ക്ലിഫ് ഹൗസിനു സമീപത്തെ വീട്ടിൽ നടന്ന കൂട്ടക്കൊലപാതകത്തെ തുടർന്ന് ഒളിവിൽ പോയ കേഡൽ ജിൻസൺ രാജ് പിടിയിൽ. തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്.
ഒരല്പം ധൈര്യം അധികം ഉള്ളവര്‍ക്ക് ദാ ഇവിടേക്ക് വരാം .ഹൂസ്റ്റണിലെ ഒരു ലക്ഷ്വറി ബിൽഡിങ്ങിനു മുകളിലുള്ള നീന്തല്‍ കുളംആണ് വ്യത്യസ്തത കൊണ്ട് ജനശ്രദ്ധയാകർഷിക്കുന്നത്. മറ്റൊന്നുമല്ല അൽപം ധൈര്യശാലികളായവരെ മാത്രമേ ഈ നീന്തൽക്കുളം ആകർഷിക്കൂ. അല്ലാത്തവർ കണ്ണുതള്ളി താഴെവീഴാതെ സൂക്ഷിക്കണം.
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ സുപ്രധാന കരാറുകളിൽ ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയൻ പ്രധാനമന്ത്രി മാൽകം ടേൺബുളും തമ്മിലുള്ള ചർച്ചകൾക്കൊടുവിലാണ് കരാറുകളിലേർപ്പെടാൻ ധാരണയായത്. ആറോളം തന്ത്രപ്രധാന കരാറുകളിലാണ് ഇരുവരും ഒപ്പു വച്ചത്. ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾ, വ്യോമയാന സുരക്ഷ, പാരിസ്ഥിതികം, കായികം, ആരോഗ്യം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട കരാറുകളിലാണ് ഇരു നേതാക്കളും ഒപ്പു വച്ചത്.
സിനിമാ, സീരിയൽ നടനും മിമിക്രി കലാകാരനുമായ അസീസ് നെടുമങ്ങാടിനാണ് ശനിയാഴ്ച സംഘാടകരുടെ മർദനമേറ്റത്. തിരുവനന്തപുരം വെള്ളറടയ്ക്കു സമീപം ചാമവിളയിലെ ക്ഷേത്രത്തിൽ ക്ഷേത്രോത്സവത്തിന് പരിപാടി അവതരിപ്പിക്കാൻ എത്താൻ വൈകിയതിനെ തുടർന്നായിരുന്നു മർദനം. ഒന്‍പതു മണിക്ക് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന പരിപാടിക്കായി കലാകാരൻമാർക്ക് 11 മണിക്കാണ് എത്താൻ കഴിഞ്ഞത്.
വൈദികനാകാൻ പോയ 21 വയസുകാരൻ തന്നെക്കാൾ പ്രായമുള്ള ഒരു യുവതിയുമായി പ്രണയത്തിലാകുന്നതാണ് സിനിമയുടെ ഇതിവൃത്തം. മിയാ ജോർജാണ് ചിത്രത്തിൽ നായിക. ഷെബി ചൗഗാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അജു വർഗീസ്, ധർമജൻ ബോൾഗാട്ടി, സാജു നവോധയ, സുധീ കോപ്പ, സുധീർ കകരമന, ഷമ്മി തിലകൻ എന്നിവർ പ്രധാന വേഷത്തിൽ എത്തും
ഐപിഎല്ലില്‍ കിംഗ്സ് ഇലവന് പഞ്ചാബിനെതിരെയുളള മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനായി 25 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കാനായാല്‍ ഗെയ്ലിന് ഈ നേട്ടം സ്വന്തം പേരിലാക്കാം. ഗെയില്‍ ഈ നേട്ടം സ്വന്തമാക്കുമോയെന്ന കാത്തിരിപ്പിലാണ് ഇതോടെ ക്രിക്കറ്റ് ലോകം. കഴിഞ്ഞ രണ്ട് മത്സരത്തിലും ബംഗളൂരുവിനായി ഇറങ്ങിയ ഗെയ്ലിന് ടീമിന് കാര്യമായ സംഭാവന ചെയ്യാന്‍ ഇതുവരെയായിട്ടില്ല.
വാർദ്ധക്യത്തിന്റെ എല്ലാ ചുളിവുകളും അയാളുടെ മുഖത്തുണ്ടായിരുന്നു, കയ്യിൽ വിയർപ്പ് ഒട്ടിക്കിടക്കുന്ന ഒരു പത്തു രൂപാ നോട്ടും, ഒരു ചെറിയ കഷ്ണം പേപ്പറും ഉണ്ട്. കണക്ടർ വന്നപ്പോൾ അയാൾ പത്തു രൂപാ നോട്ടിനൊപ്പം ആ കടലാസും കൂടെ കൊടുത്തു, അതു വായിച്ച് കണ്ടക്ടർ അയാളുടെ മുഖത്ത് നോക്കാതെ തിരിച്ച് കൊടുത്തു. ഞാൻ ആ കടലാസിലോട്ട് നോക്കി അതിൽ ഇങ്ങനെ എഴുതിയിരിക്കുന്നു,
ദിലീപ്- മഞ്ജുവാര്യര്‍ ബന്ധത്തിലെ വിള്ളലുകളെ കുറിച്ചും , അടുത്തിടെ മലയാളത്തിലെ പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തെ കുറിച്ചും വിവാദവെളിപെടുത്തലുകള് നടത്തിയ മാധ്യമപ്രവര്ത്തകന് പല്ലിശ്ശേരിയെ അപായപ്പെടുത്താന്‍ നീക്കം.ഒരു വാരികയില്‍ പല്ലിശ്ശേരി കൈകാര്യം ചെയ്യുന്ന കോളത്തില്‍ ആണ് ചിലര്‍ തന്നെ അപായപെടുത്താന്‍ ശ്രമിക്കുന്നു എന്ന് പല്ലിശ്ശേരി തുറന്നു പറയുന്നത് .
ഹൈദരാബാദ് : അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നത് എതിര്‍ക്കുന്നവരുടെ തല വെട്ടുമെന്ന് ബി .ജെ. പി എംഎല്‍എ ടി രാജസിങ്ങ് .രാമനവമി ആഘോഷങ്ങളുടെ ഭാഗമായി നടന്ന പരിപാടിയിലായിരുന്നു എംഎല്‍എയുടെ പ്രകോപനപരമായ പ്രസംഗം.തെലങ്കാനയിലെ ബിജെപി എംഎല്‍എയുടെ പ്രകോപനപരമായ പ്രസംഗത്തിനെതിരെ മജ് ലിസ് ബചാവോ തെഹ് രീക് പൊലീസില്‍ പരാതി നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ ദാബിര്‍പുര പൊലീസ് സ്റ്റേഷന് എംഎല്‍എയ്ക്കെതിരെ എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്തു.
കാവ്യ മാധവന് സിനിമാ രംഗത്തേക്ക് തിരിച്ചു വരവിനൊരുങ്ങുന്നു. എന്നാല്‍ നടിയായി അല്ല ഇക്കുറി ഗായികയായിട്ടാണ് കാവ്യയുടെ തിരിച്ചുവരവ്. നടന് ദിലീപുമായുള്ള വിവാഹത്തിന് ശേഷം കാവ്യ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. ഉണ്ണി പ്രണവം സംവിധാനം ചെയ്യുന്ന ഹാദിയ എന്ന ചിത്രത്തിലാകും കാവ്യ മാധവന് ഗായിക എന്ന നിലയില്‍ തിരിച്ചുവരിക. അഭിനയത്തിനൊപ്പം സംഗീതത്തെയും ആലാപനത്തെയും ഇഷ്ടപ്പെടുന്ന കാവ്യ മുന്‍പും സിനിമകളിലും ആല്‍ബങ്ങളിലുമായി പാടിയിട്ടുണ്ട്. മാറ്റിനി എന്ന ചിത്രത്തിലെ മൗനം മനസില്‍ എന്ന ഗാനവും 2012ല്‍ കാവ്യദളങ്ങള്‍ എന്ന പേരില്‍ സ്വയം രചിച്ച് ആലപിച്ച ആല്‍ബവും ഏറെ സ്വീകാര്യത കൈവരിച്ചിരുന്നു.