ലണ്ടന്‍: മുതിര്‍ന്ന സ്ത്രീക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ മലയാളി വൈദികനെ ലണ്ടനില്‍ (കാനഡ) അറസ്റ്റു ചെയ്തു. സിറോ മലബാര്‍ സഭയുടെ കീഴിലുള്ള സൗത്ത് ലണ്ടനിലെ കിംഗ് എഡ്‌വേര്‍ഡ് അവന്യൂവിലുള്ള സെന്റ്‌ മേരീസ് സീറോമലബാര്‍ പള്ളിയിലെ വൈദികന്‍ ടോബി ദേവസ്യ (33) ആണ് അറസ്റ്റിലായിരിക്കുന്നത്. തിങ്കളാഴ്ചയാണ് വൈദികനെതിരെ പരാതി ഉയര്‍ന്നത്. അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കേസ് ജൂണ്‍ 24ന് കോടതി വീണ്ടും പരിഗണിക്കും.

പള്ളിയില്‍ വൈദികനെ കാണാനെത്തിയ സ്ത്രീയെ വൈദികന്‍ ദുരുദേശത്തോടെ സ്പര്‍ശിച്ചുവെന്നാണ് കേസ്. ആരോപണത്തെ കുറിച്ച് പ്രതികരിക്കാന്‍ പരാതിക്കാരി തയ്യാറായില്ല എന്ന് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ഇംഗ്ലീഷ് മാധ്യമം പറയുന്നു. സെന്റ് മേരീസ് സിറോ മലബാര്‍ കത്തോലിക്കാ പള്ളിയിലെ വൈദികനില്‍ നിന്നാണ് ദുരനുഭവമുണ്ടായതെന്ന് ഇവര്‍ പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അഞ്ചുവര്‍ഷം മുന്‍പ് പൗരോഹിത്യം സ്വീകരിച്ചയാളാണ് ഈ വൈദികനെന്ന് സഭയുടെ ഫേസ്ബുക്ക് പേജില്‍ പറയുന്നു. ഒരു വര്‍ഷം മുന്‍പാണ് ഇദ്ദേഹം ഈ പള്ളിയില്‍ എത്തിയത്. വൈദികനെ വസതിയില്‍ നിന്നും അറസ്റ്റു ചെയ്യുന്നതിന് താന്‍ സാക്ഷിയാണെന്ന് ലണ്ടനിലെ റിയല്‍ എസ്‌റ്റേറ്റ് ഏജന്റായ പയസ് ജോസഫ് ഇംഗ്ലീഷ് മാധ്യമത്തിനോട്‌ പറയുന്നു. കഴിഞ്ഞ വര്‍ഷം ഇദ്ദേഹം പള്ളിയില്‍ ചുമതലയേറ്റതു മുതല്‍ വിശ്വാസ സമൂഹം ഏറെ സന്തോഷത്തിലായിരുന്നു. അദ്ദേഹം എല്ലായ്‌പോയും പള്ളിയില്‍ തന്നെ ഉണ്ടായിരുന്നുവെന്നും പയസ് ജോസഫ്  പറഞ്ഞു.