ബസ് കണ്ടക്ടറെ പൊലീസുകാര്‍ തല്ലിച്ചതച്ചു. ടിക്കറ്റെടുക്കാന്‍ ആവശ്യപ്പെട്ടതിനു നാഗര്‍കോവിലാണ് യാത്രക്കാരായ പൊലീസുകാര്‍ തമിഴ്നാട് സര്‍ക്കാര്‍ ബസിലെ കണ്ടക്ടറെ മര്‍ദിച്ചത്. സഹയാത്രക്കാര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ രണ്ടുപൊലീസുകാര്‍ അറസ്റ്റിലായി.

യാത്രക്കാരെ പോക്കറ്റടിക്കാന്‍ ശ്രമിച്ച കള്ളനെ കൈകാര്യം ചെയ്യുന്നതാണെന്നു കരുതല്ലേ. ടിക്കറ്റെടുക്കാന്‍ ആവശ്യപ്പെട്ട സര്‍ക്കാര്‍ ബസിലെ കണ്ടക്ടറെയാണ് ആയുധധാരികളായ പൊലീസുകാര്‍ നിറയെ യാത്രക്കാരുള്ള ബസിലിട്ടു തല്ലിച്ചതക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് കിലോമീറ്ററുകള്‍ മാത്രം ദൂരമുള്ള നാഗര്‍കോവില്‍ ഇന്നലെ വൈകീട്ടാണ് സംഭവം. തിരുനവല്‍വേലി ബസ് സ്റ്റാന്‍ഡില്‍ നിന്ന് നാഗർകോവിലേക്കു പോകുന്ന തമിഴ്നാട് സര്‍ക്കാരിന്റെ ബസിലെ യാത്രക്കാരായിരുന്നു പൊലീസുകാര്‍. യാത്ര പാസ് കാണിക്കാന്‍ തയാറാകത്തിനെ തുടര്‍ന്ന് കണ്ടക്ടര്‍ രമേശ് ടിക്കറ്റ് മുറിച്ചുനല്‍കി പിന്നീട് നടന്നത് ഇതാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യാത്രക്കാരിലാരോ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. തുടര്‍ന്ന് നാഗര്‍കോവില്‍ എസ്.പി അരുണ്‍ ശക്തികുമാര്‍ അന്വേഷണത്തിനു ഉത്തരവിട്ടു. സായുധസേനയിലെ മഹേഷിനെയുംതമിലരശനെയും രാത്രി തന്നെ സസ്പെന്‍റ് ചെയ്തു. ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയ ഇരുവരെയും രാവിലെ അറസ്റ്റ്ുചെയ്തു സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.