ശില്‍പ സൗന്ദര്യത്തിന്റെ മറ്റൊരു ‘പടയോട്ടം’; സിനിമ റിവ്യു 0

കോമഡി എന്റര്‍ടെയിനര്‍ വിഭാഗത്തില്‍പ്പെടുന്ന റഫീക്ക് ഇബ്രാഹിമിന്റെ പടയോട്ടം എന്ന സിനിമ അടുത്തിറങ്ങിയ ബോക്‌സോഫീസില്‍ പിടിച്ചു നിന്നതും അല്ലാത്തതുമായ സിനിമകളില്‍ തിരക്കഥയിലെ ക്രാഫ്റ്റ് കൊണ്ടും സംവിധാന മികവ് കൊണ്ടും സിനിമ എന്ന കലയ്ക്കുണ്ടാവേണ്ട ദിശാബോധവും സൗന്ദര്യബോധവും ചോര്‍ന്നു പോകാത്ത ഒരു ചലചിത്രമാണെന്ന് നിസ്സംശയം പറയാം.

Read More

ബാലഭാസ്‌കറിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി; എയിംസില്‍ നിന്ന് വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘമെത്തിയേക്കും 0

തിരുവനന്തപുരം: കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ നിലയില്‍ നേരിയ പുരോഗതി. അദ്ദേഹവും ഭാര്യയും വെന്റിലേറ്ററില്‍ തന്നെ തുടരുകയാണെങ്കിലും മരുന്നുകളോട് ഇരുവരും നേരിയ തോതില്‍ പ്രതികരിക്കാന്‍ തുടങ്ങിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു. വെന്റിലേറ്ററില്‍ ഉപയോഗിക്കുന്ന ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ എണ്ണം കുറച്ചു കൊണ്ടുവരികയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.

Read More

ഓരോ മിനിറ്റിലും അഞ്ച് വിമാനങ്ങള്‍; ഈ സമ്മറില്‍ യുകെയുടെ ആകാശപാതയിലുണ്ടായത് റെക്കോര്‍ഡ് ഗതാഗതം 0

ഈ സമ്മറില്‍ യുകെയുടെ വ്യോമ ഗതാഗത മേഖലയിലുണ്ടായത് റെക്കോര്‍ഡ് ട്രാഫിക്. ട്രാഫിക് കണ്‍ട്രോളര്‍മാര്‍ ഓരോ മിനിറ്റിലും അഞ്ചിലേറെ വിമാനങ്ങളാണ് കൈകാര്യം ചെയ്തത്. ഇത് പുതിയ റെക്കോര്‍ഡാണ്. മണിക്കൂറില്‍ 333 ഫ്‌ളൈറ്റുകള്‍ കൈകാര്യം ചെയ്തിട്ടുണ്ടെന്ന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സര്‍വീസായ നാറ്റ്‌സ് അറിയിച്ചു. യൂറോപ്പിലെ മൊത്തം ട്രാഫിക്കിന്റെ 25 ശതമാനത്തോളം വരും ഇത്. ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ യുകെയുടെ എയര്‍ സ്‌പേസില്‍ 736,800 കൊമേഴ്‌സ്യല്‍ വിമാനങ്ങള്‍ പറന്നിട്ടുണ്ടെന്നാണ് കണക്ക്. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 5683 ഫ്‌ളൈറ്റുകള്‍ അധികമാണ് ഇത്. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ എയര്‍ ട്രാഫിക്കില്‍ വര്‍ദ്ധന രേഖപ്പെടുത്തുകയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

Read More

ഓവര്‍സ്പീഡിംഗിനുള്ള ടിക്കറ്റ് സമയത്ത് ലഭിക്കാത്തതിനാല്‍ ശിക്ഷയില്‍ നിന്ന് ഒഴിവായി; ഡേവിഡ് ബെക്കാം റോള്‍ മോഡല്‍ ഉത്തരവാദിത്തത്തില്‍ നിന്ന് പിന്നോട്ടോ? 0

സാങ്കേതികപ്പിഴവു മൂലം ഓവര്‍സ്പീഡില്‍ വാഹനമോടിച്ചതിനുള്ള ടിക്കറ്റ് സമയത്ത് ലഭിക്കാത്തതിനാല്‍ ഫുട്‌ബോള്‍ താരവും മുന്‍ ഇംഗ്ലീഷ് ഫുട്‌ബോള്‍ ടീം ക്യാപ്റ്റനുമായ ഡേവിഡ് ബെക്കാം ശിക്ഷയില്‍ നിന്ന് ഒഴിവായി. എന്നാല്‍ ഒട്ടുമിക്ക കാര്യങ്ങളിലും റോള്‍മോഡലായി അറിയപ്പെടുന്ന ബെക്കാം നോട്ടീസ് ഓഫ് ഇന്റെന്റഡ് പ്രോസിക്യൂഷന്‍ 14 ദിവസത്തിനുള്ളില്‍ ലഭിക്കാത്തതിന്റെ പേരില്‍ ശിക്ഷയില്‍ നിന്ന് ഒഴിവാക്കപ്പെട്ട സംഭവത്തില്‍ മിസ്റ്റര്‍ ലൂപ്പ്‌ഹോള്‍ എന്ന പേര് നേടിയിരിക്കുകയാണെന്ന് ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു റോള്‍ മോഡല്‍ എന്ന ഉത്തരവാദിത്തത്തില്‍ നിന്ന് ബെക്കാം പിന്നോട്ടു പോകുന്നുവെന്ന വിമര്‍ശനമാണ് ഉയരുന്നത്. വെസ്റ്റ് ലണ്ടനില്‍ 40 മൈല്‍ വേഗപരിധിയുള്ള പ്രദേശത്ത് 59 മൈല്‍ സ്പീഡില്‍ ഒരു റെന്റഡ് ബെന്റ്‌ലി ഓടിച്ചതാണ് ബെക്കാമിനെതിരെയുള്ള കുറ്റം.

Read More

കഥാകാരന്‍റെ കനല്‍വഴികള്‍: കാരൂര്‍ സോമന്‍ എഴുതുന്ന ആത്മകഥ, അദ്ധ്യായം 38 വിമര്‍ശനത്തിനും ആകാം നല്ലഭാഷ 0

അദ്ധ്യായം – 38 വിമര്‍ശനത്തിനും ആകാം നല്ലഭാഷ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ സ്‌കൂള്‍ വാര്‍ഷികത്തില്‍ ഞാന്‍ എഴുതി അവതരിപ്പിച്ച നാടകം പൊലീസിന്റെ ക്രൂരതകള്‍ തുറന്നു കാട്ടുന്നതായിരുന്നു. ഫലം പൊലീസ് എന്നെ നക്‌സല്‍ ആയി മുദ്രകുത്തി. പണ്ഡിത കവി കെ. കുഞ്ഞുപിള്ള പണിക്കര്‍ സാര്‍

Read More

വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം പതിച്ചത് കായലിൽ; അരയ്‌ക്കൊപ്പം വെള്ളത്തിൽ യാത്രക്കാർ (വീഡിയോ) 0

വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം കായലില്‍ പതിച്ചു. മൈക്രോനേഷ്യയിൻ ദ്വീപിലെ വെനോ വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കുമ്പോഴാണ് വിമാനത്തിന് അപകടം സംഭവിച്ചത്. 36 യാത്രക്കാരും 11 ജീവനക്കാരും വിമാനത്തിൽ ഉണ്ടായിരുന്നു. മുങ്ങിത്തുടങ്ങിയ വിമാനത്തില്‍ നിന്ന് യാത്രക്കാര്‍ നീന്തി രക്ഷപെടുകയായിരുന്നു.ബാക്കിയുള്ളവരെ

Read More

റേഡിയോ ഏഷ്യാ പ്രോഗ്രാം എക്സിക്യുട്ടീവ് രാജീവ് ചേറായി അന്തരിച്ചു; ചെറായിയുടെ മരണത്തില്‍ ഞെട്ടി പ്രവാസി ലോകം….. 0

കൊച്ചി: റേഡിയോ ഏഷ്യാ പ്രോഗ്രാം എക്സിക്യുട്ടീവും അവതാരകനുമായ എറണാകുളം സ്വദേശി രാജീവ് ചേറായി (49) അന്തരിച്ചു. ഇന്നലെ രാത്രിയായിരുന്നു അന്ത്യം. കരൾ സംബന്ധമായ രോഗം കാരണം കഴിഞ്ഞ ഒരു മാസമായി കൊച്ചി പിവിഎസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ 17 വർഷമായി റേഡിയോ

Read More

ഐഫോൺ XS ന്റെ ലോഞ്ചിങ് പരിപാടിക്കിടയിൽ വൻ കൊള്ള; അമേരിക്കയിൽ ആപ്പിൾ സ്റ്റോർ കൊള്ളയടിച്ചത് 12 മണിക്കൂറിനുള്ളിൽ രണ്ട് തവണ…. 0

സാൻ ഫ്രാൻസിസ്ക്കോ: ഐഫോൺ XS ന്റെ ലോഞ്ചിനോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിക്കിടയിൽ വൻ കൊള്ള. കാലിഫോർണിയയിലെ പലോ ആൾട്ടോ ആപ്പിൾ സ്റ്റോറിലാണ് സംഭവം.12 മണിക്കൂറിനുള്ളിൽ രണ്ട് തവണയാണ് സ്റ്റോർ കൊള്ളയടിച്ചത്. സ്റ്റോറിൽനിന്നും പതിനായിരക്കണക്കിന് രൂപ വിലമതിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ മോഷണം പോയതായി സ്റ്റോർ

Read More

ഏഷ്യകപ്പ് കലാശപ്പോരാട്ടത്തില്‍ ആര് ? ചരിത്രം ആവര്‍ത്തിക്കാന്‍ ഇന്ത്യ, കണക്ക് തീര്‍ക്കാനൊരങ്ങി ബംഗ്ലാദേശ്…. 0

അബുദാബി: ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരാടും. ഒരു മല്‍സരത്തിലും തോല്‍വി നേരിടാതെ ഫൈനലിലെത്തിയ ഇന്ത്യ ഏഴാമത്തെ കിരീടമാണ് ലക്ഷ്യം വയ്ക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് ബംഗ്ലാദേശിനെ അനായാസം കീഴടക്കി കിരീടം നേടിയ ചരിത്രം ആവര്‍ത്തിക്കാന്‍ ഇന്ത്യ ഇറങ്ങുമ്പോള്‍

Read More

മംഗളൂരുവില്‍ മലയാളി ബി.ഡി.എസ് വിദ്യാര്‍ഥിനി തൂങ്ങി മരിച്ച നിലയില്‍ 0

മംഗളൂരു: സുള്ള്യയില്‍ മലയാളി ദന്തല്‍ വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയത്തെ അനിയന്‍ തോമസിന്റെയും സൂസി തോമസിന്റെയും മകള്‍ നേഹ തോമസ് (25) ആണ് മരിച്ചത്. സുള്ള്യ കെ വി ജി ദന്തല്‍ കോളേജിലെ ഒന്നാം വര്‍ഷ പിജി വിദ്യാര്‍ഥിനിയാണ്

Read More