ന്യൂസ് ഡെസ്ക്, മലയാളം യുകെ

പ്രധാനമന്ത്രി കെയർ സ്റ്റാർമറും ആയി ബന്ധപ്പെട്ട രണ്ട് സ്ഥലങ്ങളിൽ ഉണ്ടായ തീപിടുത്തത്തെ കുറിച്ച് ഗൗരവതരമായ അന്വേഷണം പോലീസ് ആരംഭിച്ചു. തീപിടുത്തം സംശയാസ്പദമാണെന്നാണ് പ്രാഥമിക വിലയിരുത്തൽ. തീവ്രവാദ വിരുദ്ധ പോലീസ് ആണ് അന്വേഷണം നടത്തുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തിങ്കളാഴ്ച പുലർച്ചെ വടക്കൻ ലണ്ടനിലെ കെന്റിഷ് ടൗണിലുള്ള പ്രധാനമന്ത്രിയുടെ സ്വകാര്യ വീട്ടിൽ ഉണ്ടായ തീപിടുത്തത്തിൽ അടിയന്തിര സേവനങ്ങളെ വിളിച്ചിരുന്നു . വീടിൻറെ പ്രവേശന കവാടത്തിന് കേടുപാടുകൾ സംഭവിച്ചെങ്കിലും ആർക്കും പരിക്കില്ലെന്ന് മെട്രോപൊളിറ്റൻ പോലീസ് പറഞ്ഞു. ഞായറാഴ്ചയും സമാനമായ ഒരു സംഭവം നടന്നിരുന്നു. രാവിലെ മൂന്ന് മണിക്ക് ഇസ്ലിംഗ്ടണിൽ ഫ്ലാറ്റുകളായി മാറ്റിയ ഒരു വീടിന്റെ മുൻവാതിലിൽ ഉണ്ടായ ചെറിയ തീപിടുത്തത്തിൽ അടിയന്തിര സേവനങ്ങളെ വിളിച്ചു. ഇതും പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട സ്ഥലമാണ്.


ഒരു കാറിന് തീ പിടിച്ച സംഭവവും അന്വേഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മൂന്ന് തീപിടുത്തങ്ങളും സംശയാസ്പദമായി കണക്കാക്കുകയും അന്വേഷണം തുടരുകയും ചെയ്യുന്നു എന്നാണ് പോലീസ് അറിയിച്ചത്. പ്രധാനമന്ത്രി നിലവിൽ ഡൗണിങ് സ്ട്രീറ്റിലെ ഔദ്യോഗിക വസതിയിലാണ് താമസിക്കുന്നത്. എന്നാൽ പൊതു തിരഞ്ഞെടുപ്പിന് മുൻപ് കെന്റിഷ് ടൗണിലെ വസതിയിൽ ആയിരുന്നു പ്രധാനമന്ത്രി താമസിച്ചിരുന്നത്.