മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ മൃതദേഹം ഒൗദ്യോഗിക ബഹുമതികളോടെ സംസ്​കരിച്ചു. നൂറുകണക്കിനാളുകളാണ് സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത്. ബംഗളൂരുവിലെ ചാംരാജ്​പേട്ട്​ ശ്​മശാനത്തിലായിരുന്നു സംസ്​കാരം. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉൾപ്പടെയുള്ളവർ ഗൗരി ലങ്കേഷിന്​ അന്തിമോപചാരം അർപ്പിച്ചിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ചൊവ്വാഴ്​ച രാത്രിയാണ്​ ഗൗരി ലങ്കേഷിനെ അ​​ജ്​​​ഞാ​​ത​​ർ വെ​​ടി​​വെ​​ച്ചു ​കൊ​​ന്നത്​. ബം​​ഗ​​ളൂ​​രു രാ​​ജ രാ​​ജേ​​ശ്വ​​രി ന​​ഗ​​റി​​ലെ വീ​​ടി​​നു​​പു​​റ​​ത്ത്​ മൂ​​വ​​ർ സം​​ഘ​​മെ​​ത്തി അവരെ ​വെ​​ടി​​വെ​​ച്ചു വീ​​ഴ്​​​ത്തു​​ക​​യാ​​യി​​രു​​ന്നു. മൂ​​ന്ന്​ വെ​​ടി​​യു​​ണ്ട​​ക​​ൾ ശി​​ര​​സ്സി​​ലും നെ​​ഞ്ചി​​ലും പ​​തി​​ച്ച അ​​വ​​ർ ഉ​​ട​​ൻ മ​​രി​​ച്ചു.