ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബേസിങ്സ്റ്റോക്കിൽ താമസിക്കുന്ന ഫിലിപ്പ് കുട്ടി കേരളത്തിലേയ്ക്കുള്ള വിമാന യാത്രയ്ക്കിടെ അന്തരിച്ചു . ഭാര്യാ മാതാവിൻറെ മരണവിവരമറിഞ്ഞാണ് അദ്ദേഹം നാട്ടിലേയ്ക്ക് തിരിച്ചത്. യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വിമാനം മുംബൈയിൽ ഇറക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
യുകെയിലെ കലാസാംസ്കാരിക മേഖലകളിലെ നിറസാന്നിധ്യമായിരുന്ന ഫിലിപ്പ് കുട്ടി. അറിയപ്പെടുന്ന ഒരു ചെണ്ടമേള വിദഗ്ധനായിരുന്നു അദ്ദേഹം. കേരളത്തിൽ ചിങ്ങവനം കോണ്ടൂർ സ്വദേശിയാണ് . ബേസിങ്സ്റ്റോക്കിലെ ഹോസ്പിറ്റലിൽ തിയേറ്റർ നേഴ്സായ സജിനിയാണ് ഭാര്യ. ഡോക്ടർ ആയ മകൾ റിച്ചുവും ഭർത്താവും ഓസ്ട്രേലിയയിൽ ആണ്. സക്കറിയ ആണ് മകൻ. മാതാവിൻറെ അസുഖം അധികരിച്ചതിനെ തുടർന്ന് ഭാര്യയും മകളും നേരത്തെ കേരളത്തിൽ എത്തിയിരുന്നു. ഫിലിപ്പ് കുട്ടിയുടെ നിര്യാണം കടുത്ത ആഘാതമാണ് ബേസിങ്സ്റ്റോക്ക് മലയാളികളിൽ സൃഷ്ടിച്ചത്. വിവിധ മലയാളി സംഘടനകളുടെ പ്രവർത്തനങ്ങളിൽ തന്റെ സൗമ്യമായ ഹൃദ്യവുമായ ഇടപെടലുമായി അദ്ദേഹം എന്നും നിറസാന്നിധ്യമായിരുന്നു.
ഫിലിപ്പ് കുട്ടിയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
Leave a Reply