കൊച്ചി: മഹാരാജാസ് കോളേജില്‍ നിന്ന് പിടിച്ചെടുത്തത് മാരകായുധങ്ങളല്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളി പോലീസ് റിപ്പോര്‍ട്ട്. കോളേജില്‍ നിന്നും പിടിച്ചെടുത്തത് മാരകായുധങ്ങള്‍ തന്നെയെന്ന് കോടതിയില്‍ സമര്‍പ്പിച്ച എഫ്ഐആറിലും സേര്‍ച്ച് ലിസ്റ്റിലും പോലീസ് പറയുന്നു. ഇന്നലെ നിയമസഭയിലാണ് മുഖ്യമന്ത്രി പ്രസ്താവന നടത്തിയത്. ഗാര്‍ഹികമോ, കാര്‍ഷികമോ അല്ലാത്തതായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വെട്ടുകത്തിയും അറ്റത്ത് തുണി ചുറ്റിയ ഇരുമ്പുപൈപ്പുകളും പിടിച്ചെടുത്തവയില്‍ ഉണ്ടെന്നാണ് പോലീസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
സിപിഎമ്മിനെ കൂട്ടുപിടിച്ച് കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ചിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സണ്ണി പാമ്പാടിയെ പിന്തുണയ്ക്കാമെന്ന് കേരള കോണ്‍ഗ്രസ് എഴുതിനല്‍കിയിരുന്നു. എന്നാല്‍ അവസാനനിമിഷം മാണി വിഭാഗം സിപിഎം പിന്തുണയോടെ മല്‍സരിക്കാനിറങ്ങി. സണ്ണി പാമ്പാടിയെ അട്ടിമറിച്ച് കേരള കോൺഗ്രസിലെ സക്കറിയാസ് കുതിരവേലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയു ചെയ്തു.
വാന്‍കൂവര്‍: കാനഡയിലെ വാന്‍കൂവറിലെ ജനങ്ങള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതിന്റെ തോത് കാണിക്കാന്‍ പോലീസ് പുറത്തുവിട്ട ചിത്രം ശ്രദ്ധേയമാകുന്നു. മയക്കുമരുന്നുകള്‍ കുത്തിവെച്ച ശേഷം ഉപേക്ഷിക്കുന്ന സിറിഞ്ചുകള്‍ ഉപയോഗിച്ച് പ്രാവുകള്‍ നിര്‍മിച്ച കൂടിന്റെ ചിത്രമാണ് പോലീസ് പുറത്തുവിട്ടത്. നഗരത്തിന്റെ കിഴക്കുഭാഗത്തുള്ള ഒറ്റമുറി വീട്ടില്‍ കണ്ടെത്തിയതാണ് ഈ പ്രാവിന് കൂടെന്നാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ നല്കിയ പോലീസ് സൂപ്പറിന്റെന്‍ഡന്റ് മിഷേല്‍ ഡേവി പറയുന്നത്. നഗരം നേരിടുന്ന മയക്കുമരുന്ന് വിപത്തിന്റെ നേര്‍ക്കാഴ്ചയാണെന്ന് അവര്‍ വിശദീകരിക്കുന്നു.
ലണ്ടന്‍: ബ്രിട്ടീഷുകാരില്‍ മൂന്നില്‍ രണ്ടുപേരും ഏതെങ്കിലും വിധത്തിലുള്ള മാനസികാരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നവരാണെന്ന് വെളിപ്പെടുത്തല്‍. അമിത ആകാംക്ഷ, വിഷാദരോഗം തുടങ്ങിയ പ്രശ്നങ്ങള്‍ തങ്ങള്‍ക്ക് ഉണ്ടായിട്ടുണ്ടെന്ന് മെന്റല്‍ ഹെല്‍ത്ത് ഫൗണ്ടേഷന് നടത്തിയ പഠനത്തില്‍ പങ്കെടുത്തവരില്‍ 65 ശതമാനം പേരും വ്യക്തമാക്കി. 26 ശതമാനം പേര് അക്രമാസക്തരായിട്ടുണ്ടെന്നും 42 ശതമാനം പേര് വിഷാദരോഗികളായിരുന്നെന്നും വെളിപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
മൂന്നാറില്‍ കയ്യേറ്റ മാഫിയക്ക് വേണ്ടി പെമ്പിളെ ഒരുമൈ പ്രെവര്ത്തകരെയും ഉദ്യോഗസ്ഥരെയും അധിക്ഷേപിച്ച മന്ത്രി എം എം മണി രാജി വയ്ക്കണം എന്ന് ആവശ്യപ്പെട്ട് പെമ്പിളെ ഒരുമൈ പ്രവര്‍ത്തകര്‍ നടത്തുന്ന സത്യാഗ്രഹ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് കേരളത്തിലെ 20 പാര്‍ലമെന്റ് മണ്ഡലങ്ങളില്‍, ആം ആദ്മി പ്രവര്‍ത്തകര്‍ മെയ് 6നു രാവിലെ പത്തു മുതല്‍ വൈകിട്ട് 10വരെ ഉപവാസ സത്യാഗ്രഹം നടത്തുകയാണ്. കേരളത്തിന്റെ സാംസ്കാരിക തകര്‍ച്ച വെളിവാക്കുന്ന തരത്തില്‍, രാഷ്ട്രീയത്തിന്റെ അധഃപതനം വെളിവാക്കുന്ന തരത്തിലാണ് എം എം മണി നിരവധി പ്രസംഗങ്ങള്‍ നടത്തിയിട്ടുള്ളത്.
ടി.പി. സെന്‍കുമാറിനോട് വൈരനിര്യാതനബുദ്ധിയോടെ പെരുമാറിയതിന്റെ ഫലമായി സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിനു മേല്‍ വിധിച്ച 25,000 രൂപയും, ആ കേസിനു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഇത് വരെ ചിലവാക്കിയ പണവും മുഖ്യമന്ത്രിയോ, മുഖ്യമന്ത്രിയുടെ ഉപദേഷ്ടാക്കളോ, പാര്‍ട്ടിയോ തിരിച്ചടക്കേണ്ടതാണെന്ന് ആംആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു.
ലണ്ടന്‍: യൂറോപ്യന്‍ യൂണിയന് നേതാക്കളുടെ ഡൗണിംഗ് സ്ട്രീറ്റ് സന്ദര്‍ശനം ഹാര്‍ഡ് ബ്രെക്സിറ്റിനുള്ള എല്ലാ സാധ്യതകളും തുറന്നിട്ടതോടെ പൗണ്ടിന് വിലയിടിയുമെന്ന് ഉറപ്പായി. ബ്രെക്സിറ്റ് ചര്‍ച്ചകളില്‍ പൗണ്ടിനെ വേണ്ട വിധത്തില്‍ പരിഗണിക്കുന്നില്ലെന്ന പരാതിയും ഇതോടെ ഉയരുകയാണ്. നാണയപ്പെരുപ്പം വര്‍ദ്ധിച്ചതോടെ ഈ വര്‍ഷത്തിന്റെ ആദ്യ മൂന്ന് മാസങ്ങളില്‍ യുകെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയില്‍ കാര്യമായ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ 1.25 ഡോളര്‍ മൂല്യമുണ്ടായിരുന്ന സ്റ്റെര്‍ലിംഗ് 1.28 ഡോളറായി ഉയരുകയും പിന്നീട് വ്യാഴാഴ്ച 1.29 ഡോളറില്‍ എത്തുകയും ചെയ്തു. ഇതോടെ ഡോളറിനെതിരെ ഏറ്റവും മികച്ച് പ്രകടനം കാഴ്ചവെക്കുന്ന കറന്‍സിയായി പൗണ്ട് മാറിയിട്ടുണ്ടെന്നതും വസ്തുതയാണ്.
കൊച്ചി: മമ്മൂക്കാ ഫാൻസിനും ദുർഖർ ആരാധകർക്കും സന്തോഷിക്കാൻ ഒരു വാർത്ത. മലയാളത്തിന്റെ പ്രിയ നടൻ അച്ഛനായിരിക്കുന്നു. താരത്തിന്റെ ഭാര്യ അമാൽ സൂഫിയ ചെന്നൈയിലെ മദർഹുഡ് ഹോസ്പിറ്റലിൽ ഒരു പെൺകുഞ്ഞിനു ജമ്നം നല്കിയിരിക്കുന്നു. ദുൽഖർ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെയും ഫേസ്ബുക്കിലൂടെയും വാർത്ത പുറത്തുവിട്ടത്. താരകുടുംബത്തിലേക്ക്
ഉത്തരകൊറിയന്‍ സ്വേഛാധിപതി കിങ് ജോങ് ഉന്നിനെ കൊല്ലാന്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സി ഐഎയും ദക്ഷിണ കൊറിയയും പദ്ധതിയിട്ടിരുന്നുവെന്നും അത് തകര്‍ത്തുവെന്നും ഉത്തരകൊറിയയുടെ വാദം.
ജേക്കബിന്റെ സ്വർഗരാജ്യം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായ ചലച്ചിത്രതാരം ഐമ സെബാസ്റ്റ്യന്‍ അക്ഷയ തൃതീയ ദിനത്തിൽ അപ്രതീക്ഷിത ഭാഗ്യം. അക്ഷയതൃതീയയോട് അനുബന്ധിച്ചു മലബാർ ഗോൾഡ് നടത്തിയ ഭാഗ്യ നറുക്കെടുപ്പിൽ അരക്കിലോ സ്വർണമാണ് ഐമയ്ക്കു ലഭിച്ചത്.