ഹെഡ് ടീച്ചര്‍ എമ്മ പാറ്റിണ്‍, ഭര്‍ത്താവ് ജോര്‍ജ്ജ് ഏഴുവയസ്സുകാരി മകള്‍ ലെറ്റീ എന്നിവരെ ഞായറാഴ്ച്ചയായിരുന്നു സ്‌കൂള്‍ ഗ്രൗണ്ടിലുള്ള വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നാമത് ഒരാള്‍ക്ക് പങ്കില്ലാത്ത ഒറ്റപ്പെട്ട ഒരു സംഭവം എന്നാണ് സറേ പോലീസ് കൊറോണര്‍ക്ക് അയച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. കൊലപാതകവും ആത്മഹത്യവും ചേര്‍ന്നതാവാം സംഭവം എന്ന രീതിയിലാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്.
ഞായറാഴ്ച പുലർച്ചെ 1.10 ന് സൗത്ത് ഈസ്റ്റ് കോസ്റ്റ് ആംബുലൻസ് സർവീസ് ഉദ്യോഗസ്ഥരെ സ്വകാര്യ സ്കൂളിലേക്ക് വിളിച്ചപ്പോഴാണ് ഹെഡ്മിസ്ട്രസ് എമ്മ പാറ്റിസൺ (45), മകൾ ലെറ്റി (ഏഴ്), ഭർത്താവ് ജോർജ്ജ് (39) എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതെന്ന് സറേ പോലീസ് പറഞ്ഞു.
വളരെ നല്ല കുടുംബമായിരുന്നു അവരുടേതെന്നായിരുന്നു ലെറ്റിയെ നോക്കാന്‍ നിന്നിരുന്ന നഴ്സറി വര്‍ക്കര്‍ കോയല്‍ റാത്ത്ബൗണ്‍ പറയുന്നത്. ലെറ്റി ശരിക്കും ഒരു മാലാഖ തന്നെയായിരുന്നു എന്ന്, കഴിഞ്ഞമാസം എമ്മയുടെ ഹെഡ്ഷിപ് പ്രഖ്യാപന ചടങ്ങി ഫോട്ടോ എടുക്കാന്‍ വന്ന ഫോട്ടോഗ്രാഫറും പറയുന്നു. അതുപോലെ എമ്മയും വളരെ സ്നേഹമുള്ള ഒരു സ്ത്രീയായിരുന്നു എന്ന് അയല്‍വാസികളും സാക്ഷ്യപ്പെടുത്തുന്നു.
ഗോര്‍ജ്ജ് പാറ്റിസണ്‍ പ്രമുഖനായ ഒരു ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായിരുന്നു. ഭാര്യയേക്കാള്‍ ഏറെ നിശബ്ദനായിരുന്നു അയാള്‍ എന്നാണ് അയാളുമായി അടുപ്പമുള്ളവര്‍ പറയുന്നത്.. സാമ്പത്തിക പ്രശ്നങ്ങളും ഈ കുടുംബത്തിന് ഇല്ലെന്ന് സുഹൃത്തുക്കള്‍ പറയുന്നു. ആത്മഹത്യയാണെന്ന് പറയുമ്പോഴും അതിനുള്ള കാരണം കണ്ടെത്താനാകാത്തത് പോലീസിനെ ഏറെ വിഷമിപ്പിക്കുന്നുണ്ട്.
Leave a Reply