ന്യൂസ് ഡെസ്ക്, മലയാളം യുകെ

വത്തിക്കാന്‍ സിറ്റി: യുക്രെയിന്‍ യുദ്ധം അവസാനിപ്പിക്കുന്നതിന് യുക്രെയിനും റഷ്യയും നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് തയ്യാറാകാനുള്ള ധൈര്യം കാണിക്കണമെന്ന് ലിയോ മാർപാപ്പ ആഹ്വാനം ചെയ്തു. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ നടന്ന ക്രിസ്മസ് ദിനത്തിലെ ഉര്‍ബി എറ്റ് ഓര്‍ബി (നഗരത്തിനും ലോകത്തിനും) സന്ദേശത്തിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്. മേയില്‍ പാപ്പായായി സ്ഥാനമേറ്റതിന് ശേഷമുള്ള അദ്ദേഹത്തിൻറെ ആദ്യ ക്രിസ്മസ് പ്രസംഗമാണിത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി തുടരുന്ന സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണമെന്നും പോപ്പ് അഭ്യര്‍ഥിച്ചു. യുക്രെയിന്‍ വിഷയത്തില്‍ സംസാരിക്കുമ്പോള്‍ ആയുധങ്ങളുടെ ആഡംബരം അവസാനിക്കട്ടെയെന്നും, അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയോടെയും പ്രതിബദ്ധതയോടെയും ബന്ധപ്പെട്ട എല്ലാ കക്ഷികളും സത്യസന്ധവും നേരിട്ടും പരസ്പര ബഹുമാനത്തോടെയുള്ള സംവാദത്തിലേക്ക് കടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള അമേരിക്കന്‍ നേതൃത്വത്തിലുള്ള ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് പോപ്പിന്റെ ഈ സമാധാന ആഹ്വാനം. ക്രിസ്തുമസിന്റെ സമാധാന സന്ദേശം മുന്നോട്ടുവെച്ചുകൊണ്ട്, ആയുധങ്ങള്‍ക്ക് പകരം സംഭാഷണമാണ് ലോകത്തിന് ആവശ്യമെന്ന ശക്തമായ സന്ദേശമാണ് പോപ്പ് ലിയോ നല്‍കിയത്.