ന്യൂസ് ഡെസ്ക്, മലയാളം യുകെ
വാട്സ്ആപ്പ് സന്ദേശങ്ങളുമായി ബന്ധപ്പെട്ട തെറ്റായ ആരോപണത്തെ തുടർന്ന് ദമ്പതികളെ അറസ്റ്റ് ചെയ്തതായി സമ്മതിച്ച ഹർട്‌ഫോർഡ്‌ഷെയർ പോലീസ് £20,000 നഷ്ടപരിഹാരം നൽകി. മകൾ പഠിക്കുന്ന സ്കൂളിനെ കുറിച്ച് വാട്സ്ആപ്പിലും ഇമെയിലിലും അവർ പറഞ്ഞ കാര്യങ്ങളെ തുടർന്നാണ് ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ആവശ്യമായ സാഹചര്യം ഇല്ലായിരുന്നുവെന്ന് പോലീസ് പിന്നീട് വ്യക്തമാക്കി. 11 മണിക്കൂറോളം തടങ്കലിൽ വച്ച സംഭവം കുടുംബത്തെ വലിയ മാനസിക സമ്മർദത്തിലാക്കിയതായും ദമ്പതികൾ പറഞ്ഞു.

റോസലിന്ദ് ലെവീനും മാക്സി അലനും സ്കൂളിന്റെ ഹെഡ്‌ടീച്ചർ നിയമന രീതിയെ കുറിച്ചും മകളുടെ ആരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ആവശ്യങ്ങളെ കുറിച്ചും സ്കൂളിനോട് തുടർച്ചയായി ഇമെയിൽ അയച്ചിരുന്നു. ഇതിനെതിരെ സ്കൂൾ അധികൃതർ പോലീസിൽ പരാതി നൽകുകയായിരുന്നു .

മൂന്ന് വയസ്സുള്ള മകന്റെ മുന്നിൽ ആറ് പൊലീസ് ഉദ്യോഗസ്ഥർ വീട്ടിലെത്തി അറസ്റ്റ് ചെയ്തതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നു വന്നിരുന്നു. സംഭവത്തിന് ശേഷം പോലീസിനോടുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് അവർ പറഞ്ഞു . സ്കൂളിലെ നിയമനത്തെ കുറിച്ച് താൻ ചോദിച്ച ചോദ്യങ്ങൾ ചിലർക്കു പിടിച്ചില്ലായിരുന്നുവെന്നാണ് അലന്റെ നിഗമനം. സംഭവം പോലീസിന്റെ ഇടപെടലിന് വിധേയമാകേണ്ട കാര്യമല്ലായിരുന്നുവെന്ന് ഹർട്‌ഫോർഡ്‌ഷെയർ പോലീസ് കമ്മീഷണറും വ്യക്തമാക്കി.











Leave a Reply