നെഹ്റു ട്രോഫി വള്ളംകളി മാറ്റിവച്ചു 0

ആലപ്പുഴ: കനത്ത മഴയെ തുടർന്നു നെഹ്റു ട്രോഫി വള്ളംകളി മാറ്റിവച്ചു. ആലപ്പുഴ പുന്നമടക്കായലിൽ ശനിയാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന ജലോത്സവമാണ് മാറ്റിവച്ചിരിക്കുന്നത്.

Read More

നീണ്ട 26 വർഷങ്ങൾക്കു ശേഷം !!! ട്ര​യ​ൽ റ​ണ്ണി​നാ​യി ഇ​ടു​ക്കി അ​ണ​ക്കെ​ട്ട് തു​റ​ന്നു ( വീഡിയോ ); ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ നി​ർ​ദേ​ശം…. 0

26 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​ർ ട്ര​യ​ൽ റ​ണ്ണി​നാ​യി തു​റ​ന്നു. ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടി​ന്‍റെ അ​ഞ്ച് ഷ​ട്ട​റു​ക​ളി​ൽ മ​ധ്യ​ഭാ​ഗ​ത്തു​ള്ള ഷ​ട്ട​റാ​ണ് തു​റ​ന്ന​ത്. ട്ര​യ​ൽ റ​ൺ ന​ട​ത്താ​നാ​യി 50 സെ​ന്‍റീ മീ​റ്റ​റാ​ണ് ഷ​ട്ട​ർ ഉ​യ​ർ​ത്തി​യ​ത്. സെ​ക്ക​ൻ​ഡി​ൽ 50 ഘ​ന​മീ​റ്റ​ർ ജ​ലമാണ് ഒ​ഴു​ക്കി​ക്ക​ള​യു​ന്ന​ത്.   ച​രി​ത്ര​ത്തി​ൽ

Read More

കണ്ണീർ ഉണങ്ങാത്ത നാട് ? പ്രകൃതിയുടെ സംഹാരതാണ്ഡവം കണ്മുൻപിൽ; ഉരുൾപൊട്ടൽ, ഇടുക്കിയിലും മലപ്പുറത്തും ഒരു കുടുംബത്തിലെ 5 പേര്‍ മരിച്ചു…. 0

സംസ്ഥാനത്ത് വ്യാപകമായി ദുരന്തം വിതച്ച് പേമാരിയും ഉരുള്‍പൊട്ടലും. മഴക്കെടുതികളില്‍ ഇന്നുമാത്രം 17 പേര്‍ മരിച്ചു. ഇതില്‍ 10 മരണവും ഇടുക്കി ജില്ലയിലാണ്. അടിമാലിയില്‍ ഉരുള്‍പൊട്ടലില്‍ ഒരു കുടുംബത്തിലെ രണ്ട് കുട്ടികളടക്കം അഞ്ച് പേരാണ് മരിച്ചത്. ഇടുക്കി കീരിത്തോട്ടിലും കൊരങ്ങാട്ടിയിലുമായി നാലുപേരും കമ്പിളികണ്ടത്ത്

Read More

ഇടുക്കി അണക്കെട്ട് തുറന്നു. സെക്കന്റില്‍ 50000 ലിറ്റര്‍ വെള്ളമൊഴുകും… മഴ ഭീഷണിയില്‍ കേരളം. ജാഗ്രത പാലിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം. 0

തൊടുപുഴന്മ കാത്തിരിപ്പുകള്‍ക്കൊടുവില്‍ 26 വര്‍ഷങ്ങള്‍ക്കുശേഷം ഇടുക്കി – ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നു. മൂന്നാമത്തെ ഷട്ടറാണ് 50 സെന്റി മീറ്റര്‍ ഉയര്‍ത്തിയത്. ജലനിരപ്പ് പെട്ടെന്ന് ഉയരുന്നതിനാലാണ് ഷട്ടറുകള്‍ തുറന്ന് ട്രയല്‍ റണ്‍ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സെക്കന്‍ഡില്‍ 50 ഘന മീറ്റര്‍ വെള്ളം വീതം നാലു മണിക്കൂറായിരിക്കും അണക്കെട്ട് തുറക്കുക.

Read More

ഹൈസ്പീഡ് 2 റെയില്‍വേ ജീവനക്കാര്‍ക്ക് ലഭിക്കുന്നത് ആറക്ക ശമ്പളം; ധൂര്‍ത്തിനെതിരെ വിമര്‍ശനം ഉയരുന്നു 0

എച്ച്എസ് 2 എന്ന പേരില്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്ന ഹൈസ്പീഡ് റെയില്‍വേ പദ്ധതിയിലെ ജീവനക്കാര്‍ക്ക് ലഭിക്കുന്നത് വന്‍ ശമ്പളം. ജീവനക്കാരില്‍ നാലിലൊന്ന് പേര്‍ക്കും വര്‍ഷം ഒരു ലക്ഷത്തിലേറെ പൗണ്ട് ശമ്പളമായി ലഭിക്കുന്നുണ്ട്. പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ മാത്രം ആരംഭിച്ചിരിക്കുന്ന ഈ ഘട്ടത്തില്‍ വന്‍ ശമ്പളം നല്‍കിക്കൊണ്ടുള്ള ധൂര്‍ത്തിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. നേരത്തേ തന്നെ വിവാദമായ പദ്ധതിയില്‍ കടുത്ത സാമ്പത്തിക നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.

Read More

സേവനം യുകെയുടെ നേതൃത്വത്തില്‍ ശ്രീനാരായണ ഗുരുദേവന്റെ 164-ാമത് ജയന്തി ആഘോഷം വര്‍ണ്ണാഭമായ ഘോഷയാത്രയോടെ എയില്‍സ്ബറിയില്‍ സെപ്റ്റംബര്‍ 16-ന് 0

ജാതിയും, മതവുമില്ലാത്ത മനുഷ്യനെന്ന ജാതിയെ ഉള്‍ക്കൊണ്ട് ജീവിക്കാന്‍ തുടങ്ങിയാല്‍ ലോകം എത്ര സമാധാനപൂര്‍ണ്ണമാകും എന്ന ശാന്തിമന്ത്രം വിളംബരം ചെയ്ത ശ്രീനാരായണ ഗുരുദേവന്റെ 164-ാമത് ജയന്തി ആഘോഷങ്ങള്‍ ബ്രിട്ടനില്‍ സമുചിതമായി ആഘോഷിക്കാനൊരുങ്ങി സേവനദൗത്യങ്ങളില്‍ അടിയുറച്ച് പ്രവര്‍ത്തിക്കുന്ന പ്രവാസി മലയാളികളുടെ സംഘടനയായ സേവനം യുകെ. വര്‍ണ്ണാഭമായ ഘോഷയാത്രയുടെ അകമ്പടിയോടെ എയില്‍സ്ബറിയില്‍ സെപ്റ്റംബര്‍ 16-ന് കൊണ്ടാടും.

Read More

മരിയന്‍ ക്രോയ്ഡോണ്‍ നൈറ്റ്വിജില്‍ ഫാദര്‍ ജിജി പുതുവീട്ടില്‍ക്കളം നയിക്കുന്നു; 10 ഓഗസ്റ്റ് വെള്ളിയാഴ്ച 0

മരിയന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ക്രോയ്ഡോണ്‍ നൈറ്റ് വിജില്‍ ഈ മാസം 10ാം തീയതി വെള്ളിയാഴ്ച 7.30 മുതല്‍ 11.30 വരെ നടത്തപ്പെടുന്നു. ബഹുമാനപ്പെട്ട ജിജി പുതുവീട്ടില്‍ക്കളവും മരിയന്‍ മിനിസ്ട്രി ടീമും ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

Read More

കപ്പല്‍ കമ്പനി തകര്‍ന്നു; ഗ്രേറ്റ് യാര്‍മൗത്തില്‍ കപ്പലില്‍ കുടുങ്ങി ഇന്ത്യക്കാരനായ നാവികന്‍; ഒന്നര വര്‍ഷമായിട്ടും മോചനമില്ല 0

ഒന്നര വര്‍ഷമായി ഗ്രേറ്റ് യാര്‍മൗത്ത് തുറമുഖത്ത് കപ്പലില്‍ കുടുങ്ങിയിരിക്കുകയാണ് ഇന്ത്യക്കാരനായ ക്യാപ്റ്റന്‍ നികേഷ് രസ്‌തോഗി. മാളവ്യ ട്വന്റി എന്ന ഇന്ത്യന്‍ കപ്പലിലാണ് രസ്‌തോഗി ഇത്രയും കാലമായി കാത്തിരിക്കുന്നത്. കപ്പല്‍ കമ്പനി തകര്‍ന്നതോടെയാണ് ഈ തുറമുഖത്തു നിന്ന് പുറപ്പെടാന്‍ കഴിയാതെ കപ്പല്‍ നങ്കൂരമിടേണ്ടി വന്നത്. കമ്പനി തകര്‍ന്നതോടെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ കഴിയാത്തതിന്റെയും പോര്‍ട്ട് ഫീസ് നല്‍കുന്നതിന്റെയും നിയമ പ്രശ്‌നങ്ങളും പ്രതിസന്ധിയായി. ഇതേത്തുടര്‍ന്ന് തുറമുഖം വിടാന്‍ കപ്പലിന് അനുവാദം ലഭിച്ചില്ല. 2017 മുതല്‍ ശമ്പളം പോലും ലഭിക്കാതെയാണ് രസ്‌തോഗി കപ്പലില്‍ കഴിയുന്നത്.

Read More

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; വിവിധ ജില്ലകളിലായി 13 മരണം; മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു 0

കൊച്ചി: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. മഴക്കെടുതികളില്‍പ്പെട്ട് വിവിധ ജില്ലകളിലായി 13 പേര്‍ മരിച്ചു. ഇടുക്കിയിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പലയിടങ്ങളിലും മണ്ണിടിച്ചില്‍ തുടരുകയാണ്. വടക്കന്‍ ജില്ലകളിലും മഴ ശക്തമായതോടെ മണ്ണിടിച്ചിലും ഉരുള്‍പ്പൊട്ടലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പലയിടങ്ങളിലേക്കുള്ള ഗതാഗതവും തടസപ്പെട്ടിരിക്കുകയാണ്. ഇടുക്കിയിലെ ചില പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. സംസ്ഥാനത്തെ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

Read More

Spice Up YOUR HOUSE With Steve Silver Furniture 0

In the event you want to then add style and decoration to your space and house inside, then you’ve got to search for vintage furniture that may help you accomplish

Read More