മിഡ്ഫീൽഡിൽ കാട്ടുകുതിരയെപ്പോലെ പാഞ്ഞുനടക്കുന്ന റയലിന്റെ ലൂക മോഡ്രിച്ച്. ഗോൾമുഖത്തേക്കുയർന്ന പന്ത് ഒബ്ലാക്ക് മുന്നോട്ടു ഡൈവ് ചെയ്ത് കുത്തിയകറ്റി. ബോക്സും കടന്നെത്തിയതു മോഡ്രിച്ചിനു മുന്നിൽ. ഒന്നു വെട്ടിയൊഴിഞ്ഞു ക്രൊയേഷ്യൻ താരം പായിച്ച നിലംപറ്റെയുള്ള ഷോട്ട് വലതു പോസ്റ്റിന് ഒരു ചാൺ അകലെയായി പുറത്തേക്ക്.
കോട്ടയം ജില്ലാ പഞ്ചായത്തിൽ സിപിഐഎം പിന്തുണയോടെ കേരളാ കോൺഗ്രസ് എം അധികാരത്തിലേറിയ സംഭവത്തിൽ പാർട്ടിക്കിടയിൽ ഭിന്നത. സിപിഐഎം ബാന്ധവത്തിനെതിരെ നാനാ കോണിൽ നിന്നും എതിർപ്പുകൾ ഉയരുന്നതിനിടെ, കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഇ ജെ അഗസ്തി തദ്സ്ഥാനത്തുനിന്നും രാജിവച്ചു. കൂടാതെ, പാർട്ടി
പുലർച്ചെ 4.30 ഓടെ പ്രദീപിനെ വിളിക്കാൻ പോയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ പ്രദീപിനെ പവനി കണ്ടത്. അതേസമയം, പവനിയുടെ സുഹൃത്ത് ശ്രാവൺ ഇവരുടെ കൂടെയാണ് താമസിച്ചിരുന്നത്. ഇതേച്ചൊല്ലി പ്രദീപ് പലപ്പോഴും പവനിയുമായി കലഹിച്ചിരുന്നതായും ഇരുവരുടെയും ചില സുഹൃത്തുക്കൾ പറഞ്ഞു.
കിളിമാനൂരില്‍ പത്താം ക്ളാസ് വിദ്യാർത്ഥിനിയായ പതിനഞ്ചുകാരി ആത്മഹത്യ ചെയ്തത് നിരന്തരമായ ലൈംഗികപീഡനത്തെതുടര്ന്നെന്നു റിപ്പോര്‍ട്ട്. കേസില്‍ പ്രതിയെന്നു സംശയിക്കുന്ന കിളിമാനൂർ പനപ്പാംകുന്ന് സ്വദേശിയായ ശ്രീറാമിനെ(20) കിളിമാനൂർ പോലീസ് അറസ്ററ് ചെയ്തു.
ഒരു ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും ഒരുമിച്ച് കണ്ടാല്‍ തടഞ്ഞുനിര്‍ത്തുകയും അസഭ്യവര്‍ഷം നടത്തുകയും മര്‍ദിക്കുകയും ചെയ്ത് സ്വയം ന്യായാധിപന്മാര് ചമയുകയാണ് ഇക്കൂട്ടര്‍. സ്ക്വാഡ് നിലവില്‍ വന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇക്കൂട്ടര്‍ക്കെതിരെ സംസ്ഥാനത്ത് വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. ഇതിന്റെ ആളിക്കത്തലും കഴിഞ്ഞ ദിവസമുണ്ടായി.
ഈ സമയം ഇതേ റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന ഒരു കാറിന്റെ ഡാഷ് കാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. തീയും പുകയും ഉയർന്നതോടെ വാഹനത്തിനുള്ളിൽ വരെ ചൂട് അനുഭവപ്പെട്ടതായി കാർ ഡ്രൈവർമാർ പറഞ്ഞു. നിരവധി വാഹനങ്ങൾക്ക് കേടു പറ്റിയിട്ടുണ്ട്. ഇന്ധനടാങ്ക് തകർന്നതാണ് സ്ഫോടനത്തിനിടയാക്കിയത്. എന്നാൽ പൈലറ്റും സഹയാത്രികരും അപകട സ്ഥലത്തു നിന്നു നടന്നു പോകുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു
തെലുങ്ക് സീരിയല്‍ താരം പ്രദീപ് കുമാര്‍ (29) ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ അല്‍കാപുരി കോളനിയിലെ വസതിയിലാണ് പ്രദീപിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയില്‍ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയിലാണ് പ്രദീപ് കുമാറിന്റെ മൃതദേഹം കണ്ടത്.
ഓണ്‍ലൈന്‍ ഗെയ്മുകള്‍ക്ക് കുട്ടികള്‍ എന്ന പോലെ തന്നെ കൗമാരക്കാരും, യുവാക്കളും അടിമപ്പെടുന്ന സാഹചര്യമാണ് ഇന്ന് നിലനില്‍ക്കുന്നത്. നിരവധി ഗെയിമുകള്‍ സമയം കൊല്ലിയായി പലരും ഉപയോഗിക്കുന്നുണ്ടെങ്കിലും മനുഷ്യനെ കൊല്ലുന്ന ഓണ്‍ലൈന്‍ ഗെയിമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘അശ്ലീല’ ചിത്രം ഷെയര്‍ ചെയ്തതിന് വാട്ട്സ് ആപ്പ് ഗ്രൂപ്പ് അഡ്മിന് അറസ്റ്റില്‍. കൃഷ്ണ സന്ന തമ്മ നായിക് എന്ന ഓട്ടോഡ്രൈവറാണ് അറസ്റ്റിലായത്. ദി ബല്‍സേ ബോയ്സ് എന്ന പേരില്‍ നായിക് ഒരു ഗ്രൂപ്പുണ്ടാക്കിയിരുന്നു. ഈ ഗ്രൂപ്പിലാണ് ഗ്രൂപ്പ്
ഇരുപത്തിരണ്ട് അംഗങ്ങളുള്ള കോട്ടയം ജില്ലാ പഞ്ചായത്തില്‍ കോണ്‍ഗ്രസിലെ ജോഷി ഫിലിപ്പ് പ്രസിഡന്റ് സ്ഥാനം രാജിവച്ചതിനെത്തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സണ്ണി പാമ്പാടിയെ പിന്തുണയ്ക്കാമെന്ന് കേരള കോണ്‍ഗ്രസ് എഴുതിനല്‍കിയിരുന്നു. എന്നാല്‍ അവസാനനിമിഷം മാണി വിഭാഗം സിപിഎം പിന്തുണയോടെ മല്‍സരിക്കാനിറങ്ങി. സണ്ണി പാമ്പാടിയെ അട്ടിമറിച്ച് സക്കറിയാസ് കുതിരവേലി പ്രസിഡന്റാകുകയും ചെയ്തു. സിപിഎമ്മിന്റെ ആറുവോട്ടടക്കം കുതിരവേലിക്ക് പന്ത്രണ്ട് വോട്ട് ലഭിച്ചു. സണ്ണിക്ക് എട്ടും. സിപിഐ വോട്ടുചെയ്തില്ല. പി.സി.ജോര്‍ജ് വിഭാഗം ഏക വോട്ട് അസാധുവാക്കി.