ന്യൂസ് ഡെസ്ക്, മലയാളം യുകെ

നോർത്ത് യോർക്ക് ഷെയറിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ കാണാതായ നേഴ്സിനു വേണ്ടിയുള്ള തിരച്ചിൽ പോലീസ് ശക്തമാക്കി. അഞ്ച് ദിവസം മുമ്പാണ് ഒരു കുട്ടിയുടെ അമ്മയായ വിക്ടോറിയ ടെയ്‌ലറിനെ കാണാതായത്. തിങ്കളാഴ്ച രാവിലെ 9 മണിക്ക് നോർത്ത് യോർക്ക് ഷെയറിലെ മാൾട്ടണിലുള്ള അവരുടെ വീട്ടിലാണ് വിക്ടോറിയ ടെയ്‌ലറിനെ അവസാനമായി കണ്ടത്. അന്നേദിവസം രാവിലെ 11.35 ന്, മാൾട്ടണിലെ നോർട്ടൺ ഏരിയയിലെ വെൽഹാം റോഡിലെ ബിപി ഗാരേജിലെ സിസിടിവിയിൽ നിന്നും അവരുടെ ദൃശ്യങ്ങൾ ലഭിച്ചിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

34 വയസ്സുകാരിയായ വിക്ടോറിയ ടെയ്‌ലറിൻ്റെ പല സാധനങ്ങളും പിന്നീട് അടുത്തുള്ള ഡെർവെൻ്റ് നദിക്ക് സമീപം കണ്ടെത്തിയത് സംഭവത്തിന്റെ ദുരൂഹത വർദ്ധിപ്പിക്കുകയും ചെയ്തു. പോലീസും സന്നദ്ധ പ്രവർത്തകരും സാധ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിച്ച് വിക്ടോറിയ ടെയ്‌ലറിനെ കണ്ടെത്താൻ തിരച്ചിൽ നടത്തി കൊണ്ടിരിക്കുകയാണ്. മുങ്ങൽ വിദഗ്ധന്മാരുടെയും ഡ്രോണുകളുടെയും സേവനങ്ങൾ ഉപയോഗിച്ച് തിരച്ചിൽ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. വിക്ടോറിയ ടെയ്‌ലറിനെ കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ 101 , 999 എന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.