കലാഭവന്‍ മണിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട നുണപരിശോധന തുടങ്ങി.സിബിഐയുടെ കൊച്ചി കതൃക്കടവിലെ ഓഫീസിലായിരുന്നു പരിശോധന. രാവിലെ തുടങ്ങിയ നുണപരിശോധന രാത്രി വൈകിയും തുടര്‍ന്നു. കോടതി അനുമതി നല്‍കിയത് ഏഴു പേരെ നുണ പരിശോധന നടത്താനാണ്.
മണിയുടെ മാനേജറായിരുന്ന ജോബി സെബാസ്റ്റ്യന്‍, സുഹൃത്തുക്കളായ എം ജി വിപിന്‍, സി എ അരുണ്‍ എന്നിവരെയാണ് പരിശോധനയ്ക്കു വിധേയമാക്കിയത്. സിനിമാ താരങ്ങളായ ജാഫര്‍ ഇടുക്കി, സാബുമോന്‍ എന്നിവരുടെയും സുഹൃത്തുക്കളായ മുരുകന്‍, അനില്‍കുമാര്‍ തുടങ്ങിയവരുടെയും പരിശോധനയാണ് ഇനി നടക്കാനുള്ളത്.
എറണാകുളം സിജെഎം കോടതിയില്‍ ഇവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നുണപരിശോധന നടത്താന്‍ സിബിഐ തീരുമാനിച്ചത്. ചെന്നൈയിലെ ഫൊറന്‍സിക് ലബോറട്ടറിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ രാസപരിശോധന ഫലത്തില്‍ പറയുന്നത് മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെ അംശമുണ്ടാന്നാണ്. ഇത് ദുരൂഹതയായത്തോടെ എങ്ങനെ മണിയുടെ ശരീരത്തില്‍ എത്തിയെന്നതായി സിബിഐയുടെ മുന്നിലുള്ള പ്രധാന വെല്ലുവിളി.
2016 മാര്‍ച്ച് ആറിനാണ് കലാഭവന്‍ മണിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ചു കുടുംബം രംഗത്തെത്തുകയും കേസ് അന്വേഷണം സിബിഐ ഏറ്റെടുക്കുകയുമായിരുന്നു.
Leave a Reply