ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വീണ്ടും മാറ്റി 0

നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വീണ്ടും മാറ്റിവെച്ചു. ഹര്‍ജി അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. പ്രോസിക്യൂഷന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതോടെയാണ് ജാമ്യഹര്‍ജി മാറ്റിവെച്ചത്. രണ്ടാമത്തെ തവണയാണ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷയുമായി ദിലീപ് എത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച പരിഗണിക്കാനിരുന്ന ഹര്‍ജി ഇന്നത്തേക്ക് മാറ്റിയിരുന്നു. പ്രോസിക്യൂഷന്‍ വിശദീകരണം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.

Read More

സുപ്രീം കോടതി ഗര്‍ഭം അലസിപ്പിക്കാനുള്ള അനുമതി നിഷേധിച്ച പത്തുവയസ്സുകാരി പ്രസവിച്ചു 0

ഗര്‍ഭം അലസിപ്പിക്കാനുള്ള അനുമതി സുപ്രീം കോടതി നിഷേധിച്ച പത്തുവയസ്സുകാരി കുഞ്ഞിന് ജന്മം നല്‍കി. ചണ്ഡീഗഢിലെ സ്വകാര്യആശുപത്രിയില്‍ വച്ച് സിസേറിയനിലൂടെയാണ് പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കിയത്.

Read More

പള്‍സര്‍ സുനി മാഡത്തിൻറെയും വമ്പൻ സ്രാവിൻറെയും പേര് വെളിപ്പെടുത്തിയതായി സൂചന 0

യുവനടി ആക്രമിച്ച കേസിൽ ഉൾപ്പെട്ടിരിക്കുന്നുവെന്ന് പള്‍സര്‍ സുനി പറഞ്ഞ മാഡത്തിൻറെയും വമ്പൻ സ്രാവിൻറെയും പേര് വെളിപ്പെടുത്തിയതായി സൂചന .സുനി കഴിഞ്ഞ ദിവസം പേര് വെളിപ്പെടുത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും അതിനുള്ള സാഹചര്യം ലഭിച്ചിരുന്നില്ല . എന്നാൽ സുരക്ഷാപ്രശ്നങ്ങളുടെ പേരില്‍ കാക്കനാട് സബ്ജയിലില്‍ നിന്നും സുനിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും.

Read More

നടിയെ ആക്രമിച്ച കേസ്; രമ്യ നമ്പീശന്റെ മൊഴി രേഖപ്പെടുത്തി 0

നടി ആക്രമണത്തിനിരയായ കേസില്‍ രമ്യ നമ്പീശന്റെ മൊഴി രേഖപ്പെടുത്തി. ആലുവ പൊലീസ് ക്ലബില്‍ എഡിജിപി ബി.സന്ധ്യയുടെ നേതൃത്വത്തിലാണ് മൊഴിയെടുത്തത്. രമ്യയുടെ വീട്ടിലേക്ക് പോകുമ്പോഴാണ് നടി ആക്രമണത്തിനിരയായത്.

Read More

പി.വി.അന്‍വര്‍ എംഎല്‍എയുടെ വാട്ടര്‍ തീം പാര്‍ക്കിന്റെ അനുമതി മലിനീകരണ നിയന്ത്രണ ബോര്‍ഡ് റദ്ദാക്കി 0

തിരുവനന്തപുരം: നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വറിന്റെ ഉടമസ്ഥതയിലുള്ള വാട്ടര്‍ തീം പാര്‍ക്കിനുള്ള അനുമതി സംസ്ഥാന മലിനീകരിണ നിയന്ത്രണ ബോര്‍ഡ് റദ്ദാക്കി. കോഴിക്കോട് കക്കാടംപൊയിലുള്ള പാര്‍ക്ക് വ്യവസ്ഥകള്‍ പാലിച്ചല്ല നിര്‍മിച്ചതെന്നും ആദ്യ അനുമതിക്ക് മുമ്പ് സ്ഥലം സന്ദര്‍ശിച്ചിരുന്നില്ലെന്നും ബോര്‍ഡ് അറിയിച്ചു. പരിസ്ഥിതിലോല പ്രദേശത്ത് രണ്ട് മലകള്‍ ഇടിച്ചാണ് പാര്‍ക്ക് നിര്‍മിച്ചത്. ഇത് നിയമസഭയിലും ചര്‍ച്ചയായിരുന്നു.

Read More

ഭര്‍ത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച്‌ കാമുകനോടൊപ്പം ഗള്‍ഫിലെത്തിയ യുവതിയെ ഒമാൻ പൊലീസ്‌ കേരളത്തിലേക്ക്‌ തിരിച്ചയച്ചു; വിമാനത്താവളത്തില്‍ നാടകീയ രംഗങ്ങള്‍ 0

ഭര്‍ത്താവിനെയും രണ്ട്‌ മക്കളില്‍ ഒരാളെയും ഉപേക്ഷിച്ച്‌ കാമുകനോടൊപ്പം ഒളിച്ചോടിയ യുവതിയെയും കാമുകനെയും ഒമാൻ പൊലീസ്‌ പിടികൂടി കേരളത്തിലേക്ക്‌ തിരിച്ചയച്ചു.

Read More

യുവാക്കളുടെ നെഞ്ചിടിപ്പുകൾക്ക് താളം മുറുക്കി സണ്ണി ലിയോൺ കൊച്ചിയിൽ; വീഡിയോ കാണാം … 0

കേരളത്തിലെ മുന്‍നിര സ്മാര്‍ട്ട്ഫോണ്‍ വിപണന ശൃംഖലയായ ‘ഫോണ്‍ 4 ഡിജിറ്റല്‍ ഹബ്ബി’ന്റെ കൊച്ചി എംജി റോഡ് ഷോറൂം ഉദ്ഘാടനത്തിനാണ് താരം എത്തിയത്. ഫോണ്‍ 4ന്റെ മുപ്പത്തിമൂന്നാം ഷോറൂമാണ് കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുന്നത്. സണ്ണി ലിയോണ്‍ എത്തുന്നതിന് പുറമെ ഷോറുമില്‍ നിന്നും വന്‍ വിലക്കുറവും വിലപ്പിടിപ്പുള്ള സമ്മാനം സ്വന്തമാക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം.

Read More

കനത്ത മഴയ്ക്ക് പിന്നാലെ ബാംഗളൂർ നഗരത്തെ ദുരിതത്തിലാക്കി വിഷപ്പത പതിക്കുന്നു; വീഡിയോ കാണാം 0

വൈറ്റ്ഫീല്‍ഡ് റോഡില്‍ ഏതാണ്ട് പത്തടിയോളം ഉയരത്തിലാണ് വിഷപ്പത റോഡുകളിലെത്തിയത്. വ്യാഴാഴ്ച രാവിലെയും പലയിടത്തും വിഷപ്പത മൂലം ജനങ്ങള്‍ ബുദ്ധിമുട്ട് നേരിട്ടു. ചെറിയ മഴയില്‍പ്പോലും വിഷപ്പത വര്‍ത്തൂര്‍ തടാകത്തില്‍ നിന്നും റോഡിലേക്കും സമീപത്തെ വീടുകളിലേക്കും പറന്നെത്തുന്നത് ഇവിടെ പതിവായിരിക്കുകയാണ്. വിഷപ്പത തടയാന്‍ തടാകത്തിനു ചുറ്റും കമ്പിവല കെട്ടിയെങ്കിലും ഫലമുണ്ടായില്ല.

Read More

ഇനി ഒരു ”മണി” യും അനാവശ്യമായി ചിലവഴിക്കരുതെന്ന് ആംആദ്മി പാര്‍ട്ടി 0

ഒരിക്കലും നടക്കാന്‍ സാധ്യത ഇല്ല എന്നുറപ്പുള്ള അതിരപ്പിള്ളി ജല വൈദ്യുത പദ്ധതിക്ക് വേണ്ടി സര്‍ക്കാര്‍ പണം മുടക്കുന്നത് അഴിമതിയാണെന്ന് ആംആദ്മി പാര്‍ട്ടി. ഇതുപോലെ ഉപേക്ഷിക്കപ്പെട്ട പദ്ധതികളില്‍ പണം മുടക്കുക എന്നതും സര്‍ക്കാരിന്റെ സ്ഥിരം രീതിയാണ്. ഇതിനിടയില്‍ ആണ് പദ്ധതി പ്രദേശത്ത് KSEB ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ചത്. ഇനി പദ്ധതിക്ക് വേണ്ടി ഒരു പൈസയും ചിലവാക്കരുത് എന്ന് ആവശ്യപ്പെട്ടു കൊണ്ട് ആം ആദ്മി പാര്‍ട്ടി ആഗസ്റ്റ് 17, 3 മണിക്ക് അതിരപ്പിള്ളി പദ്ധതിയുടെ ഓഫീസ് അടച്ച് പൂട്ടി പുതിയതായി പണിത ട്രാന്‍ഫോമറിന് റീത്ത് സമര്‍പ്പിക്കുന്നു.

Read More

ജയിലില്‍ കിടന്നും ചന്ദ്രബോസ് വധക്കേസ് പ്രതി നിസാമിന്റെ പോർവിളി; ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായി നിസാമിന്റെ മാനേജർ, സംഭാഷണത്തിന്റെ ശബ്ദരേഖ അടക്കം തൃശൂര്‍ സിറ്റി പോലീസിൽ പരാതി നൽകി 0

നിഷാമിന് മാനസിക പ്രശ്നങ്ങളില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. മെഡിക്കൽ ബോർഡ് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. നിഷാമിന്റെ മാനസികനില സാധാരണ നിലയിലാണെന്ന് റിപ്പോർട്ടിൽ പറയുന്നു. കേസിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി നിർദേശിച്ചു. പരിശോധനാ റിപ്പോർട്ട് തിങ്കളാഴ്ച കോടതി പരിഗണിക്കും.

Read More