ന്യൂസ് ഡെസ്ക്, മലയാളം യുകെ

പ്രായപരുധി പരിശോധന കർശനമാക്കിയതിനെ തുടർന്ന് യുകെയിൽ നിന്ന് അശ്ലീല സൈറ്റുകൾ സന്ദർശിക്കുന്നവരുടെ എണ്ണം കുറഞ്ഞതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ജൂലൈ 25 മുതലാണ് ഇത്തരം വെബ്സൈറ്റുകൾ സന്ദർശിക്കുമ്പോൾ കർശനമായ പ്രായപരുധി ഏർപ്പെടുത്തി കൊണ്ടുള്ള നിയമം നിലവിൽ വന്നത്. കുട്ടികളെ ദോഷകരമായി ബാധിക്കുന്ന സൈറ്റുകളോ ആപ്പുകളോ തടയുന്നതിനാണ് ഓൺലൈൻ സുരക്ഷാ നിയമങ്ങൾ പ്രധാനമായും നടപ്പിലാക്കിയത്. നിയമം നടപ്പിലാക്കിയത് ഫലപ്രദമാകുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.


പല അശ്ലീല സൈറ്റുകളിലേക്കുള്ള സന്ദർശനങ്ങൾ 50 ശതമാനത്തിൽ താഴെയായതായാണ് കണക്കുകൾ കാണിക്കുന്നത്. യുകെയിലെ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പോൺ സൈറ്റായ പോൺഹബിലേക്കുള്ള ദൈനംദിന സന്ദർശനങ്ങൾ പ്രായപരിധി ഏർപ്പെടുത്തുന്നതിന് തൊട്ടുമുമ്പുള്ള ജൂലൈ 24 ന് 3.6 ദശലക്ഷം ആയിരുന്നു. എന്നാൽ നിരോധനം ഏർപ്പെടുത്തിയതിനു ശേഷം ആഗസ്റ്റ് 8 – ന് സന്ദർശനം 1.9 ദശലക്ഷമായാണ് കുറഞ്ഞത്. ഡിജിറ്റൽ മാർക്കറ്റ് ഇന്റലിജൻസ് കമ്പനിയായ സിമിലർവെബിന്റെ ഡാറ്റ പ്രകാരം അടുത്ത ഏറ്റവും ജനപ്രിയ സൈറ്റുകളായ എക്സ് വീഡിയോസ്, എക്സ് ഹാംസ്റ്റർ എന്നിവയുടെ സന്ദർശനങ്ങൾ ഇതേ കാലയളവിൽ 47 ശതമാനവും 39 ശതമാനവും കുറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അശ്ലീല സൈറ്റുകൾ പോലെ തന്നെ ആത്മഹത്യ, അതുപോലെയുള്ള കുട്ടികളുടെ മാനസികാരോഗ്യത്തെ ഹാനികരമായി സ്വാധീനിക്കാൻ സാധ്യതയുള്ള ഉള്ളടക്കങ്ങൾ അടങ്ങിയ സൈറ്റുകളും നിരോധിക്കണം എന്ന ആവശ്യവും ശക്തമാണ്. നിയമത്തിന് മേൽനോട്ടം വഹിക്കുന്ന യുകെ വാച്ച്ഡോഗായ ഓഫ്‌കോം പ്രായപരിധി ഉറപ്പാക്കൽ നടപടികളെ ശക്തമായി പിന്തുണച്ചിട്ടുണ്ട്. നിലവിൽ നടപ്പിലാക്കിയിരിക്കുന്ന ഓൺലൈൻ സുരക്ഷാ നിയമങ്ങൾ കർശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് ഇത്തരം സൈറ്റുകളുടെ ഉടമസ്ഥരാണ്. നിയമലംഘനങ്ങൾക്ക് ഔപചാരിക മുന്നറിയിപ്പുകൾ മുതൽ £18 മില്യൺ വരെ പിഴ അല്ലെങ്കിൽ ആഗോള വിറ്റുവരവിന്റെ 10% അല്ലെങ്കിൽ യുകെയിൽ സൈറ്റ് ബ്ലോക്ക് ചെയ്യപ്പെടുന്നത് ഉൾപ്പെടെ നിരവധി ശിക്ഷകൾ ലഭിക്കും.