സ്വിന്‍ഡന്‍കാരുടെ റോയിചേട്ടന് ബ്രിട്ടീഷ് എംപയര്‍ അവാര്‍ഡ് : യുകെ മലയാളികള്‍ക്ക് അഭിമാനമായി റോയി സ്റ്റീഫന്‍ 0

സാമൂഹിക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ബ്രിട്ടനിലെ പരമോന്നത ബഹുമതിയായ ബ്രിട്ടീഷ് എംപയര്‍ മെഡല്‍ മലയാളിക്ക്. 2007-ല്‍ സ്വിന്‍ഡനിലേക്ക് കുടിയേറിയ റോയി സ്റ്റീഫനാണ് ബിഇഎം ലഭിച്ചത്. ബ്രിട്ടീഷ് രാജ്ഞിയുടെ ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി എല്ലാ വര്‍ഷവും യു.കെ. വ്യാപകമായി തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികള്‍ക്കാണ് ഈ അംഗീകാരം നല്‍കപ്പെടുന്നത്. ജൂണ്‍ 17-ാം തീയതി ലണ്ടന്‍ ഗസറ്റിലും മറ്റ് ദേശീയ മാധ്യമങ്ങളിലും പ്രസിദ്ധീകരിച്ച ശേഷം അതാത് കൗണ്ടിയുടെ ലോര്‍ഡ് ലെഫ്റ്റനനിന്റെ ഓഫീസ് ആണ് ഈ അവാര്‍ഡ് നല്‍കുന്നത്. പിന്നീട് ബ്രിട്ടീഷ് രാജ്ഞിയുടെ ഗാര്‍ഡന്‍ പാര്‍ട്ടിയിലേക്ക് കുടുംബസമേതം ക്ഷണിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്നതാണ്. ഈ വര്‍ഷം ഒരു മലയാളിക്ക് ഈ അവാര്‍ഡ് ലഭിക്കുന്നത് ലോകത്തെമ്പാടുമുള്ള മലയാളികള്‍ക്ക് അഭിമാനമായി മാറുകയാണ്.

Read More

മാര്‍ കുര്യാക്കോസ്‌ കുന്നശേരിയുടെ സംസ്‌കാരം ഇന്ന്‌ നടക്കും; കണ്ണീരോടെ ക്നാനായ സമൂഹം 0

കോട്ടയം: കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത മാര്‍ കുര്യാക്കോസ്‌ കുന്നശേരിയുടെ സംസ്‌കാരം ഇന്നു നടക്കും. ഉച്ചകഴിഞ്ഞു രണ്ടിന്‌ അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിക്കുന്ന ദിവ്യബലിയോടെ ശുശ്രൂഷകള്‍ ആരംഭിക്കും. മെത്രാന്മാരും വൈദികരും സഹകാര്‍മികരായി പങ്കെടുക്കും. തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച്‌

Read More

ഗ്രെൻഫെൽ ദുരന്തം; ലണ്ടനിൽ പ്രതിഷേധം ശക്തം, പ്രതിഷേധക്കാർ പ്രധാനമന്ത്രി തെരേസ മെയ് സന്ദർശന വേദിയിൽ വരെ 0

രക്ഷാപ്രവര്‍ത്തകരുടെ ശ്രദ്ധ ലഭിക്കാന്‍ വേണ്ടി കെട്ടിടത്തിന് അകത്ത് നിന്നും ടോര്‍ച്ചുകളും മൊബൈല്‍ ടോര്‍ച്ചുകളും ആളുകള്‍ തെളിക്കുന്നുണ്ടെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. രക്ഷപ്പെട്ട രണ്ട് പേരെ ശ്വാസം മുട്ടലുകളെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയതായാണ് വിവരം. തീപിടിത്തത്തിനുണ്ടായ കാരണം വ്യക്തമായിട്ടില്ല.

Read More

കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങുകൾക്ക് തുടക്കമായി; കൊച്ചിൻ മെട്രോ തത്സമയം….. 0

പാലാരിവട്ടം സ്റ്റേഷനിൽനിന്നു പത്തടിപ്പാലത്തിലേക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്ര ചെയ്യുന്നത്. അദ്ദേഹത്തിനൊപ്പം മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ പി.സദാശിവം, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ, മെട്രോമാൻ ഇ.ശ്രീധരൻ എന്നിവരും പ്രധാനമന്ത്രിക്കൊപ്പമുണ്ട്.

Read More

തിരിഞ്ഞു നോക്കാന്‍ ആരുമില്ല; ഗുരുതരമായി പരിക്കേറ്റ് എഴുന്നേല്‍ക്കാന്‍ കഴിയാത്ത അവസ്ഥയില്‍ ജിഷയുടെ അച്ഛന്‍ 0

പെരുംമ്പാവൂരില്‍ അതിക്രൂരമായി കൊല്ലപ്പെട്ട ജിഷയുടെ പിതാവ് പാപ്പു ദുരിത പൂർണ്ണമായ സാഹചര്യത്തിൽ രോഗ കിടക്കയിൽ. വര്‍ഷങ്ങളായി ഭാര്യയും മക്കളുമായി അകന്നു കഴിയുന്ന പാപ്പു ഒറ്റയ്ക്ക് ഒരു ചെറിയ കുടിലിലാണ് താമസം.

Read More

അമേരിക്കന്‍ പടക്കപ്പല്‍ ജപ്പാന്‍ ചരക്ക് കപ്പലുമായി കൂട്ടിയിടിച്ച് ഏഴ് പേരെ കാണാതായി 0

വാഷിങ്ടണ്‍: അമേരിക്കന്‍ പടക്കപ്പല്‍ ജപ്പാന്‍ ചരക്കുകപ്പലുമായി കൂട്ടിയിടിച്ച് ഏഴുപേരെ കാണാതായി. ജപ്പാനിലെ യോകോസുക തീരത്തുനിന്ന് 56 നോട്ടിക്കല്‍ മൈല്‍ അകലെ പസഫിക് സമുദ്രത്തിലാണ് സംഭവം. യുഎസ് നേവിയുടെ യുഎസ്എസ് ഫിറ്റ്‌സ്‌ജെരാള്‍ഡ് എന്ന യുദ്ധക്കപ്പലാണ് അപകടത്തില്‍ പെട്ടത്. അപകടത്തെ തുടര്‍ന്ന് കപ്പലില്‍ വെള്ളം

Read More

വീട് വാങ്ങാന്‍ പ്ലാന്‍ ഉണ്ടോ?; എങ്കില്‍ ഒരല്‍പം കാത്തിരിക്കൂ; നികുതിയിനത്തില്‍ വന്‍ ഇളവ് വരുന്നു 0

വീട് വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ അല്‍പം ക്ഷമയോടെ കാത്തിരുന്നാല്‍ നികുതിയിനത്തില്‍ വന്‍ ഇളവ് സ്വന്തമാക്കാം. അടുത്ത മാസം 1 മുതല്‍ പുതിയ ചരക്ക് സേവന നികുതി നിലവില്‍ വരികയാണ്.

Read More

സിംഹക്കുട്ടിയെ കളിപ്പിച്ച മോഡലിന് കിട്ടിയത് വമ്പന്‍ പണി 0

സിംഹക്കുട്ടിയെ കളിപ്പിപ്പിച്ച മോഡലിന് കിട്ടിയത് വമ്പന്‍ പണി.ഫോട്ടോഷൂട്ടിനെത്തിയ റഷ്യന്‍ സുന്ദരി സ്റ്റീവ ബില്യാനോവയ്ക്കാണ് സിംഹകുട്ടിയുടെ കൈയ്യില്‍ നിന്നും പണി കിട്ടിയത്.

Read More

ബാങ്ക് അക്കൗണ്ടിന് ആധാർ നിർബന്ധം; 50,000 രൂപയ്ക്ക് മുകളിലുളള ഇടപാടുകള്‍ക്കും ഇനി ആധാര്‍ വേണം 0

ബാങ്കുകളില്‍ പുതിയ അക്കൗണ്ടുകള്‍ തുറക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഉത്തരവ്. കൂടാതെ 50,000 രൂപയ്ക്ക് മുകളിലുളള ഇടപാടുകള്‍ക്കും ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കി.

Read More

സൗദി സര്‍ക്കാരിന്റെ പുതിയ തീരുമാനം; ഇന്‍ഷുറന്‍സ് രംഗത്ത് കൂടുതല്‍ സ്വദേശിവത്കരണം വരുന്നു 0

പ്രവാസികള്‍ക്ക് തിരിച്ചടിയായി ഇന്‍ഷുറന്‍സ് രംഗത്ത് കൂടുതല്‍ സ്വദേശിവത്കരണത്തിന് സൗദി സര്‍ക്കാര്‍ തീരുമാനം. റംസാന്‍ അവസാനിക്കുന്നതോടെ കസ്റ്റമര്‍ കെയര്‍, ക്ലെയിംസ് മേഖലകളല്‍ സൗദി സ്വദേശികളെ മാത്രമേ നിയമിക്കാവൂ എന്ന് സൗദി സര്‍ക്കാര്‍ ഉത്തരവ് നല്‍കി.

Read More