ഹൈദരാബാദ്: കൊടിമരത്തില്‍ മെര്‍ക്കുറി ഒഴിക്കുന്ന ആചാരം ആന്ധ്രയിലുണ്ടെന്ന് പോലീസിന് ലഭിച്ച വിവരത്തിന് വിരുദ്ധാഭിപ്രായവുമായി പുരോഹിതര്‍. കൊടിമരത്തില്‍ രസം ഒഴിക്കുന്നത് ആചാരമല്ലെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനത്തെ പുരോഹിതന് പറഞ്ഞു. കൊടിമരത്തിന്റെ ശക്തിയും ചൈതന്യവും വര്‍ധിപ്പിക്കാന്‍ ആന്ധ്രയില്‍ കൊടിമരചുവട്ടില്‍ പാദരസം ചേര്‍ക്കാറുണ്ട്. എന്നാല്‍ കൊടിമരം സ്ഥാപിക്കുന്നതിന് മുന്‍പായാണ് ഇത് ചെയ്യാറുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. കൊടിമരച്ചുവട്ടില്‍ രസം ഒഴിച്ചത് ആചാരമല്ലെന്നും അദ്ദേഹം പറഞ്ഞു.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ സിനിമാ ലോകത്ത് നടന് ദിലീപ് ഒറ്റപ്പെടും. നടിയും പള്‍സര്‍ സുനിയുമായി അടുപ്പമുണ്ടായിരുന്നുവെന്നും ഈ സൗഹൃദമാണ് എല്ലാത്തിനും കാരണമെന്നും ദിലീപ് ആരോപിച്ചിരുന്നു. ഈ വിവരങ്ങള്‍ തന്നോട് സംവിധായകന് ലാല്‍ പറഞ്ഞെന്നായിരുന്നു ദിലീപിന്റെ പ്രതികരണം. എന്നാല്‍ താന്‍ ആരോടും ഒന്നും പറഞ്ഞിട്ടില്ലെന്ന നിലപാടിലാണ് സംവിധായകന് ലാല്‍.
തട്ടിക്കൊണ്ടു പോകലിനിരയായ നടിക്കെതിരേ ഗുരുതര ആരോപണവുമായി നടന് ദിലീപ്. നടിയും പ്രതി പള്‍സര്‍ സുനിയും വളരെ അടുപ്പം പുലര്‍ത്തിയിരുന്നവരാണെന്നു സ്വകാര്യ ചാനല്‍ പരിപാടിയിലാണു ദിലീപ് വെളിപ്പെടുത്തിയത്. അവര്‍ ഒരുമിച്ച് ജോലി ചെയ്തിരുന്നതാണെന്നും ഇക്കാര്യം തന്നോടു സംവിധായകന് ലാല്‍ പറഞ്ഞിട്ടുള്ളതാണെന്നും ദിലീപ് വിശദമാക്കി.
ആക്രമിക്കപ്പെട്ട നടിക്ക് നുണ പരിശോധന വേണമെന്ന പരാമര്‍ശം നടത്തിയ നടന് സലിംകുമാറിനെതിരെയും സ്ത്രീകളുടെ സിനിമാ കൂട്ടായ്മയായ വുമണ്‍ കളക്റ്റീവിനുമെതിരെ നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി.
ദുരൂഹതകള്‍ മാത്രം ബാക്കിവെച്ച് മരണമടഞ്ഞ ഫാ. മാര്‍ട്ടിന്റെ മൃതദേഹം നാളെ പോസ്റ്റ്മോര്‍ട്ടം ചെയ്യും. മരിച്ചു എന്നതിനപ്പുറം മരണത്തേക്കുറിച്ച് ഒരു വിവരവും ഇതുവരെയും ലഭിക്കാത്ത ഫാ. മാര്‍ട്ടിന്റെ മരണത്തെ ലോകം മുഴുവന്‍ ആശങ്കയോടെയാണ് കാണുന്നത്. മരണകാരണം എന്താണെന്ന് ഇതുവരെയും ഒരു സൂചനയും കിട്ടാത്ത സാഹചര്യത്തില്‍ നാളെ നടക്കാനിരിക്കുന്ന പോസ്റ്റ്മോര്‍ട്ടത്തിനെ വളരെയധികം ആകാംക്ഷയോടും ഇത്ഖണ്ഡയോടും കൂടിയാണ് എല്ലാവരും കാത്തിരിക്കുന്നത്. സുരക്ഷാ സംവിധാനങ്ങളും വ്യക്തിഗത സ്വാതന്ത്രങ്ങള്‍ക്കും ഊന്നല്‍ നല്കുന്ന നിയമസംവിധാനങ്ങള്‍ നിലവിലുള്ള ഈ രാജ്യത്ത് സംഭവിച്ച ഈ ദുരന്തത്തിന്റെ പൊരുളറിയാന്‍ യുകെയിലെയും പ്രത്യേകിച്ച് കേരളത്തിലെയും ജനങ്ങള്‍ കാത്തിരിക്കുന്നു.
ഓസ്ട്രലിയയില്‍ മലയാളിയായ സാമിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപെടുത്തിയ കേസിന്റെ വാദം ആരംഭിച്ചു. കേസില്‍ പ്രതികള്‍ക്കെതിരെ ഏതൊക്കെ കുറ്റം ചുമത്തി വിചാരണ ചെയ്യണം എന്നു വ്യക്തമാക്കുന്ന കമ്മിറ്റല്‍ ഹിയറിംഗാണ് മെല്‍ബണ്‍ മജിസ്ട്രേറ്റ് കോടതിയില്‍ ആരംഭിച്ചത് .
വാട്ട്ഫോര്‍ഡ് : ആർപ്പുവിളികളെ നെഞ്ചിലേറ്റികൊണ്ട് ഒൻപതാമത് കുട്ടനാട് സംഗമത്തിന് വാട്ട്ഫോര്‍ഡില്‍ ആവേശകരമായ പരിസമാപ്തി. കുട്ടനാട് എന്ന നാടിന്റെ വികാരത്തെ ആഘോഷമാക്കുവാനും, നാട്ടുകാരുമായി സൌഹൃദം പങ്ക് വയ്ക്കുവാനുമായി യുകെയിലുള്ള അനേകം കുട്ടനാട്ടുകാരാണ് കുടുംബത്തോടൊപ്പം വാട്ട്ഫോര്‍ഡിലെ ഹെംപെല്‍ ഹെംപ്സ്റ്റെഡ് സ്കൂള്‍ ഹാളിലേയ്ക്ക് ആവേശപൂര്‍വ്വം കടന്നു വന്നത്.
സംവിധായകൻ ലാൽ ജോസ്, ജൂഡ് ആന്റണി, നടൻ അജു വർഗീസ് എന്നിവർ ഫെയ്സ്ബുക്ക് പേജിലൂടെ ദിലീപിനു പിന്തുണ അറിയിച്ചു. ”നിന്നെ കഴിഞ്ഞ 26 വർഷങ്ങളായി എനിക്കറിയാം. ഞാൻ നിന്നെ വിശ്വസിക്കുന്നു. ആരൊക്കെ കരിവാരിത്തേക്കാൻ ശ്രമിച്ചാലും ഞാൻ നിന്നോടൊപ്പമുണ്ട്. നിന്നെ അറിയുന്ന സിനിമാക്കാരും” ഇതായിരുന്നു ലാൽ ജോസ് ഫെയ്സ്ബുക്കിൽ കുറിച്ചത്
നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസില്‍ ഗൂഢാലോചന നടന്നുവെന്ന് താന്‍ അന്നും ഇന്നും വിശ്വസിക്കുന്നു എന്ന് തൃക്കാക്കര എംഎൽഎയായ പിടി തോമസ്. ആക്രമണത്തിന് ശേഷം എന്താണ് സംഭവിച്ചതെന്ന് അറിയാൻ സംവിധായകൻ ലാലിന്റെ വീട്ടില്‍ ആദ്യമെത്തിയവരില്‍ ഒരാളാണ് പി ടി തോമസ്.
പൊതുമേഖലാ ബാങ്കുകളിലെ ലോക്കറുകളിൽ സൂക്ഷിച്ചിരുന്ന വസ്തുവകകൾക്ക് എന്തെങ്കിലും കേടുപാടുകൾ സംഭവിക്കുകയോ അവ നഷ്ടപ്പെടുകയോ ചെയ്താൽ, ബാങ്കുകൾക്ക് യാതൊരു ഉത്തരവാദിത്തമുണ്ടായിരിക്കില്ലെന്ന് റിസർവ് ബാങ്ക്.