പോര്‍ക്ക് റോസ്റ്റ്
പോര്‍ക്ക് – 1 കിലോ
വെളുത്തുള്ളി ചതച്ചത് – 2 ടേബിള്‍സ്പൂണ്‍
ഇഞ്ചി ചതച്ചത് – 2 ടേബിള്‍സ്പൂണ്‍
പച്ചമുളക് ചതച്ചത് – 5 എണ്ണം
മഞ്ഞള്‍പ്പൊടി – 3 ടീസ്പൂണ്‍
മുളക്‌പൊടി – 2 ടേബിള്‍സ്പൂണ്‍
മല്ലിപ്പൊടി – 2 ടേബിള്‍സ്പൂണ്‍
കുരുമുളക്‌പൊടി – 2 ടേബിള്‍സ്പൂണ്‍
ചെറിയ ഉള്ളി നെടുകെ അരിഞ്ഞത് -200 ഗ്രാം
തേങ്ങാക്കൊത്ത് – 1 മുറി തേങ്ങയുടെ
കറിവേപ്പില – 2 തണ്ട്
ഓയില്‍- 2 ടേബിള്‍സ്പൂണ്‍
പാചകം ചെയ്യുന്ന വിധം
പോര്‍ക്ക് കഴുകി വൃത്തിയാക്കി, ഒരിഞ്ചു കഷ്ണങ്ങള്‍ ആയി മുറിയ്ക്കുക. എല്ലാ കഷണങ്ങളിലും തോലും ഇറച്ചിയും ഉണ്ടാവണം. വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ ചതച്ചതും, രണ്ടു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ആവശ്യത്തിന് ഉപ്പും ഒരു ഗ്ലാസ് വെള്ളവും ചേര്‍ത്ത് ഇളക്കി അടച്ചു വച്ച് വേവിക്കുക.മുളക്‌പൊടി, മല്ലിപ്പൊടി, കുരുമുളക്‌പൊടി എന്നിവയും ബാക്കിയുള്ള ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ഒരു പാന്‍ ചൂടാക്കി അതില്‍ ഒന്ന് വറുത്തെടുക്കുക. പോര്‍ക്ക് വെന്തു കഴിയുമ്പോള്‍ ഈ മസാലയും, തേങ്ങാക്കൊത്തും, കറിവേപ്പിലയും ചേര്‍ത്ത് ഇളക്കി ചെറുതീയില്‍ പത്തു മിനുറ്റ് വേവിക്കുക.മറ്റൊരു പാത്രത്തില്‍ എണ്ണ ചൂടാക്കി ചുവന്നുള്ളി നന്നായി വഴറ്റി എടുക്കുക. ഇത് പോര്‍ക്കിലേക്ക് ചേര്‍ത്ത് ഇളക്കുക. പോര്‍ക്ക് റോസ്റ്റ് റെഡി.
ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദ ധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.
Leave a Reply