വീട്ടമ്മമാർ ഒളിച്ചോടുന്ന വാർത്തകളും അവരെ പൂട്ടുന്ന പോലീസും ആയിരുന്നു എന്നും വാർത്തകളിൽ. എന്നാൽ ഇപ്പോൾ 2 കുട്ടികളുടെ പിതാവായ തൃശൂരുലെ പോലീസുകാരൻ കാമുകിയുമായി ഒളിച്ചോടുകയും മരണപെടുകയും ചെയ്ത ദാരുണ വാർത്തയാണ്‌ വന്നിരിക്കുന്നത്. കാമുകിയുടെ കൂടെ ഒളിച്ചോടിയ പോലീസ് ഉദ്യോഗസ്ഥനെ വിഷം ഉള്ളില്‍ ചെന്ന് ജീവനറ്റ നിലയില്‍ കന്യാകുമാരി കടല്‍ തീരത്ത് നിന്നും കണ്ടെത്തുകയായിരുന്നു. മത്സ്യ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.

തൃശൂര്‍ പോലീസ് അക്കാഡമിയിലെ ഡ്രൈവറായ കൊല്ലം പേരൂര്‍ തടാടാര്‍ക്കോണം പരുത്തിപ്പള്ളി വീട്ടില്‍ ബോസ് എന്ന 37 കാരനെയാണ് കന്യാകുമാരിയില്‍ മരിച്ച നലിയില്‍ മത്സ്യ തൊഴിലാളികള്‍ കണ്ടെത്തിയത്. ഇയാളുടെ കാമുകിയായ 33 കാരി കിളികൊല്ലൂര്‍ സ്വദേശിയായ യുവതിയെ ലോഡ്ജ് മുറിയില്‍ വിഷം കഴിച്ച നിലയിലും കണ്ടെത്തിയിരുന്നു. അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവതിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കന്യാകുമാരി ആശാരിപള്ളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് ഇപ്പോള്‍ യുവതി. ഇന്നലെ രാവിലെയാണ് സംഭവം ഉണ്ടായത്.

സംഭവത്തെ കുറിച്ച് പോലീസ് നല്‍കുന്നത്  ഇങ്ങനെ;

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബോസിനെയും കാമുകി ആയ യുവതിയെയും കഴിഞ്ഞ മാസം നാലാം തീയതി മുതല്‍ കാണാനില്ലെന്ന് കാണിച്ച് ഇവരുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. വിവാഹിതനായ ബോസ് രണ്ട് കുട്ടികളുടെ പിതാവാണ്. കാമുകിയായ യുവതി വിവാഹ മോചിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ്. ഇവര്‍ നേരത്തെ സഹപാഠികളായിരുന്നു. ഏറെ നാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു എന്നാണ് വിവരം.

ഈ മാസം ആറാം തീയതി മുതല്‍ കന്യാകുമാരിയിലെ ഒരു ലോഡ്ജില്‍ ഇരുവരും ചേര്‍ന്ന് റൂം വാടകയ്ക്ക് എടുത്ത് താമസിച്ച് വരികയായിരുന്നു. പകല്‍ മുഴുവന്‍ പുറത്ത് ചുറ്റി നടന്ന ശേഷം രാത്രിയിലാണ് ഇവര്‍ റൂമില്‍ വരാറുള്ളതെന്ന് ലോഡ്ജിലെ ജീവനക്കാര്‍ പറഞ്ഞതായി പോലീസ് പറയുന്നു. ഇന്നലെ രാവിലെ 5.30 ഓടെ കടല്‍ തീരത്ത് ബോസ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ഇവര്‍ കന്യാകുമാരി പോലീസിന് വിവരം നല്‍കി. പോലീസ് പരിശോധനയില്‍ ബോസ് താമസിച്ചിരുന്ന ലോഡ്ജിലെ വിവരവും മറ്റും ലഭിച്ചു. തുടര്‍ന്ന് ലോഡ്ജില്‍ എത്തി മുറി പരിശോധിച്ചപ്പോള്‍ ആണ് യുവതിയെ ആബോധാവസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ വൈദ്യ പരിശോധനയില്‍ ഇരുവരും വിഷം കഴിച്ചിരുന്നതായി വ്യക്തമായി. ബോസിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.