പോര്‍ട്‌സ് മൗത്ത്: ദൈവീക ജീവനില്‍ പങ്കുചേരു പരിശുദ്ധ കന്യകാമറിയത്തിന്റെ മാദ്ധ്യസ്ഥ്യം മരണ സംസ്‌കാരത്തിന് എതിരെയുള്ള മറുമരുന്നാണെ് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു. ഗ്രേറ്റ് ബ്രിട്ടണില്‍ വിശ്വാസവും ജീവനും സമാധാനവും ഉണ്ടാകുവാനായി വാല്‍സിംഹാം മരിയന്‍ തീര്‍ത്ഥാടനകേന്ദ്രം ആഹ്വാനം ചെയ്ത സമുദ്രതീരത്തുള്ള ജപമാലയുടെ ഭാഗമായി ഏപ്രില്‍ 29 ാം തീയതി ഞായറാഴ്ച 3 pm ന് പോര്‍ട്‌സ് മൗത്ത് റോസ് ഗാര്‍ഡന്‍സില്‍ ജപമാലയ്ക്ക് നേതൃത്വം നല്കി സംസാരിക്കുകയായിരുു ആദ്ദേഹം. സ്വര്‍ഗ്ഗത്തില്‍ യഥാര്‍ത്ഥമായ ജീവനില്‍ പങ്കുപറ്റു മറിയത്തിന്റെ സഹായം നിരന്തരമായി നാമെല്ലാവരും ചോദിക്കണമെും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബ്രിട്ടണിലെ നിലവിലുള്ള അബോര്‍ഷന്‍ ആക്റ്റ് നിലവില്‍ വതിന്റെ അമ്പതാം വര്‍ഷം പൂര്‍ത്തിയാകുന്നതിനോടനുബന്ധിച്ചാണ് ഈ നിയമത്തിനെതിരെ സമൂഹമനഃസാക്ഷിയെ ഉണര്‍ത്തുക എന്ന ലക്ഷ്യത്തോടെ റോസറി ഓ ദ കോസ്റ്റ് സംഘടിപ്പിച്ചത്. ബ്രിട്ടന്റെ കടല്‍തീരത്തെ തിരഞ്ഞെടുക്കപ്പെട്ട മുന്നൂറ്റി അമ്പതു കേന്ദ്രങ്ങളില്‍ പതിനായിരക്കണക്കിന് വിശ്വാസികള്‍ ഒരേ മനസ്സോടെ ജപമാല പ്രാര്‍ത്ഥനയില്‍ ഒത്തുചേര്‍ന്നത് ഗ്രേറ്റ് ബ്രിട്ടന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ വിശ്വാസ മുന്നേറ്റമായി. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ ധാരാളം വിശ്വാസികള്‍ ഇന്നലെ വിവിധ സ്ഥലങ്ങളില്‍ നടന്ന പ്രാര്‍ത്ഥനകളില്‍ പങ്കുചേര്‍ന്നു.
Leave a Reply