ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഹോങ്കോങ്ങിൻ്റെ രഹസ്യാന്വേഷണ വിഭാഗത്തിന് വേണ്ടി ചാരവൃത്തി നടത്തിയെന്ന് ആരോപിക്കപ്പെട്ട ആളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മുൻ റോയൽ മറൈൻ അംഗമായ മാത്യു ട്രിക്കറ്റിനെ ബെർക്‌ഷെയറിലെ ഒരു പാർക്കിൽ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത് . 37 കാരനായ ഇയാളെ ഈ മാസം ആദ്യം ദേശീയ സുരക്ഷാ നിയമപ്രകാരമുള്ള കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു .
മാത്യുവിന്റെ മരണത്തെ കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തെ കുറിച്ച് വിവരം ലഭിച്ച് അടിയന്തിര വൈദ്യസഹായം നൽകാൻ ശ്രമിച്ചെങ്കിലും ഇയാൾ മരിച്ചു കഴിഞ്ഞിരുന്നു. ദേശീയ സുരക്ഷാ നിയമത്തിന് വിരുദ്ധമായി മറ്റൊരു രാജ്യത്തിൻറെ വിദേശ രഹസ്യാന്വേഷണ വിഭാഗത്തെ സഹായിച്ചതായുള്ള കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരുന്നത്. സ്റ്റെയിൻസിൽ നിന്നുള്ള ചി ലിയുങ് വായ് (38), കിഴക്കൻ ലണ്ടനിലെ ഹാക്ക്‌നിയിൽ നിന്നുള്ള ചുങ് ബിയു യുവൻ (63) എന്നിവരും ട്രിക്കറ്റിനൊപ്പം അറസ്റ്റിലായിരുന്നു.
Leave a Reply