ഇന്ത്യയുടെ ആദ്യ റിപബ്ലിക് ദിനം എന്ന്‍ നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ ? അറുപത്തിയൊമ്പത് വര്‍ഷം മുന്‍പുള്ള ഇന്ത്യ എങ്ങനെയെന്ന് സങ്കല്പ്പിച്ചിട്ടുണ്ടോ ?
നമ്മുടെ രാജ്യത്തിന്‍റെ കൈയില്‍ ആ ദൃശ്യങ്ങള്‍ ഒന്നുമില്ല എങ്കിലും അജ്ഞാതമായൊരു യൂട്യൂബ് ചാനലില്‍ അത് ലഭ്യമാണ്. ബ്രിട്ടീഷ് പതേ എന്ന ചാനലിലാണ് ഇന്ത്യയുടെ ആദ്യ റിപബ്ലിക് ദിനത്തിന്‍റെ ദൃശ്യങ്ങള്‍ ഉള്ളത്.
6.28 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോ ക്ലിപ്പില്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു, ഉപരാഷ്ട്രപതി സര്‍വേപള്ളി രാധാകൃഷ്ണന്‍ എന്നിവരെ ഒന്നിലേറെ തവണ കാണിക്കുന്നുണ്ട്. വിമാനം ഇറങ്ങി വരുന്ന പാക്കിസ്ഥാന്‍ നേതാക്കളെ പ്രധാനമന്ത്രി സ്വീകരിക്കുന്നതായും ദൃശ്യങ്ങളില്‍ കാണാവുന്നതാണ്. ഇന്ത്യന്‍ പട്ടാളവും ആര്‍മി ടാങ്കുകളും അടങ്ങിയ റിപബ്ലിക് ദിന പരേഡും ഇതില്‍ ചിത്രീകരിച്ചിട്ടുണ്ട്.
മറ്റൊരു വീഡിയോയില്‍ ലണ്ടനിലെ ഇന്ത്യന്‍ ഹൗസില്‍ നടന്ന ആഘോഷങ്ങള്‍ കാണാം. രാജ്യത്തിന്‍റെ ഹൈ കമീഷണര്‍ ആയിരുന്ന വികെ കൃഷ്ണ മേനോന്‍ പ്രതിജ്ഞയെടുക്കുന്നതും പ്രഭാഷണം നടത്തുന്നതും കാണാം.
Leave a Reply