ഭോപ്പാലിൽ രാത്രി റോഡിലൂടെ നടന്ന് പോകുന്ന പെൺകുട്ടിയെ പോലീസുകാരൻ പീഡിപ്പിക്കാൻ ശ്രമിച്ചു. ബൈക്കിലെത്തിയ പൊലീസുകാരനാണ് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. പെൺകുട്ടിയെ പോലീസുകാരൻ കയറിപിടിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. മധ്യപ്രദേശ് ഹൗൻമാൻഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.

റോഡിലൂടെ നടന്ന് പോകുകയായിരുന്ന പെൺകുട്ടിയുടെ പുറകെ എത്തിയ പോലീസുകാരൻ പെൺകുട്ടിയുടെ കൈൽ പിടിച്ച് വലിക്കുകയും, മാറിടത്തിൽ പിടിക്കുകയും ചെയ്യുന്നു. പോലീസുകാരനിൽ നിന്നും കുതറി മാറുന്ന പെൺകുട്ടിയെ ഇയാൾ വീണ്ടും പിന്തുടർന്ന് കയറിപ്പിടിക്കുകയും ചെയ്യുന്നുണ്ട്. പോലീസുകാരൻ ബൈക്കിൽ നിന്നും ഇറങ്ങാൻ ശ്രമിക്കുന്നതിനിടയിൽ പെൺകുട്ടി റോഡിന്റെ മറുവശത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.

പോലീസുകാരനെ കണ്ടെത്തി നടപടി എടുക്കണമെന്ന് ആവിശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായാണ് വിവരം.

 

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ