വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം അയല്‍വാസികൾ പിടിയിൽ. ചീമേനി പുലിയന്നൂരില്‍ കവര്‍ച്ചാ ശ്രമത്തിനിടയില്‍ വിരമിച്ച അധ്യാപികയെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ പിടിയിലായി.
കൊല്ലപ്പെട്ട റിട്ട. അധ്യാപികയുടെ അയല്‍വാസികളായ വൈശാഖ് റെനേഷ് എന്നിവരാണ് പിടിയിലായത്. സംഭവത്തില്‍ ഉള്‍പ്പെട്ട മൂന്നാമത്തെയാള്‍ വിദേശത്തേക്ക് കടന്നുവെന്ന് പോലീസ് പറഞ്ഞു. 2017 ഡിസംബര്‍ 13-ന് രാത്രിയിലാണ് ചീമേനി പുലിയന്നൂരില്‍ കവര്‍ച്ചയും കൊലപാതകവും നടന്നത്. വിരമിച്ച പ്രഥമാധ്യാപിക പി.വി. ജാനകിയെ കഴുത്തറുത്തു കൊന്നും ഭര്‍ത്താവ് കളത്തേര കൃഷ്ണന്‍ മാസ്റ്ററെ കഴുത്തിന് വെട്ടി പരിക്കേല്‍പ്പിച്ചുമാണ് വീട് കൊള്ളയടിച്ചത്. ഒരുമണിക്കൂറിനുള്ളില്‍ പോലീസ് വീട്ടിലെത്തിയിരുന്നു. മൂന്നംഗ മുഖംമൂടിസംഘമായിരുന്നു കൊല നടത്തിയതെന്ന് പോലീസിന് മൊഴിലഭിച്ചിരുന്നു.
തുടര്‍ന്ന പോലീസ് അന്യസംസ്ഥാനങ്ങളിലടക്കം തിരച്ചില്‍ നടത്തിയെങ്കിലും പ്രതികളെക്കുറിച്ച് തുമ്പൊന്നും ലഭിച്ചിരുന്നില്ല. എന്നാല്‍ പ്രദേശത്തെക്കുറിച്ച് വ്യക്തമായ അറിവില്ലാതെ കൃത്യം നടത്താന്‍ പറ്റില്ലെന്ന നിഗമനത്തിലായിരുന്നു പോലീസ്. ബാങ്കില്‍ സ്വര്‍ണം പണയംവച്ചതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണമാണ് അയല്‍വാസികളായ മൂന്നുപേരില്‍ എത്തിയത്. കോളിങ് ബെല്‍ അടിച്ചാണ് മോഷ്ടാക്കള്‍ വീട്ടനകത്ത് കയറിയത്. ബെല്‍ അടിപ്പോള്‍ കൃഷ്ണന്‍ ആണ് വാതില്‍ തുറന്നത്. പെട്ടെന്ന് അക്രമികള്‍ വാതില്‍ മുഴുവനായും തള്ളിത്തുറക്കുകയും വീട്ടിനുള്ളില്‍ കടക്കുകയുമായിരുന്നു.
ശേഷം ഇദ്ദേഹത്തിന്റെ വായില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ചു. ഈ സമയം കിടപ്പുമുറിയില്‍ നിന്നോടിയെത്തിയ ഭാര്യ ജാനകിമ്മയെയും അക്രമികള്‍ കടന്നുപിടിക്കുകയും വായില്‍ പ്ലാസ്റ്റര്‍ ഒട്ടിക്കുകയും ചെയ്തു. തുടര്‍ന്ന് ജാനകിയമ്മയെ അകത്തേക്ക് വലിച്ചു കൊണ്ടുപോയി കഴുത്തറക്കുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന അരലക്ഷം രൂപയും ആഭരണങ്ങളും കൊള്ളയടിച്ചു. അക്രമിക്കപ്പെട്ടപ്പോള്‍ തന്നെ കൃഷ്ണന് ബോധം നഷ്ടപ്പെട്ടിരുന്നു. രണ്ടു മണിക്കൂറിന് ശേഷം ബോധം തിരിച്ചു കിട്ടിയപ്പോള്‍ അദ്ദേഹം പോലീസ് സ്റ്റേഷനിലേക്കു വിളിക്കുകയും ഒച്ചവയ്ക്കുകയും ചെയ്തു. ശബ്ദം കേട്ട് ഓടിയെത്തിയ അയല്‍പക്കക്കാര്‍ കണ്ടത് ജാനകിയമ്മ മരിച്ചുകിടക്കുന്നതാണ്.
Leave a Reply