ഷൈമോൻ തോട്ടുങ്കൽ
പോർട്സ്‌മൗത്ത് . പോർട്സ്‌മൗത്ത് ഔർ ലേഡി ക്യൂൻ ഓഫ് ദി നേറ്റിവിറ്റി മിഷൻ “മിഷൻ ഡേ” ആഘോഷിച്ചു . ഇക്കഴിഞ്ഞ ശനിയാഴ്ച പോര്ടസ്‌മൗത്തിൽ നടന്ന വർണ്ണാഭമായ ചടങ്ങിനോടനുബന്ധിച്ച് ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീട ധാരണത്തിന്റെ ആഘോഷ പരിപാടികളും സംഘടിപ്പിച്ചു . മിഷൻ ഡയറക്ടർ മോൺ . ജിനോ അരീക്കാട്ട് എം സി ബി എസിന്റെ അധ്യക്ഷതയിൽ നടന്ന മിഷൻ ദിനാഘോഷങ്ങൾ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് റെവ. ഡോ . ആന്റണി ചുണ്ടെലിക്കാട്ട് ഉത്‌ഘാടനം ചെയ്തു .
സൗത്താംപ്ടൺ റീജിയണൽ കോഡിനേറ്റർ ഫാ. ജോസ് കുന്നുംപുറം മുഖ്യാഥിതി ആയി പങ്കെടുത്തു . മിഷനിലെ എല്ലാ കുടുംബങ്ങളും സജീവമായി പങ്കെടുത്ത രാവിലെ മുതൽ നടന്ന ഫുഡ് ഫെസ്റ്റിവലോടെ ആണ് ആഘോഷ പരിപാടികൾ ആരംഭിച്ചത് .തുടർന്ന് ഗ്രാമി അവാർഡ് വിന്നർ മനോജ് ,ബിഗ് മ്യൂസിക് ഫാദർ എന്നറിയപ്പെടുന്ന വിൽസൺ മേച്ചേരി എം സി ബി എസ് , ഡോ .ഷെറിൻ , സിജു ചാക്കോ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ഗാനസന്ധ്യ ഏറെ ഹൃദ്യമായി .
മിഷൻ ഡേ യോടനുബന്ധിച്ചു വിവിധ മേഖലകളിൽ കഴിഞ്ഞ വര്ഷം സമ്മാനാർഹാരായ സൺഡേ സ്‌കൂൾ കുട്ടികൾക്കുള്ള സമ്മാനവിതരണവും .ജൂബിലേറിയൻസിനെയും ,സൺഡേ സ്‌കൂൾ അധ്യാപകരെ ആദരിക്കുകയും ചെയ്തു . കുട്ടികളുടെ വിവിധ കലാ പരിപാടികളും അരങ്ങേറി .മിഷൻ ഡേ ആഘോഷങ്ങൾക്ക് കൈക്കാരൻമാരുടെ നേതൃത്വത്തിൽ ഉള്ള കമ്മറ്റി നേതൃത്വം നൽകി .
Leave a Reply