മലപ്പുറം തിരൂരിൽ കഴിഞ്ഞ 9 വർഷത്തിനിടെ ഒരേ മാതാപിതാക്കളുടെ ആറു കുട്ടികളും മരിച്ച സംഭവത്തിൽ അന്വേഷണം തുടരുന്നു. ഇന്നലെ മരിച്ച മൂന്നുമാസം പ്രായമായ കുട്ടിയുടെ ഖബറടക്കിയ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി. പ്രാഥമിക പരിശോധനകളിൽ മരണത്തിൽ അസ്വാഭാവികത ഇല്ലെന്നാണ് കണ്ടെത്തലെങ്കിലും സംശയ നിവാരണത്തിനായി പഴുതുകൾ അടച്ചുള്ള അന്വേഷണത്തിലാണ് പൊലീസ്.

തിരൂർ കോരങ്ങത്ത് പള്ളിയിൽ ഖബറടക്കിയ മൃതദേഹം പുറത്തെടുത്ത് നടത്തിയ ഇൻക്വസ്റ്റിലും പോസ്റ്റ്മോർട്ടത്തിലുമാണ് കുട്ടിയുടെ മരണത്തിൽ അസ്വാഭാവികത ഇല്ലെന്ന പ്രാഥമിക വിലയിരുത്തൽ. ശരീരത്തിൽ മുറിവേറ്റതിന്റേയോ, ക്ഷതമേറ്റതിന്റേയോ ലക്ഷണങ്ങളില്ല. വിഷം ഉള്ളിൽ ചെന്ന ലക്ഷണങ്ങളും കണ്ടെത്താനായില്ല. ആന്തരികാവയവങ്ങൾ വിദഗ്ധ പരിശോധനക്കയച്ചു. കുട്ടികൾ മരിച്ചത് ജനിതക പ്രശ്നങ്ങൾ കാരണമാണെന്ന ബന്ധുക്കളുടെ ഉറപ്പ് ശരിവെയ്ക്കുന്ന തരത്തിലാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നും ലഭിച്ച വിവരമെന്നാണ് സൂചന.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മൂന്നാമത്തെ കുട്ടിയുടെ ആരോഗ്യ റിപ്പോർട്ടുകളാണ് പരിശോധനയ്ക്കായി എറണാകുളത്തേക്കും പിന്നീട് ഹൈദരാബാദിലേക്കും അയച്ചിരുന്നത്. തിരൂർ ജില്ലാ ആശുപത്രിയിലാണ് ഇന്നലെ മരിച്ച കുട്ടിയുടെ പോസ്റ്റ്മോർട്ടം നടത്തിയത്. ആറ് കുട്ടികളിൽ മൂന്നാമത്തെ പെൺകുട്ടി നാലരവയസിലും മറ്റു കുരുന്നുകൾ ഒരു വയസ് തികയും മുൻപെയുമാണ് മരിച്ചത്.