് വാക്‌സിനുകള്‍ മടുത്തു, സത്യം പറഞ്ഞാല്‍, എനിക്കും അത് മടുത്തു’ അദ്ദേഹം പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

‘പാശ്ചാത്യ രാജ്യങ്ങളില്‍ കാണുന്നതുപോലെ ഇന്ത്യയില്‍, പകര്‍ച്ചവ്യാധി ഷോട്ടുകള്‍ എടുക്കുന്ന രീതി നമുക്കില്ല. 2010 ല്‍ ഞങ്ങള്‍ കുറച്ച് വാക്‌സിനുകള്‍ പുറത്തിറക്കിയിരുന്നു. 2011 ല്‍ എച്ച്1 എന്‍1 പകര്‍ച്ചവ്യാധി വന്ന സമയത്ത് ആരും ആ വാക്‌സിന്‍ എടുത്തില്ല.

പകര്‍ച്ചവ്യാധി ഭയപ്പെടുത്തുന്ന ഒന്നല്ല. ആളുകള്‍ അത് എടുക്കാന്‍ താത്പര്യപ്പെടുന്നുമില്ല’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.