ടെക്സാസ്: കനത്ത നാശം വിതയ്ക്കാന്‍ ശേഷിയുള്ള ഹാര്‍വി ചുഴലിക്കാറ്റ് ടെക്സാസില്‍ കരതൊട്ടു. 125 മൈല്‍ വേഗതയുള്ള കാറ്റും 12 അടി വരെ ഉയരമുള്ള തിരമാലകളും ഹാര്‍വിയുടെ ഫലമായി അനുഭവപ്പെട്ടു. ഉഗ്രശേഷിയുള്ള കാറ്റഗറി 4 ചുഴലിക്കൊടുങ്കാറ്റായി ഹാര്‍വിയെ ഉയര്‍ത്തിയിട്ടുണ്ട്. വിവിധയിടങ്ങളില്‍ പ്രളയ മുന്നറിയിപ്പും
ഗുര്‍മീത് റാം റഹീം കേരളത്തിലും തന്റെ വേരുകള്‍ വളര്‍ത്താന്‍ ലക്ഷ്യമിട്ടിരുന്നു. മൂന്നാറിലും കുമരകത്തും വാഗമണ്ണിലും കോടികളുടെ ഭൂസ്വത്ത് സ്വന്തമാക്കിയ ആള്‍ദൈവം ബിസിനസ് കൂടുതല്‍ വിപുലീകരിക്കാനുള്ള ശ്രമത്തിലായിരുന്നു. ഇതിനായി കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ഒന്നിലേറെ തവണ കേരളത്തിലെത്തി.
അഴിമതിക്കേസില്‍ പിടിയിലായ സാംസങ്ങിന്റെ തലവന്‍ ജയ് വൈ ലീയ്ക്ക് അഞ്ചു വര്‍ഷം ജയില്‍ശിക്ഷ. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ഉള്‍പ്പെട്ട കേസില്‍ ആറ് മാസം നീണ്ട വിചാരണയ്ക്കൊടുവില് വെള്ളിയാഴ്ചയാണ് ശിക്ഷ വിധിച്ചത്. ദക്ഷിണ കൊറിയയിലെ ആദ്യ വനിതാ പ്രസിഡന്റ് പാര്‍ക് ഗ്യൂന്‍ ഹൈയുടെയും അവരുടെ സുഹൃത്ത് ചോയ് സൂ സില്ലിന്റെയും ‘ഫൗണ്ടേഷനുകള്‍ക്ക്’ വന്‍തുക സംഭാവന നല്‍കിയെന്നതാണു കേസ്.
വീട്ടുകാര്‍ക്കു താല്‍പ്പര്യം ഇല്ലാതെ നടത്തിയ പ്രണയ വിവാഹത്തിനിടയില്‍ ബന്ധുക്കളുടെ കൂട്ടത്തല്ല്. പാല നഗരത്തിലെ പള്ളിയിലായിരുന്നു വിവാഹം. പള്ളിയോടു ചേര്‍ന്ന പാരിഷ് ഹാളില്‍ വിരുന്നും. മധുരം വയ്ക്കലിനു വരനും വധുവും മണ്ഡപത്തില്‍ കയറിയപ്പോഴായിരുന്നു സംഭവം.
2002ലാണ് സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങ്ങിനെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. അനുയായികളായ രണ്ട് സ്ത്രീകളെ ആശ്രമത്തിനകത്ത് ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ പഞ്ചാബ് ഹരിയാന ഹൈക്കോടതിയുടെ നിര്‍ദ്ദേശം അനുസരിച്ചാണ് സിബിഐ കേസന്വേഷണം ആരംഭിച്ചത്.
വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരക്കിയ ഏഴ് മലയാളി നഴ്സുമാര്‍ ദമാമില്‍ പിടിയിലായി. ഇവര്‍ക്കെതിരെ സൗദി ആരോഗ്യമന്ത്രാലയം ക്രിമിനല്‍ കുറ്റം ചുമത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ദമാമിലെ നാല് പ്രമുഖ ആശുപത്രികളില്‍ ജോലി ചെയ്തിരുന്ന മലയാളി നഴ്സുമാരാണ് പിടിയിലായത്.
മീനാക്ഷിയെ കാണാന്‍ ദിലീപിന്റെ ആലുവയിലെ തറവാട്ടു വീട്ടില്‍ മഞ്ജു വാരിയര്‍ എത്തിയെന്ന് സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ദിലീപിനെതിരെ ആദ്യം ആരോപണം ഉന്നയിച്ചത് മഞ്ജുവാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
പുതിയ 50 രൂപ, 200 രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കി. 200 നോട്ടുകള്‍ അടുത്ത മാസമേ പുറത്തിറക്കൂ എന്നായിരുന്നു നേരത്തെ പ്രചരിച്ച വാര്‍ത്തകളെങ്കിലും വിനായകചതുര്‍ത്ഥി ദിവസമായ ഇന്ന് പുതിയ നോട്ടുകള്‍ പുറത്തിറക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ആര്യനാട് ആഡംബര വിവാഹം കഴിഞ്ഞ് രണ്ടാംദിനത്തില്‍ കാമുകനൊപ്പം ജീവിക്കാന്‍ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ പുതിയ ട്വിസ്റ്റ്. സംഭവത്തെ തുടര്‍ന്ന് ഭര്‍ത്താവ് യുവതിയെ മൊഴിചൊല്ലി. പിന്നീട് കാമുകനെ തേടിപോയപ്പോള്‍ അവര്‍ക്ക് വിവാഹത്തിന് സമ്മതമായിരുന്നില്ല. തുടര്‍ന്ന് യുവതിയുടെ കുടുംബം പൊലീസില്‍ പരാതി നല്കി.
ഇതിനകം തന്നെ നിരവധി പേര് ടിജി മോഹന്‍ദാസിന്റെ ട്വീറ്റിനെ വിമര്‍ശിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ മുന്നോട്ട് വന്നിരുന്നു. ആര്‍എസ്എസിന്റെ വര്‍ഗീയ അജണ്ടയാണ് ഇത്തരത്തിലുള്ള വ്യാജ പ്രചരണങ്ങള്‍ക്ക് പിന്നിലെന്നാണ് പ്രധാന ആക്ഷേപം. രാജ്യത്തെ മതനിരപേക്ഷത തകര്‍ക്കലാണ് ഇത്തരം പ്രചരണങ്ങള്‍ക്ക് പിന്നിലെന്നും അതിനെ ശക്തമായി എതിര്‍ക്കണമെന്നും വാദിക്കുന്നവരുണ്ട്.