മോഹൻലാൽ വിഷയത്തിലും ഇടത് പാർട്ടികൾ രണ്ടുതട്ടിൽ; പന്ന്യൻ രവീന്ദ്രന്റെ മോഹൻലാൽ വിമർശനത്തിന് ഇപി ജയരാജന്റെ ഫേസ്ബുക്ക് മറുപടി 0

സിപിഐ നേതാവിന്റെ നിലപാടിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് രംഗത്ത് എത്തിയത് സിപിഐഎം കേന്ദ്രക്കമ്മറ്റി അംഗം സഖാവ് ഇപി ജയരാജനാണ്. ‘മോഹൻലാലിന് ഇത്തവണ ദേശീയ പുരസ്കാരം ലഭിച്ചതുമായി ബന്ധപ്പെട്ട് ചില അൽപ്പൻമാരുടെ പ്രതികരണങ്ങൾ കണ്ടപ്പോൾ അവരോട് വല്ലാത്ത സഹതാപം തോന്നുകയാണ് ‘ എന്നാണ് ഇപി ജയരാജന്റെ പ്രതികരണം. ‘പഞ്ചാഗ്നിയിലൂടെയും വാസ്തുഹാരയിലൂടെയും ഭരതത്തിലൂടെയും ഊതിക്കാച്ചിയെടുത്ത അഭിനയമികവ് പുലി മുരുകനെന്ന നൂറ് കോടിയുടെ വിസ്മയം തീർത്തത് മൂന്നര കോടി മലയാളി മനസുകളെ അമ്മാനമാടിയാണ് ‘ ഇപി ജയരാജൻ തുടരുന്നു,

Read More

കത്തികുത്തേറ്റ് മാസങ്ങളോളം ചികിത്സ, അരക്കെട്ടിൽ തുളച്ചുകയറിയ കത്തിമുന അഞ്ചരമാസത്തിനു ശേഷം പുറത്ത് 0

പാചകത്തൊഴിലാളിയായിരിക്കെ 2016 നവംബർ നാലിന് അതേ ഹോട്ടലിലെ മറ്റൊരു തൊഴിലാളിയുമായി ഉണ്ടായ വാക്കുതർക്കത്തെ തുടർന്നുണ്ടായ കത്തിക്കുത്തിലാണ് അരക്കെട്ടിൽ വലതു കാലിന്റെ മുകളിൽ കത്തി മുന തുളച്ചു കയറിതെന്ന് അജയകുമാർ പറഞ്ഞു. കുത്തേറ്റ മുറിവുമായി തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലാണു ചികിത്സ തേടിയത്.

Read More

സർക്കാരിന് തോൽവി; സെൻകുമാറിനെ ഡിജിപിയാക്കണം, ഒരു ഉദ്ദ്യോഗസ്ഥനും ഇനി പീഡിപ്പിക്കപ്പെടരുതെന്ന് സെന്‍കുമാര്‍ 0

തന്നെ സ്ഥലംമാറ്റിയ നടപടി നിലവിലുളള സുപ്രീംകോടതി വിധികളുടെ ലംഘനമാണെന്നായിരുന്നു സെൻകുമാറിന്റെ വാദം. ജിഷ, പുറ്റിങ്ങൽ കേസുകളിൽ വീഴ്ച വരുത്തിയിട്ടില്ലെന്നും സ്ഥലംമാറ്റുന്നതുമായി ബന്ധപ്പെട്ട പൊലീസ് നിയമത്തിലെ വകുപ്പുകൾ ഭരണഘടനാവിരുദ്ധമാണെന്നും റദ്ദുചെയ്യണമെന്നും സെൻകുമാറിനു വേണ്ടി ഹാജരായ അഭിഭാഷകൻ ദുഷ്യന്ത് ദവെ കോടതിയോട് ആവശ്യപ്പെട്ടു.

Read More

മജ്ജ മാറ്റിവെക്കല്‍ എന്താണ് ? ബോണ്‍ മാരോ ട്രാന്‍സ്പ്‌ളാന്റ് രക്താര്‍ബുദത്തിനൊരു പ്രതിവിധി : ഡോ. വിവേക് രാധാകൃഷ്ണന്‍ 0

മജ്ജയിലുള്ള പ്രത്യേക മൂലകോശങ്ങള്‍ ശരീരത്തിനാവശ്യമായ രീതിയില്‍ ചുവപ്പു രക്താണുക്കള്‍, ശ്വേതരക്താണുക്കള്‍, പ്ലേറ്റ്ലറ്റുകള്‍ എന്നിവയായി രൂപപ്പെടാന്‍ കഴിവുള്ളവയാണ്. ഈ മൂലകോശങ്ങളുടെ പ്രവര്‍ത്തനത്തെയാണ് രക്താര്‍ബുദം ബാധിക്കുന്നത്. അതുവഴി മൂലകോശങ്ങള്‍ അനിയന്ത്രിതമായി, അസാധാരണയായി രക്താണുക്കളെ ഉത്പാദിപ്പിക്കും. ഇത്തരത്തിലുള്ള അസാധാരണ രക്തകോശങ്ങള്‍ അഥവാ കാന്‍സര്‍ കോശങ്ങള്‍ ശരീരത്തില്‍ അണുബാധക്കെതിരെ പൊരുതുക, ശക്തമായ രക്തപ്രവാഹത്തെ തടയുക എന്നിങ്ങനെയുള്ള രക്തത്തിന്റെ സ്വാഭാവികമായ പ്രവര്‍ത്തനങ്ങളെ തടയുന്നു. ഇവ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ തകരാറിലാക്കുന്നു. രക്താര്‍ബുദത്തെ തടയുന്നതിനായി വൈദ്യശാസ്ത്രത്തില്‍ പ്രതിപാദിക്കുന്ന ഒന്നാണ് മജ്ജ മാറ്റിവയ്ക്കല്‍ അഥവ ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റ് (ബി.എം.ടി). രക്താര്‍ബുദമാണെന്ന് സ്ഥിരീകരിച്ചവരില്‍ പലര്‍ക്കും മജ്ജ മാറ്റിവയ്ക്കല്‍ മാത്രമാണ് സുഖപ്പെടാനുള്ള ഏക വഴി.

Read More

മലയാളം യുകെ ഡയറക്ടര്‍ ഷാജി തോമസിന്റെ ഭാര്യാ സഹോദരന്‍ നിര്യാതനായി 0

മലയാളം യുകെയുടെ ഡയറക്ടറും യുക്മ മുന്‍ ദേശീയ ട്രഷററുമായ ഷാജി തോമസിന്റെ ഭാര്യാ ആന്‍സി ഷാജിയുടെ സഹോദരന്‍ തോമസ് പി സി, പാണ്ടിയാലയില്‍ (73 വയസ്സ്)നിര്യാതനായി.  ഒരു മാസമായി അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്ന തോമസ്‌ ഇന്നലെ വൈകിട്ട് ആണ് നിര്യാതനായത്. രോഗ

Read More

ഓണ്‍ലൈന്‍ ജോബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നവരും ഇന്റര്‍വ്യൂന് ഹോട്ടലില്‍ പോകുന്ന യുവതികളും ശ്രദ്ധിയ്ക്കുക; ഈ യുവതിയുടെ അനുഭവം ഒരു പാഠമാകട്ടെ 0

ഓണ്‍ലൈന്‍ ജോബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നവരും ഇന്റര്‍വ്യൂന് ഹോട്ടലില്‍ പോകുന്ന യുവതികളും ശ്രദ്ധിയ്ക്കുക. ഇല്ലെങ്കില്‍ മാനം പോകും.കാരണം അത്തരത്തിലുള്ള വാര്‍ത്തയാണ് ബംഗളൂരുവില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഫേസ്ബുക്കില്‍ ജോലി തരാമെന്ന് പറഞ്ഞ് യുവതിയെ ഹോട്ടലിലേയ്ക്ക് ഇന്റര്‍വ്യൂ എന്ന പേരില്‍ വിളിച്ചുവരുത്തി  പീഡിപ്പിക്കാന്‍

Read More

പൊന്പിളൈ ഒരുമ സമരകാലത്ത് മുന്നാറില്‍ സകലവൃത്തികേടുകളും നടന്നു; വിവാദപരാമര്‍ശവുമായി എം.എം.മണി 0

വീണ്ടും വിവാദ പരാമര്‍ശവുമായി എം.എം.മണി.പൊന്പിളൈ ഒരുമ കൂട്ടായ്‌മ മൂന്നാറിൽ സമരം നടത്തിയ സമയത്ത് ‘കാട്ടില്‍ കുടിയും’ മറ്റു പരിപാടികളുമായിരുന്നു എന്നാണ് മണി പറഞ്ഞത്. ടിമാലി ഇരുപതേക്കറിൽ നടത്തിയ പ്രസംഗത്തിനിടെയാണ് മണിയുടെ വിവാദ പരാമര്‍ശം .

Read More

ആലാപനത്തിന്റെ അലയൊലികൾക്കൊപ്പം അരങ്ങ് തകർത്താടിയ എസ് എം എ സ്റ്റോക്ക് ഓൺ ട്രെൻഡ് ഡാൻസ് സ്‌കൂളിലെ കുട്ടികൾ.. വിസ്‌മയ കാഴ്ചകൾ ഒരുക്കിയ ഈസ്റ്റർ വിഷു ആഘോഷം ഇങ്ങനെ… 0

കൈ നിറയെ കൊന്ന പൂവും, നിറപറയും, നിലവിളക്കും, മനസ്സുനിറയെ സ്‌നേഹഹവുമായി വിഷു… ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും ഉത്സവമായ വിഷു…  മനസ്സില്‍ ഉണ്ണിക്കണ്ണന്റെ രൂപവും കയ്യില്‍ കൊന്നപ്പൂക്കളുമായി എല്ലാവര്‍ക്കും സമ്പല്‍സമൃദ്ധിയുടെ വിഷുദിനം..  മനുഷ്യ സമൂഹത്തെ ഒന്നാകെ തിന്മയില്‍ നിന്നും നന്മയുടെ പാതയിലേക്ക് കൈ പിടിച്ചുയര്‍ത്തിയ മഹത്തായ സന്ദേശം…  ഈസ്റ്റർ

Read More

മമ്മൂട്ടി സന്തോഷ് പണ്ഡിറ്റ് ചിത്രത്തിലെ രംഗങ്ങൾ പുറത്ത്; ദൃശ്യങ്ങൾ കാണാം 0

രാജാധിരാജ എന്ന ചിത്രത്തിന്റെ സംവിധായകനായ അജയ് ദേവ് ക്യാംപസ് പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം പ്രധാനപ്പെട്ട റോളിലാണ് സന്തോഷ് പണ്ഡിറ്റ് എത്തുന്നത്. ഉണ്ണി മുകുന്ദന്‍, ഗോകുല്‍ സുരേഷ്‌ഗോപി, മുകേഷ്, മഖ്ബൂല്‍ സല്‍മാന്‍, പാഷാണം ഷാജി, ബിജുക്കുട്ടന്‍, ദിവ്യദര്‍ശന്‍, സുനില്‍ സുഖദ, കൈലാഷ്, കലാഭവന്‍ ഷാജോണ്‍, ഗണേഷ് കുമാര്‍, ക്യാപ്റ്റന്‍ രാജു, ശിവജി ഗുരുവായൂര്‍, വരലക്ഷ്മി, പൂനം ബജ്വ, മഹിമ നമ്പ്യാര്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.

Read More

‘ദേവികുളം സബ് കലക്ടർ’ ശ്രീരാം വെങ്കിട്ടരാമനെ ഊളമ്പാറയ്ക്ക് വിടണമെന്ന് മണി 0

മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങൾക്കെതിരേ മുഖം നോക്കാതെ നടപടി എടുത്തതിന്റെ പേരിൽ മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും അപ്രീതിക്കു പാത്രമായ ദേവികുളം സബ്കളക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ ആഞ്ഞടിച്ച് മന്ത്രി എം.എം. മണി. സബ്കളക്ടറെ ഊളമ്പാറയ്ക്കു വിടണമെന്ന് ഇടുക്കിയിലെ മുൻ സി.പി.എം ജില്ലാ സെക്രട്ടറി കൂടിയായ മണി പറഞ്ഞു. പാപ്പാത്തിച്ചോലയിലെ കുരിശുപൊളിച്ചത് അയോധ്യക്കു സമാനമായ സംഭവമാണെന്ന് മന്ത്രി പറഞ്ഞു. വിശ്വാസികൾ സ്ഥലം കയ്യേറിയിട്ടില്ല. നേരേ ചൊവ്വേ പോയാൽ എല്ലാവർക്കും നല്ലതാണെന്നും മന്ത്രി മണി കൂട്ടിച്ചേർത്തിട്ടുണ്ട്.

Read More