ശബരിമല വിഷയത്തില്‍ ചര്‍ച്ചക്കില്ലെന്ന് തന്ത്രി കുടുംബം; സര്‍ക്കാരിന്റെ സമവായ നീക്കം അനിശ്ചിതത്വത്തില്‍ 0

പന്തളം: ശബരിമല വിഷയത്തില്‍ ചര്‍ച്ചക്കില്ലെന്ന് താഴമണ്‍ തന്ത്രി കുടുംബം. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കുന്ന സുപ്രീം കോടതി വിധിക്കെതിരെ നല്‍കിയിരിക്കുന്ന പുനഃപരിശോധനാ ഹര്‍ജിയില്‍ തീരുമാനമായതിനു ശേഷം മാത്രമേ ചര്‍ച്ചയ്ക്കുള്ളൂവെന്നാണ് താഴമണ്‍ തന്ത്രി കുടുംബം അറിയിച്ചിരിക്കുന്നത്. എന്‍എസ്എസുമായി കൂടിയാലോചിച്ച ശേഷമാണ് തന്ത്രി കുടുംബം തീരുമാനം അറിയിച്ചിരിക്കുന്നത്. ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും എതിര് നില്‍ക്കുന്നവരുടെ മനസ്സ് മാറിയേ മതിയാകൂവെന്ന് കണ്ഠരര് മോഹനര് പറഞ്ഞു.

Read More

മലനിരകളുടെ നാട്ടിലെ ഒരു അവധിക്കാലം 0

പരീക്ഷകള്‍ എല്ലാം അവസാനിച്ചപ്പോള്‍ അവധിക്കാലമിങ്ങെത്തി. എനിക്ക് സന്തോഷമായിരുന്നു. അതിനൊരു കാരണം അച്ഛന്റെ വീട്ടില്‍ എന്നെയും ചേച്ചിയേയും കുറച്ചു ദിവസം ചിലവഴിക്കാമെന്ന് അച്ഛന്‍ നേരത്തെ വാക്ക് നന്നിരുന്നു. അങ്ങനെ ഞങ്ങള്‍ അച്ഛന്റെ വീടായ കട്ടപ്പനയിലേക്ക് യാത്ര തിരിച്ചു. എനിക്കങ്ങോട്ട് പോകാന്‍ സ്‌ന്തോഷമാണ് കാരണം തിരുവല്ലയില്‍ നിന്നും വ്യത്യസ്തമായ ഭൂപ്രകൃതിയാണ് കട്ടപ്പനയിലേത്. മലനിരകളും പച്ചപ്പും നിറഞ്ഞ ഒരു ഗ്രാമത്തിലായിരുന്നു അച്ഛന്റെ വീട്. പോകുന്ന വഴിയിലുള്ള കാഴ്ച്ചകള്‍ തന്നെ വളരെ മനോഹരമാണ്. വളഞ്ഞ് പുളഞ്ഞ് കീടക്കുന്ന വഴിക്ക് ഇരുവശവും മനോഹരമായി കാട്ടുപൂക്കളാല്‍ സമൃദ്ധമായിരിക്കും. ഞങ്ങള്‍ കാര്‍ നിര്‍ത്തി ഒരു തേയിലത്തോട്ടം കാണാനിറങ്ങി. കണ്ണെത്താ ദൂരത്തോളം കുന്നുകള്‍ നിറയെ തേയിലത്തോട്ടം നില്‍ക്കുന്നു. കുന്നുകള്‍ എല്ലാം ഒരു പച്ച പുതപ്പ് കൊണ്ട് മൂടിയതുപോലെ. ഒരറ്റത്തില്‍ നിന്നും മറ്റൊരു അറ്റത്തേക്ക് ഉരുണ്ട് കളിക്കാന്‍ തോന്നി.

Read More

ഹൗസ്പ്ലാന്റുകള്‍ വളര്‍ത്തുന്നത് ത്വക്കിന് ഗുണകരമെന്ന് പഠനം; വിന്ററിലുണ്ടാകുന്ന ചര്‍മ്മ പ്രശ്‌നങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കുമെന്നും കണ്ടെത്തല്‍ 0

ലണ്ടന്‍: വിന്റര്‍ അടുക്കുന്നതോടെ എല്ലാവരും വീടുകളില്‍ കൂടുതല്‍ സമയം ചിലവിടാന്‍ തുടങ്ങുകയാണ്. റൂം ഹീറ്ററുകള്‍ ശീതകാലത്ത് അനുഗ്രഹമാണെങ്കിലും അവ നമ്മുടെ ചര്‍മ്മത്തെ വരണ്ടതാക്കി മാറ്റുന്നുവെന്നത് അനുഭവമുള്ള കാര്യവുമാണ്. ഈ പ്രശ്‌നത്തിന് ഒരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് റോയല്‍ ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റിയുടെ (ആര്‍.എച്ച്.എസ്) പുതിയ പഠനം. രാസവസ്തുക്കള്‍ അടങ്ങിയ ക്രീമുകളും മറ്റുമാണ് ഇപ്പോള്‍ വരണ്ട ചര്‍മ്മത്തിന് പ്രതിവിധിയായി പലരും ഉപയോഗിക്കുന്നത്. എന്നാല്‍ ഇവയ്ക്ക് ഗുണത്തേക്കാളേറെ ദോഷമാണ് സൃഷ്ടിക്കുകയെന്നതാണ് വാസ്തവം. എന്നാല്‍ ആര്‍.എച്ച്.എസിലെ ചീഫ് ഹോര്‍ട്ടികള്‍ച്ചര്‍ ശാസ്ത്രജ്ഞയായ ടിജാന ബ്ലാനുസ ചര്‍മ്മം വരണ്ടുണങ്ങുന്നതിന് പ്രകൃതിദത്തമായ ഒരു പരിഹാരമാണ് കണ്ടെത്തിയിരിക്കുന്നത്.

Read More

ടണ്‍ കണക്കിന് ആശുപത്രി മാലിന്യങ്ങള്‍ നശിപ്പിക്കാതെ കൂട്ടിയിട്ട് എന്‍.എച്ച്.എസ് കോണ്‍ട്രാക്ടര്‍; മാലിന്യങ്ങളുടെ കൂട്ടത്തില്‍ ശരീരഭാഗങ്ങളും അപകടരമായ കെമിക്കലുകളും 0

ലണ്ടന്‍: നൂറ് കണക്കിന് ആശുപത്രി മാലിന്യങ്ങള്‍ നശിപ്പിക്കാതെ സംഭരിച്ചുവെച്ചിരിക്കുന്നതായി വെളിപ്പെടുത്തല്‍. എന്‍.എച്ച്.എസ് ട്രസ്റ്റുകളില്‍ നിന്ന് മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌ക്കരിക്കുന്ന പ്രധാന കോണ്‍ട്രാക്ട് കമ്പനികളിലൊന്നായ ഹെല്‍ത്ത് കെയര്‍ സര്‍വീസസ് ലിമിറ്റഡ് എന്ന കമ്പനിക്കെതിരെയാണ് ഗുരുതരമായ ആരോപണം ഉയര്‍ന്നിരിക്കുന്നത്. കമ്പനിക്ക് സംഭരിക്കാന്‍ അധികൃതര്‍ അനുമതി നല്‍കിയിട്ടുള്ളതിന്റെ എത്രയോ മടങ്ങ് കൂടുതല്‍ മാലിന്യങ്ങള്‍ നശിപ്പിക്കാതെ സൂക്ഷിച്ചിരിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

Read More

വീക്കെന്‍ഡ് കുക്കിംഗ്; ഗോവന്‍ പോര്‍ക്ക് സൊര്‍പ്പൊട്ടല്‍ 0

പോര്‍ക്കും, ലിവറും (ലിവര്‍ ഉപയോഗിക്കുണ്ടെങ്കില്‍) ചെറിയ ക്യൂബ്‌സ് ആയി മുറിച്ചു അല്‍പം മഞ്ഞള്‍പൊടിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് പകുതി കുക്ക് ചെയ്ത് വെയ്ക്കുക. ബോയില്‍ ചെയ്യുമ്പോള്‍ കിട്ടുന്ന സ്റ്റോക്ക് എടുത്തു വെയ്ക്കുക. ഒരു പാനില്‍ 25 എംല്‍ ഓയില്‍ ഒഴിച്ച് പോര്‍ക്കും ലിവറും ചെറുതീയില്‍ 5 മിനിറ്റ് ഫ്രൈ ചെയ്തെടുത്തു വെയ്ക്കുക. ഇതേ പാനില്‍ ബാക്കി ഓയിലും ഒഴിച്ച് അരിഞ്ഞു വച്ചിരിക്കുന്ന സബോളയും, ഇഞ്ചിയും വെളുത്തുള്ളിയും ഗോള്‍ഡന്‍ നിറമാകുന്നതുവരെ വഴറ്റിയെടുക്കുക. കാശ്മീരി ചില്ലി, ഗ്രാമ്പു, ഏലക്ക, പട്ട, ജീരകം, കുരുമുളക് എന്നിവ ഒരു ഫ്രയിങ് പാനില്‍ ചൂടാക്കി തണുപ്പിച്ചു ഒരു മിക്‌സിയിലോട്ടു മാറ്റി അതിലേയ്ക്ക് വിനാഗിരി, പുളിവെള്ളം എന്നിവ ചേര്‍ത്ത് നന്നായി അരച്ച് പേസ്റ്റ് ആക്കി എടുക്കുക. ഓയില്‍ വലിഞ്ഞു തുടങ്ങുമ്പോള്‍ അരച്ചു വെച്ചിരിക്കുന്ന മസാല പേസ്റ്റ് ചേര്‍ത്തിളക്കി കൂടെ പോര്‍ക്കും ലിവറും ചേര്‍ത്ത് അല്പം സ്റ്റോക്കും ചേര്‍ത്ത് നന്നായി തിളപ്പിക്കുക. ഗ്രേവി കുറുകി നന്നായി പിടിക്കുന്നതിനായി ചെറുതീയില്‍ 5 മിനുട്ട് കൂടി കുക്ക് ചെയ്ത് ചൂടോടെ സെര്‍വ് ചെയ്യുക.

Read More

കന്യാസ്ത്രീകളും ആദിവാസികളും കാമാത്തിപ്പുരകളല്ല.. നിലമ്പൂർക്കാട്ടിലെ ചോരയ്ക്കു പകരം അരമനകളിലാകരുത്.. കേരള കത്തോലിക്ക മെത്രാൻ സമിതിയ്ക്ക് മാവോയിസ്റ്റുകളുടെ ഭീഷണിക്കത്ത്. പോലീസ് അന്വേഷണം തുടങ്ങി. 0

കേരള കത്തോലിക്കാ മെത്രാൻ സമിതിയ്ക്ക് കെസിബിസിയ്ക്ക് മാവോയിസ്റ്റ് ഭീഷണി. പി.ഒ.സിയുടെ പാലാരിവട്ടം ഓഫീസിലാണ് കത്ത് എത്തിയത്. ദി ചീഫ് കെസിബിസി എന്ന വിലാസത്തിൽ ഉള്ള കത്ത് ചുവന്ന അക്ഷരത്തിലാണ് വെള്ളക്കടലാസിൽ ടൈപ്പ് ചെയ്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നല്കി.

Read More

കെ എസ് ആര്‍ ടി സി ബസ്സില്‍ നിന്നും അദ്ധ്യാപകര്‍ക്ക് നേരെ അപ്രതീക്ഷിതമായ ചീത്ത വിളി! ബസ്സ് മുന്നോട്ടെടുത്തപ്പോള്‍ ഗുരുജി കൈ ഉയര്‍ത്തിപ്പറഞ്ഞു ‘ പ്രയിസ് ദ ലോര്‍ഡ് ‘. ഉഴവൂര്‍ കോളേജ് വിശേഷങ്ങള്‍ – 4. 0

1981 ഒക്‌ടോബറിലാണ് ഞാന്‍ ഉഴവൂര്‍ കോളജില്‍ ചേര്‍ന്നത്. അന്ന് ഗോരേത്തിയമ്മയാണ് ഉഴവൂര്‍ കോളജിന്റെ പ്രിന്‍സിപ്പല്‍. കരിസ്മാറ്റിക് ധ്യാനങ്ങള്‍ കേരളത്തില്‍ സജീവമാകുന്ന കാലഘട്ടം. കോളജിലും കരിസ്മാറ്റിക് ധ്യാനങ്ങള്‍ നടത്തിയിരുന്നു. ആ കരിസ്മാറ്റിക് ധ്യാനത്തില്‍ പങ്കെടുത്ത ജോസഫ് കൊച്ചുതാഴം എന്ന ബോട്ടണി ലക്ചറര്‍ ദൈവവിളി ഉണ്ടായതിന്റെ ഫലമായി അപ്പോള്‍ പൂനാ പേപ്പല്‍ സെമിനാരിയില്‍ വൈദിക വിദ്യാര്‍ത്ഥിയാണ്. കോളജില്‍ നിന്നും അദ്ദേഹത്തിന് ദീര്‍ഘകാല അവധിയാണ് നല്‍കിയിരിക്കുന്നത്. ഒരു ഇളയ സഹോദരനോട് എന്നപോലെ ഉള്ള സ്‌നേഹവാത്സല്യങ്ങളാണ് ഗോരേത്തിയമ്മ എന്നോട് കാട്ടിയിരുന്നത്. സ്വകാര്യ സംഭാഷണങ്ങളില്‍ ബ്രദര്‍ കൊച്ചുതാഴത്തിനെപ്പറ്റി എന്നോട് ഉത്സാഹത്തോടെ സംസാരിക്കുമായിരുന്നു. 1982 ഫെബ്രുവരി മാസത്തില്‍ സിസ്റ്റര്‍ എന്റെ കൈയ്യില്‍ ഒരു സര്‍ക്കുലര്‍ തരികയുണ്ടായി.

Read More

അലാസ്കയില്‍ നടന്ന വാഹനാപകടത്തില്‍ മുന്‍ എം.പി.യുള്‍പ്പെടെ നാല് ഇന്ത്യക്കാര്‍ മരണമടഞ്ഞു 0

അലാസ്‌ക: അലാസ്‌കയില്‍ വാഹനാപകടത്തില്‍ മുന്‍ എംപിയും തെലുങ്കുദേശം നേതാവുമായ എം.വി.എസ്. മൂര്‍ത്തി(76) ഉള്‍പ്പെടെ നാല് ഇന്ത്യക്കാര്‍ മരിച്ചു. അദ്ദേഹത്തോടൊപ്പം കാറില്‍ ഉണ്ടായിരുന്ന വാനിന്റെ ഡ്രൈവര്‍ ശിവ, പട്ടാമ്പി രാമയ്യ, ബാസവ, എം.വി.എസ്.മൂര്‍ത്തി എന്നിവരും മരിച്ചു. യു.എസിലെ ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി

Read More

ഇന്ത്യയ്ക്ക് കൂറ്റന്‍ ലീഡ്; വിന്‍ഡീസിന് ഫോളോ ഓണ്‍ ചെയുന്നു, രണ്ടാം ഇന്നിംഗ്‌സിലും തകർച്ച… 0

ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്‌ക്കെതിരെ വെസ്റ്റിന്‍ഡീസ് ഫോളോഓണില്‍. ഒന്നാം ഇന്നിംഗ്‌സില്‍ വെസ്റ്റിന്‍ഡീസ് 181 റണ്‍സിന് പുറത്തായതോടെയാണ് വിന്‍ഡീസിന് ഫോളോഓണില്‍ നിന്നും ഒഴിവാകാന്‍ കഴിയാതെ വന്നത്. മത്സരത്തില്‍ ഇന്ത്യ 468 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് സ്വന്തമാക്കി. ഏഴാം വിക്കറ്റില്‍ റേഷന്‍ ചേസും

Read More

ജയിലിൽ തന്നെ ! ബിഷപ്പ് ഫ്രാങ്കോയുടെ റിമാൻഡ് 20 വരെ നീട്ടി…. 0

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ റിമാൻഡ് കാലാവധി നീട്ടി. ഈ മാസം 20 വരെയാണ് പാലാ മജിസ്ട്രേട്ട് കോടതി നീട്ടിയത്. റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്ന് ബിഷപ്പിനെ ഇന്ന് രാവിലെ കോടതിയിൽ ഹാജരാക്കി.

Read More