തിരുവനന്തപുരം: മൂന്നാറില്‍ പെമ്പിളൈ ഒരുമൈ നടത്തുന്ന സമരത്തിന് ജനപിന്തുണ ഇല്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. അവിടെ നടക്കുന്ന സമരത്തിന് പിന്നില്‍ സര്‍ക്കാര്‍ വിരുദ്ധ തിമിരം ബാധിച്ചവര്‍ മാത്രമാണ്. പെമ്പിളൈ ഒരുമയുടെ സമരത്തെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നു എന്ന പ്രതിപക്ഷത്തിന്റെ ആരോപണം തീര്‍ത്തും ശരിയല്ലെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.
മൂന്നാറില്‍ നടന്ന സംഭവങ്ങളില്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടഞ്ഞതിനാണ് സമരക്കാര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. മൂന്നാറില്‍ പൊമ്പിളൈ ഒരുമൈ നടത്തുന്ന സമരത്തെ അവരുടെ തന്നെ സംഘടന തള്ളിപ്പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി. പ്രശ്‌നങ്ങളെ തെറ്റായ രീതിയില്‍ വഴിതിരിച്ച് വിടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.
നേരത്തെ സഭയില്‍ പെമ്പിളൈ ഒരുമൈ സമരത്തെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമം നടക്കുന്നുവെന്നും ഇത് സഭയില്‍ ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് വി.ഡി. സതീശന്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ സ്പീക്കര്‍ ഇതിന് അനുമതി നിഷേധിച്ചു.
Leave a Reply