അഞ്ചാം ക്ലാസ്സുകാരിയെ കയറിപ്പിടിച്ചതിന് ശേഷം കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച അധ്യാപകന്‍ അറസ്റ്റില്‍. മലപ്പുറത്താണ് സംഭവം. വണ്ടൂര്‍ തച്ചുണ്ണിക്കുന്ന് സ്വദേശി കുന്നുമ്മല്‍ ഹൗസില്‍ സവാഫ് (29)ആണ് പിടിയിലായത്. കഴിഞ്ഞ മൂന്നാം തീയതിയാണ് നടുക്കുന്ന സംഭവം.

സവാഫ് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കയറിപ്പിടിക്കുകയും പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. അധ്യാപകന്‍ സ്‌കൂളിലെ ശുചിമുറിക്ക് സമീപത്ത് വച്ചാണ് അധ്യാപകന്‍ കുട്ടിയെ കയറിപിടിച്ചത്. ശേഷം അഞ്ചാം ക്ലാസുകാരിയെ തൊട്ടടുത്ത കുറ്റിക്കാട്ടിലേക്ക് ഇയാള്‍ വലിച്ചിഴയ്ക്കുകയായിരുന്നു.

നിലവിളിച്ചതോടെ പ്രതി കുട്ടിയെ വിട്ടയച്ചു. സംഭവം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. അധായപകന്റെ ഭീഷണിയില്‍ തൊട്ടടുത്ത ദിവസങ്ങളില്‍ കുട്ടി സ്‌ക്കൂളില്‍ പോയിരുന്നില്ല. തുടര്‍ന്ന് സ്‌ക്കൂളിലെത്തിയ കുട്ടിയോട് ഒരു അധ്യാപിക കാര്യം അന്വേഷിച്ചതോടെയാണ് പീഡനശ്രമം പുറത്തറിഞ്ഞത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇതോടെ പ്രധാനാധ്യാപകന്‍ പൊലീസില്‍ പരാതി നല്കുകയായിരുന്നു. ഇതിനിടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഒഫ് ചെയ്ത് പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ തന്ത്രപരമായി പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.

സവാഫിനെ സി ഐ ഇ. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. പോക്‌സോ വകുപ്പ് ചുമത്തിയാണ് സവാഫിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ പൊലീസ് മഞ്ചേരി കോടതിയില്‍ ഹാജരാക്കി.