ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഫെർമനാഗ് കൗണ്ടിയിലെ മാഗ്വേഴ്സ്ബ്രിഡ്ജിൽ ഇന്ന് രാവിലെ നടന്ന വെടിവയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഇന്ന് രാവിലെ 08:21 നാണ് വെടിവയ്പ്പിനെ തുടർന്ന് അയർലൻഡ് ആംബുലൻസ് സർവീസിന് അടിയന്തിര കോൾ ലഭിച്ചത്. ഉടൻ തന്നെ മൂന്ന് വാഹനങ്ങളും ഒരു എയർ ആംബുലൻസും സംഭവ സ്ഥലത്ത് എത്തി.
പരിക്കേറ്റവരിൽ ഒരാളെ ഹെലികോപ്റ്ററിൽ ബെൽഫാസ്റ്റിലെ റോയൽ വിക്ടോറിയ ആശുപത്രിയിലേക്കും മറ്റൊരാളെ എനിസ്കില്ലനിലെ സൗത്ത് വെസ്റ്റ് അക്യൂട്ട് ആശുപത്രിയിലേയ്ക്കും ചികിത്സയ്ക്കായി കൊണ്ടുപോയി. വടക്കൻ അയർലണ്ടിലെ പോലീസ് സർവീസ് (PSNI) മറ്റാർക്കും ഈ സംഭവത്തിൽ പങ്കില്ലെന്ന് വ്യക്തമാക്കി. ആക്രമണത്തിന് പിന്നാലെ ഡ്രമ്മീർ റോഡ് അടച്ചിട്ടിരിക്കുകയാണ്.
Leave a Reply