എറണാകുളം കാക്കനാട് പ്ലസ്‌ടു വിദ്യാർഥിനിയെ പാതിരാത്രി വീട്ടിൽക്കയറി പെട്രോളൊഴിച്ച് തീവച്ച് കൊലപ്പെടുത്തി. പൊള്ളലേറ്റ യുവാവും മരിച്ചു. കാക്കനാട് അത്താണി സലഫി ജുമാ മസ്ജിദ്നു സമീപം പദ്മാലയത്തിൽ ഷാലൻ-മോളി ദമ്പതിമാരുടെ മകൾ ദേവിക (പാറു -17)യാണ് അക്രമത്തിന് ഇരയായി മരിച്ചത്. നോര്‍ത്ത് പറവൂര്‍ സ്വദേശിയാണ് തീക്കൊളുത്തിയ യുവാവെന്നാണ് വിവരം. പ്രേമാഭ്യർത്ഥന നിരസിച്ചതാണ് കൊലയ്ക്കു പിന്നിലെന്നാണ് സൂചന.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബുധനാഴ്ച രാത്രി 12. 15-ഓടെയായിരുന്നു സംഭവം. ബൈക്കിൽ ഷാലന്റെ വീട്ടിലെത്തിയ യുവാവ് വീട്ടുകാരെ ഉണർത്തുകയും പിതാവ് ഷാലനോട്‌ മകളെ കാണണമെന്ന് ആവശ്യപ്പെട്ടുകയുമായിരുന്നു. ഇതിനിടെ ദേവിക ഉറക്കമുണർന്നെത്തുകയും പിന്നാലെ യുവാവ് പെട്രോൾ ഒഴിച്ച് തീക്കൊളുത്തുകയുമായിരുന്നെന്നാണ് വിവരം.