റിലയന്‍സ് ജിയോ നെറ്റ് വര്‍ക്ക് പോണ്‍വെബ്‌സൈറ്റുകള്‍ തടഞ്ഞതിന് പിന്നാലെ, രാജ്യത്തെ മറ്റ് ടെലികോം കമ്പനികളായ എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ, ബിഎസ്എന്‍എല്‍ തുടങ്ങിയ കമ്പനികളും പോണ്‍ വെബ്‌സൈറ്റുകള്‍ തടയുന്നു. ടെലികോം മന്ത്രാലയം നല്‍കിയ പട്ടികയിലെ 827 വെബ്‌സൈറ്റുകളാണ് ബ്ലോക്ക് ചെയ്യുക.

കുട്ടികളുടെ മനസ്സിലേക്ക് മോശമായ ചിന്തകള്‍ കയറ്റിവിടുന്ന ഒരു പരിമിതികളുമില്ലാത്ത അശ്ലീല സൈറ്റുകള്‍ തടയുകയോ നിയന്ത്രണം ഏര്‍പ്പെടുത്തുകയോ വേണമെന്ന ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പോണ്‍വെബ്‌സൈറ്റുകള്‍ നിരോധിക്കുന്നതിനുള്ള ഉത്തരവ് ടെലികോം മന്ത്രാലയം പുറപ്പെടുവിച്ചത്.ഒരു സ്‌കൂള്‍ വിദ്യാര്‍ഥിനിയെ സഹപാഠികള്‍ കൂട്ട ബലാത്സംഗം ചെയ്ത കേസ് പരിഗണിക്കുന്നിതിനിടെയാണ് കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്.അശ്ലീല വീഡിയോകള്‍ കണ്ടശേഷമാണ് പീഡനം നടത്തിയതെന്ന് വിദ്യാര്‍ഥികള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

857 വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാനാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. ഇതില്‍ 30 വെബ്‌സൈറ്റുകള്‍ അശ്ലീല ഉള്ളടക്കങ്ങള്‍ ഇല്ലാത്തവയാണെന്ന് ഇലക്ട്രോണിക്‌സ് ആന്റ് ഐടി മന്ത്രാലയം കണ്ടെത്തി. ബാക്കിയുള്ള 827 വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ ടെലികോം മന്ത്രാലയത്തിന് നിര്‍ദേശം നല്‍കുകയായിരുന്നു.മറ്റുകമ്പനികളും ഉത്തരവ് നടപ്പിലാക്കുന്നതോടെ രാജ്യത്ത് സമ്പൂര്‍ണ പോണ്‍നിരോധനം നിലവില്‍ വരും.