പൂമരം എബ്രിക് ഷൈൻ ചിത്രം റിലീസ് മാറ്റി മാറ്റി പ്രേക്ഷകരെ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് . ബാലതാരമായി പ്രേക്ഷകരെ വിസ്മയിപ്പിച്ച താരപുത്രന്റെ നായകനായുള്ള അരങ്ങേറ്റത്തിനായി സിനിമാലോകവും കാത്തിരിക്കുകയായിരുന്നു. ഒന്നര വര്‍ഷത്തിലേറെയായി ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചിട്ട്. ഇടയ്ക്ക് ചിത്രത്തിലെ രണ്ട് ഗാനങ്ങളും പുറത്തുവിട്ടിരുന്നു.

ഞാനും ഞാനുമെന്റാളും എന്ന ഗാനം പുറത്തിറങ്ങിയപ്പോള്‍ പ്രക്ഷകരുടെ പ്രതീക്ഷ വര്‍ധിക്കുകയായിരുന്നു. എന്നാല്‍ അടിക്കടിയുള്ള റിലീസ് പ്രഖ്യാപനവും മാറ്റിവെക്കലും കാരണം പൂമരം ഇപ്പോള്‍ ഒരു പരിഹാസ കഥാപാത്രമായി മാറിയിരിക്കുകയാണ്. പൂമരം എന്നെങ്കിലും റിലീസ് ചെയ്യുമോയെന്നാണ് ഇപ്പോള്‍ എല്ലാവരും ചോദിക്കുന്നത്. ട്രോളര്‍മാര്‍ വിടാതെ പിന്തുടരുകയാണ് ഈ സിനിമയെ.

പ്രണവ് മോഹന്‍ലാലും കാളിദാസ് ജയറാമിനെപ്പോലെ ബാലതാരമായി പ്രേക്ഷക മനസ്സില്‍ ചേക്കേറിയതാണ്. ആരാധകര്‍ ഒന്നടങ്കം കാത്തിരുന്നൊരു സിനിമാപ്രവേശം കൂടിയായിരുന്നു അത്. പൂമരത്തിന് ശേഷമാണ് ആദിയെക്കുറിച്ച് പ്രഖ്യാപിച്ചത്. അതിപ്പോ റിലീസായി ഗംഭീരമായി മുന്നേറുകയാണ്. പ്രണവ് ഹിമാലയത്തിലേക്ക് പോവുകയും ചെയ്തു. എന്നാണ് കാളിദാസന്റെ നമ്പര്‍ വരുന്നതെന്ന ചര്‍ച്ചയിലാണ് പാര്‍വതിയും ജയറാമും.

പൂമരം കൊണ്ട് കപ്പലൊന്നും വേണ്ടായിരുന്നു ചെറിയ തോണിയെങ്കിലും ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍ മതിയെന്ന പ്രാര്‍ത്ഥനയിലാണ് താരകുടുംബം.

 

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ