ആസാമിലെ ടിൻസുകിയ ജില്ലയിൽ വാതകച്ചോർച്ചയുണ്ടായതിനെ തുടർന്ന് തീപിടുത്തമുണ്ടായ ഓയിൽ ഇന്ത്യ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള എണ്ണകിണറിനു സമീപം രണ്ടു മൃതദേഹം കണ്ടെത്തി. രക്ഷാപ്രവർത്തകരാണ് മരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
14 ദിവസങ്ങളായി വാതക ചോർച്ചയുണ്ടായ എണ്ണക്കിണറിന് ചൊവ്വാഴ്ചയോടെയാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തിന്റെ വ്യാപ്തി എത്രമാത്രം ശക്തമാണെന്ന് 10 കിലോമീറ്റർ ദൂരെ നിന്നു നോക്കിയാലും വ്യക്തമാകും.
സംസ്ഥാന സർക്കാരിന്റെ അഭ്യർഥനയെ തുടർന്ന് ഇന്ത്യൻ എയർഫോഴ്സും സൈന്യവും രക്ഷാപ്രവർത്തനത്തിന് സ്ഥലത്തെത്തിയിട്ടുണ്ട്. തീപിടുത്തം ഇതുവരെയും നിയന്ത്രണ വിധേയമാക്കാൻ സാധിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
തീപിടുത്തത്തെ തുടർന്ന് 1,610 കുടുംബങ്ങളെ നേരത്തെ തന്നെ പ്രദേശത്തുനിന്നും മാറ്റിപ്പാർപ്പിച്ചിരുന്നു. എണ്ണ ചോർച്ചയുണ്ടായതിനെ തുടർന്ന് പ്രദേശത്തെ നിരവധി മത്സ്യങ്ങളും ഡോൾഫിനുകളും പക്ഷികളും ചത്തിരുന്നു.
Leave a Reply