അഭിനേത്രിയും നര്‍ത്തകിയുമായ ശോഭന വിവാഹത്തിന് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. നൃത്തത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ശോഭന നൃത്തവേദികളില്‍ സജീവമാകുന്നതിനിടെയാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ വിവാഹ വാര്‍ത്ത പ്രചരിക്കുന്നത്.
ഞാന്‍ ലാലിന്റെ മുറിയില്‍ എത്തുമ്പോള്‍ കണ്ട കാഴ്ച എന്നെ വീണ്ടും ഞെട്ടിച്ചു. രണ്ട് പാത്രത്തിലായി ചോറും മീന്‍കറിയുമിരിക്കുന്നു.അന്ന് ദുബായില്‍ ലാലിനൊരു റെസ്റ്റേറന്റുണ്ട്. എനിക്ക് ചോറും മീന്‍കറിയും വേണമെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം അവിടെ വിളിച്ചുപറഞ്ഞ് വരുത്തിയതാണ്. റൂമില്‍ അത് എത്തിയിട്ടുണ്ടെന്ന് ഉറപ്പിച്ചതിനുശേഷമുള്ള വിളിയാണ് അല്‍പ്പം മുമ്പ് നടന്നത്.
മാതാപിതാക്കളുമായുളള അകൽച്ചയെ കുറിച്ച് അനന്യ പറയുന്നത് അത് എല്ലാവരുടെയും ജീവിതത്തിൽ സംഭവിക്കാവുന്ന അവസ്ഥയാണെന്നാണ്. ” ചിലപ്പോഴെങ്കിലും നമ്മളെടുക്കുന്ന തീരുമാനങ്ങൾ മാതാപിതാക്കളെ വേദനിപ്പിക്കുന്ന സാഹചര്യങ്ങളുണ്ടാകാം. എന്റെ കാര്യത്തിലും അത് തന്നെയാണ് സംഭവിച്ചത്. പക്ഷേ എന്തൊക്കെ സംഭവിച്ചാലും ഞാൻ അവരുടെ മകളാണ്. എന്നെ വെറുക്കാൻ അവർക്കോ, അവരെ മറക്കാൻ എനിക്കോ കഴിയില്ല. ” അനന്യയുടെ വാക്കുകൾ. കുറച്ച് കാലം ഉണ്ടായിരുന്ന അകൽച്ച ഉണ്ടായിരുന്നെങ്കിലും പിണക്കങ്ങളെല്ലാം മറന്ന് ഇപ്പോൾ പപ്പയും മമ്മിയും അനിയനും തനിക്കൊപ്പമുണ്ടെന്ന് അനന്യ പറയുന്നു
മാധ്യമങ്ങളും ചില അഭിഭാഷകരും തമ്മിലുള്ള തര്‍ക്കത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ വക്കാലത്ത് എടുത്ത അഭിഭാഷകര്‍ക്കെതിരെ തിരുവനന്തപുരം ബാര്‍ അസോസിയേഷന് എടുത്ത നടപടി അഭിഭാഷകരുടെ ധാര്‍മിക ബാധ്യത എന്ന തത്വത്തിന് എതിരാണെന്ന് ആംആദ്മി പാര്‍ട്ടി. ഒരു അഭിഭാഷകന് തന്റെ മുന്പില് വരുന്ന കക്ഷിയുടെ വക്കാലത്ത് എടുക്കുന്നതിന് യാതൊരു വിധ മുന്‍ധാരണകളോ മുന്വിലക്കുകളോ ഉണ്ടാകാന്‍ പാടില്ല. ഇവിടെ എതിര് കക്ഷികള്‍ അഭിഭാഷകരാണ് എന്നത് കൊണ്ട് അഭിഭാഷകര്‍ ആ കേസ് എടുക്കാന്‍ പാടില്ല എന്ന് വാദിക്കുന്നത് അഭിഭാഷക വൃത്തിയുടെ തത്വങ്ങള്‍ക്കും പൂര്‍ണമായും എതിരാണെന്ന് പാര്‍ട്ടി അറിയിച്ചു.
ജൂണ്‍ 18 മുതല്‍ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന പണിമുടക്കിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുന്നുവെന്ന് ആം ആദ്മി പാര്‍ട്ടി. 2013 ല്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് നല്‍കേണ്ട കുറഞ്ഞ കൂലി 80% ആശുപത്രികളും ഇപ്പോഴും നടപ്പിലാക്കിയിട്ടില്ല. ഇത് സര്‍ക്കാറിന്റെ വാഗ്ദാനങ്ങളുടെ പരസ്യമായ ലംഘനമാണ്. മിനിമം കൂലിയും ജോലി സ്ഥിരതയും ഉറപ്പാക്കുന്നതിന് വേണ്ടി അഖിലേന്ത്യാ തലത്തില്‍ സമരം നടത്തുന്ന ഇടത് പക്ഷമാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത്. അവര്‍ക്ക് പോലും ഇത് നടപ്പാക്കാന്‍ കഴിയില്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് ഇത് സാധ്യമാവുകയെന്ന് ആംആദ്മി പാര്‍ട്ടി ചോദിച്ചു.
പടിഞ്ഞാറന്‍ ലണ്ടനിലെ ലാട്ടിമെര്‍ റോഡില്‍ അനേകര്‍ താമസിക്കുന്ന ടവര്ബ്ളോക്കിന് തീപിടിച്ചു. ഗ്രെന്‍ഫെല്‍ ടവറാണ് അപകടത്തില്‍ പെട്ടത്. പ്രാദേശിക സമയം പുലര്‍ച്ചെ 1.30 നായിരുന്നു സംഭവം.
മയിലുകള്‍ ഇണ ചേരില്ലെന്ന രാജസ്ഥാന് ഹൈക്കോടതി ജഡ്ജിയുടെ പരാമര്‍ശം വിവാദമായതോടെ നേട്ടം കൊയ്ത് ചൂളന്നൂര്‍ മയില്‍ സംരക്ഷണകേന്ദ്രം. ദിവസേന 10 മുതല്‍ 12വരെ സന്ദര്‍ശകര്‍ മാത്രം എത്തിയിരുന്ന മയില്‍ സങ്കേതത്തില്‍ ഇപ്പോള്‍ എത്തുന്നത് 200 മുതല്‍ 300 വരെ ആളുകള്‍.
പിന്നെ പോകുന്നതിനു മുന്നേതന്നെ അവരോടു പോകുന്ന സ്ഥലങ്ങളെ പറ്റി ഒന്നു ചോദിച്ചു വക്കുക .ചില ജീപ്പുകാർ എല്ലാ സ്ഥലങ്ങളും കാണിച്ചുതരാൻ നിൽക്കാറില്ല. പിന്നെ സൺഡേ ആണ് പോകുന്നതെങ്കിൽ ചിലർ പറയും തേയില ഫാക്ടറി അവധിയാണ് തുറക്കില്ല എന്നൊക്കെ. അവിടെ സഞ്ചാരികൾക്കു വേണ്ടി ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഓർഗാനിക് ടീ ഫാക്ടറി എന്നും പ്രവർത്തിപ്പിക്കുന്നുണ്ട്.
ഹിന്ദി ടെലിവിഷന്‍ താരവും മോഡലുമായ കൃതിക ചൗധരിയെ മുറിക്കുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊലപാതകമെന്ന പ്രാഥമിക നിഗമനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
എടപ്പാടി പളനി സാമി സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്യാന്‍ അണ്ണാഡിഎംകെ(അമ്മ) ജനറല്‍ സെക്രട്ടറി ശശികലയും സംഘവും കോഴ നല്‍കിയെന്ന് എംഎല്‍എമാര്‍.