ട്വിറ്ററും യുട്യൂബുമടക്കമുള്ള സോഷ്യല്‍ മീഡിയകളില്‍ തന്റെ ആരാധകര്‍ക്കായി തുണിയുരിഞ്ഞ് വാര്‍ത്തകളില്‍ നിറഞ്ഞ നില്‍ക്കുന്ന നടിയും മോഡലുമായ പൂനം പാണ്ഡെ വിണ്ടും വിവാദങ്ങളിലേക്ക്. വിവാഹിതയല്ലാത്ത താരം അടുത്തിടെ അബോര്‍ഷന് വിധേയയായതായി റിപ്പോര്‍ട്ട് പുറത്ത് വന്നതോടെയാണ് വീണ്ടും പൂനം വിവാദങ്ങളുടെ തോഴിയാവുന്നത്.
പൂനം പാണ്ഡെ ഗര്‍ഭിണിയായിരുന്നുവെന്നും ജനുവരി 18ന് മുംബൈയിലെ ഹിന്ദുജ ഹോസ്പിറ്റലില്‍ നടി അബോര്‍ഷന് വിധേയയായതായും പ്രമുഖ ബോളിവുഡ് മാധ്യമങ്ങള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. ആശുപത്രിയില്‍ ഇരുപത്തിനാലുകാരിയായ പൂനം തനിച്ചായിരുന്നെന്ന് റിപ്പോര്‍ട്ട് പറയുന്നു. ബോളിവുഡ് നടന്‍ വിനോദ് ഖന്നയുടെ മകന്‍ സാക്ഷി ഖന്നയുമായി ഏറെ നാള്‍ പൂനം പ്രണയത്തിലായിരുന്നു. എന്നാല്‍ സാക്ഷിയോ അയാളുമായി ബന്ധപ്പെട്ട മാറ്റാരെങ്കിലും ആശുപത്രിയില്‍ എത്തിയിരുന്നില്ല. അടുത്തിടെ പൂനം ഗൈനക്കോളജിസ്റ്റിനെ സന്ദര്‍ശിച്ചിരുന്നതായും വാര്‍ത്തയില്‍ പറയുന്നു.

ഏതായാലും വാര്‍ത്ത പുറത്തുവന്നതോയെ സംഭവം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിയ്ക്കുകയാണ്. വിവാഹിതയാവാതെ ഗര്‍ഭിണിയായ താരത്തെ പരിഹസിച്ചാണ് സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകള്‍ ഏറെയും. സംഗതി സത്യമാണെങ്കില്‍ താരത്തിനെതിരേ ഭ്രൂണ ഹത്യയ്ക്ക് കേസെടുക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.

poonam1

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേ സമയം താന്‍ അബോര്‍ഷന്‍ നടത്തിയെന്ന വാര്‍ത്ത നിഷേധിച്ച് പൂനം രംഗത്തെത്തി. വ്യാജ വാര്‍ത്തകള്‍ കോപ്പി ചെയ്തു പ്രചരിപ്പിക്കുന്നതില്‍ നിന്നും പിന്തിരിയണമെന്ന് മാധ്യമങ്ങളോട് താരം ട്വിറ്ററിലൂടെ അഭ്യര്‍ഥിച്ചു. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കും മുന്‍പ് സത്യം എന്തെന്ന് അന്വേഷിക്കാനുള്ള മര്യാദ മാദ്ധ്യമങ്ങള്‍ പുലര്‍ത്തണം എന്നും പൂനം ആവശ്യപ്പെട്ടു. തന്‍റെ ലീഗല്‍ ടീം വാര്‍ത്ത പ്രസിദ്ധീകരിച്ചവര്‍ക്കെതിരെ നിയമനടപടികള്‍ ആരംഭിച്ചെന്നും പൂനം ട്വീറ്റ് ചെയ്തു.

2011ലെ ലോകകപ്പ് ക്രിക്കറ്റ് വേളയിലാണ് പൂനം പാണ്ഡെ ആദ്യമായി മാധ്യമശ്രദ്ധ ആകര്‍ഷിക്കുന്നത്. ഇന്ത്യ ലോകകപ്പ് ജയിച്ചാല്‍ പൂര്‍ണനഗ്‌നയായി പ്രത്യക്ഷപ്പെടുമെന്നായിരുന്നു പൂനം അന്നു നല്‍കിയ വാഗ്ദാനം. ഇന്ത്യ ജയിച്ചതിനെ തുടര്‍ന്ന് പാതി നഗ്‌നയായെത്തി പൂനം വാഗ്ദാനം പാലിക്കുകയും ചെയ്തിരുന്നു. കൂടാതെ ഇത്തവണ ക്രിസ്മസിന് ജിംഗിള്‍ ബൂബ്‌സ് എന്ന പേരില്‍ വിവാദവിഡിയോയും സോഷ്യല്‍മീഡിയയിലൂടെ പുറത്തിറക്കി നടി ശ്രദ്ധനേടിയിരുന്നു.