പ്രശസ്ത തമിഴ് സീരിയല്‍ താരം വിജെ ചിത്രയെ ചെന്നൈയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അടിമുടി ദുരൂഹത. ഷൂട്ടിംഗ് കഴിഞ്ഞ് ഹോട്ടലിലെത്തിയ ചിത്രയെ ഇന്ന് പുലര്‍ച്ചയോടെയാണ് താരത്തെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

പ്രതിശ്രുത വരന്‍ ഹേമന്ദ് ഉള്‍പ്പടെയുള്ളവരെ പോലീസ് ചോദ്യം ചെയ്തു. തമിഴിലെ ജനപ്രിയ സീരിയില്‍ പാണ്ഡ്യന്‍ സ്റ്റോഴ്‌സിന്റെ ഷൂട്ടിങ്ങ് കഴിഞ്ഞ് പുലര്‍ച്ചെ ഒരു മണിയോടെയാണ് ചിത്ര ഹോട്ടലില്‍ മടങ്ങിയെത്തിയത്. പ്രതിശ്രുത വരനും ബിസിനസ്സുകാരനുമായ ഹേമന്തിനൊപ്പം നസ്‌റത്ത്‌പേട്ടൈയിലുള്ള ഹോട്ടലിലായിരുന്നു താമസം. കുറച്ചു മാസങ്ങള്‍ക്ക് മുമ്പായിരുന്നു ഇവരുടെ വിവാഹ നിശ്ചയം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കുളിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞ് റൂമില്‍ കയറിയ ചിത്രയെ ഏറെ നേരം കാണാഞ്ഞിട്ടും സംശയം തോന്നി ഹോട്ടല്‍ ജീവനക്കാരെ വിളിക്കുകയായിരുന്നുവെന്ന് ഹേമന്ദ് പറയുന്നു. ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് റൂം തുറന്നപ്പോള്‍ കണ്ടത് ഫാനില്‍ തൂങ്ങി നില്‍ക്കുന്ന ചിത്രയെയാണ്. ഷൂട്ടിങ്ങ് ലൊക്കേഷനിലെ ഫോട്ടോകള്‍ തൊട്ടുമുന്‍പ് വരെ ഇന്‍സ്റ്റഗ്രാമില്‍ ചിത്ര പങ്കുവച്ചിരുന്നു.

ലൊക്കേഷനില്‍ പ്രശ്‌നം ഒന്നും ഉണ്ടായിരുന്നില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. മാനസിക സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിരുന്നതായി തോന്നിയിരുന്നില്ലെന്ന് ചിത്രയുടെ സുഹ്യത്തുക്കളും ചൂണ്ടിക്കാട്ടി. ലൊക്കേഷനില്‍ നിന്ന് സന്തോഷത്തോടെ മടങ്ങിയ ചിത്ര മണിക്കുറുകള്‍ക്കകം ആത്മഹത്യ ചെയ്തുവെന്ന തങ്ങളില്‍ ഞെട്ടലുളവാക്കിയെന്നും അണിയറ പ്രവര്‍ത്തകര്‍ പ്രതികരിക്കുന്നു. ഹേമന്ദുമായി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നോ എന്ന് പോലീസ് പരിശോധിച്ച് വരികയാണ്.