വിശുദ്ധ കുര്‍ബ്ബാനയും വിശുദ്ധ യൂദാ തദെവൂസിന്റെ നൊവേനയും

സൗത്തെന്‍ഡ് സെന്റ് അല്‍ഫോന്‍സാ മാസ്സ് സെന്ററില്‍ വിശുദ്ധ കുര്‍ബ്ബാനയും വിശുദ്ധ യൂദാ തദെവൂസിന്റെ നൊവേനയും എണ്ണ നേര്‍ച്ചയും നടത്തപ്പെടുന്നു. ഇന്ന് വൈകിട്ട് സൗത്തെന്‍ഡ് സെന്റ് ജോണ്‍ ഫിഷര്‍ ദൈവാലയത്തില്‍ 5 മണി മുതല്‍ കുമ്പസാരവും കൊന്ത നമസ്‌കാരവും നടക്കും. തുടര്‍ന്ന്് 5.30ന് വിശുദ്ധ കുര്‍ബാന, 6.15 നു യൂദാ ശ്ലീഹായുടെ നൊവേന, എണ്ണ നേര്‍ച്ച, ആരാധന എന്നിവയും ഉണ്ടാകും. അതോടൊപ്പം തന്നെ മെയ് മാസം ഒന്നാം തിയതി മുതല്‍ ഇടവകയില്‍ നടത്തി വരുന്ന മാതാവിന്റെ വണക്കമാസവും ഉണ്ടായിരിക്കും.

Read More

ശുദ്ധമുള്ള നോമ്പേ സമാധാനത്താലെ വരിക – റവ. ഫാ. ഹാപ്പി ജേക്കബ് എഴുതുന്ന നോമ്പ് കാല ചിന്തകള്‍ റവ. ഫാ. ഹാപ്പി ജേക്കബ്

പരിശുദ്ധ നോമ്പിലേയ്ക്ക് വീണ്ടും പ്രവേശിക്കുവാന്‍ നാം ഒരുങ്ങുകയാണ്. ആത്മീയ വിശുദ്ധിക്കും തീവ്രമായ പ്രാര്‍ത്ഥനയ്ക്കുമായി വേര്‍തിരിക്കപ്പെട്ട ദിനങ്ങള്‍. എപ്രകാരം ഉള്‍കൊള്ളുന്നുവോ അപ്രകാരം ഫലം ലഭിക്കുമെന്ന് വിശ്വസിക്കുന്ന ജനസമൂഹവും പേരിനു വേണ്ടി മാത്രം നോമ്പ് നോക്കുന്ന മറ്റൊരു കൂട്ടരും. പിതാക്കന്മാരുടെ പ്രാര്‍ത്ഥനാ ശകലങ്ങളില്‍ നോമ്പിനേക്കുറിച്ച് പ്രതിപാതിക്കുന്നത് ഇപ്രകാരമാണ്. ‘ശുദ്ധമുള്ള നോമ്പ് ജയത്തിന്റെ അടയാളവും ശത്രുവാകുന്ന സാത്താനെ ചെറുക്കുവാനുള്ള ആയുധവുമാകുന്നു.’

Read More

കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ സഹായ മെത്രാനായി മാര്‍ ജോസ് പുളിക്കല്‍ അഭിഷിക്തനായി

സഭാദ്ധ്യക്ഷന്മാരും സന്യസ്തരും വിശ്വാസി സമൂഹവും ഒത്തു ചേര്‍ന്ന പ്രാര്‍ത്ഥനാ നിര്‍ഭരമായ അന്തരീഷത്തില്‍ കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ സഹായമെത്രാനായി മാര്‍ ജോസ് പുളിക്കല്‍ അഭിക്ഷിക്തനായി. കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കത്തിഡ്രലില്‍ പതിനായിരക്കണക്കിനു അജഗണങ്ങള്‍ സാക്ഷിയായ അഭിഷേകകര്‍മങ്ങള്‍ക്ക് ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യ കാര്‍മികത്വം വഹിച്ചു. അഭിഷേക കര്‍മത്തിനു മുന്നോടിയായി പ്രൗഢഗംഭീരവും നയന മനോഹരവുമായ പ്രദക്ഷിണമാണ് ക്രമീകരിച്ചിരുന്നത്. പ്രദക്ഷിണത്തില്‍ കത്തോലിക്കാ അകത്തോലിക്കാ സഭകളില്‍ നിന്നുള്ള എണ്‍പതോളം മെത്രാപ്പോലീത്തമാരും മെത്രാന്മാരും ഇരുനൂറ്റമ്പതിലധികം വൈദികരും പങ്കെടുത്തു.

Read More

ഇ. ജി. എന്‍. ചര്‍ച്ചിന്റെ റാഫല്‍ ടിക്കറ്റിന്റെ നറുക്കെടുപ്പു നടന്നു. ബിനോ അലക്‌സ് കീത്തിലിക്ക് ഒന്നാം സമ്മാനം.

ബ്രാഡ്‌ഫോര്‍ഡ്. ന്യൂആര്‍ക്ക് മിഷന്‍ ഓഫ് ഇന്ത്യയുടെ ചാരിറ്റി ഫണ്ടിലേയ്ക്ക് സാമ്പത്തീകമായി സഹായിക്കുവാനുള്ള ലക്ഷ്യവുമായിഇ. ജി .എന്‍ . ചര്‍ച്ച് ബ്രാഡ്‌ഫോര്‍ഡ് നടത്തിയ റാഫല്‍ ടിക്കറ്റിന്റെ നറുക്കെടുപ്പു നടന്നു. റാഫല്‍ ടിക്കറ്റ് എന്ന പുതിയ ആശയവുമായി മുന്നിട്ടിറങ്ങിയ ഇ .ജി .എന്‍. ചര്‍ച്ച്

Read More

ശാലോം മീഡിയ ചെയര്‍മാന്‍ ബ്രദര്‍ ബെന്നി പുന്നത്തറ യുകെയില്‍ സന്ദര്‍ശനം നടത്തുന്നു

സന്ദര് ലാന്ഡ് : കേരളത്തിലെ ദൃശ്യമാധ്യമ രംഗത്തിന് പുതിയ ദിശാബോധം നല്‍കി, ആത്മീയതയുടെ സ്വര്‍ഗീയ സ്പര്‍ശം പകര്‍ന്ന ശാലോം മീഡിയയുടെ ചെയര്‍മാന്‍ ഷെവലിയര്‍ ബ്രദര്‍ ബെന്നി പുന്നത്തറ യുകെയില്‍ സന്ദര്‍ശനം നടത്തുന്നു. ഫെബ്രുവരി 19 വെള്ളിയാഴ്ച സന്‍ഡര്‍ലാന്‍ഡില്‍ തുടങ്ങുന്ന പ്രാര്‍ത്ഥനാ ശുശ്രൂഷകളില്‍ ശാലോം മീഡിയയുടെ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നവരെയും പ്രാര്‍ത്ഥനാസഹായം നല്‍കുന്നവേരെയും നേരില്‍ കണ്ടു നന്ദി പ്രകാശിപ്പിക്കുന്നു. സന്‍ഡര്‍ലാന്‍ഡിലെ പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ ഫെബ്രുവരി 19 വെള്ളിയാഴ്ച വൈകുന്നേരം 5.30ന് സെ. ജോസഫ്‌സ് ദേവാലയത്തില്‍ വെച്ച് തുടക്കമാകുന്നു. ഏവരുടെയും സാന്നിധ്യവും സഹകരണവും യേശുനാമത്തില്‍ പ്രതീക്ഷിക്കുന്നു

Read More

‘ഒന്നിനും കൊള്ളാത്തവനില്‍’ നിന്നും മെഡിക്കല്‍ വിദ്യാര്‍ത്ഥിയിലേക്ക് – അനുഭവം

‘ഒന്നിനും കൊള്ളാത്തവന്‍’ എന്ന് അധ്യാപകരും സഹപാഠികളും മുദ്രകുത്തിയിരുന്ന ഈ യുവാവ് ഇന്ന് ഇംഗ്ലണ്ടിലെ പ്രശസ്തമായ മാഞ്ചെസ്റ്റെര്‍ യൂണിവേഴ്‌സിറ്റിയിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥി. ഇത് എങ്ങനെ സംഭവിച്ചു?

Read More

വന്ദേ വിവേകാനന്ദം! ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ വിവേകാനന്ദ ജയന്തി ആഘോഷങ്ങള്‍ അവിസ്മരണീയമായി.

അവിസ്മരണീയം; വിജ്ഞാനപ്രദം; സംഗീതസാന്ദ്രം; അതെ വര്‍ണനകള്‍ അതീതമായി ഒരു സന്ധ്യ, അതായിരുന്നു ഇന്നലെ ക്രോയ്ടനിലെ വെസ്റ്റ് ത്രോണ്‍ണ്ടന്‍ കമ്മ്യൂണിറ്റി സെന്റെറില്‍ നടന്ന ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ സ്വാമി വിവേകാനന്ദ ജയന്തി ആഘോഷങ്ങളുടെ ചുരുക്കം. സ്വാമി വിവേകാനന്ദന്‍ ഇപ്പോഴും ഭാരതീയരുടെ ആവേശം തന്നെ എന്ന് ഉറക്കെ പ്രഖ്യപിക്കുന്നതായിരുന്നു ഇന്നലെ നടന്ന പരിപാടിയിലെ ജനപങ്കാളിത്തം, ഭാഷക്കും ദേശത്തിനും അപ്പുറം ആണ് സ്വാമിജിയുടെ സന്ദേശങ്ങളുടെ മഹിമ എന്ന് വിളിചോതുകയായിരുന്നു ഇന്നലെ യു കെ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയ ജനസഞ്ചയം.

Read More

കെയ്‌റോസ് ബൈബിള്‍ കണ്‍വെന്‍ഷന്‍ ഷെഫീല്‍ഡില്‍

നോമ്പുകാല ഒരുക്കത്തിന്റെ ഭാഗമായി ഷെഫീല്‍ഡില്‍ അതിരമ്പുഴ കാരീസ്ഭവന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ കുര്യന്‍ കാരിക്കല്‍ നേതൃത്വം നല്‍കുന്ന ‘കെയ്‌റോസ് റിട്രീറ്റ്’ ടീം നയിക്കുന്ന ത്രിദിന ബൈബിള്‍ കണ്‍വെന്‍ഷന്‍ മാര്‍ച്ച് 4, 5, 6 തിയതികളില്‍ ഷെഫീല്‍ ഡിലെ സെന്റ് പാട്രിക്‌സ് പള്ളിയില്‍(Barnsley Road,S5 0QF) വച്ച് നടക്കുന്നു. പ്രമുഖ വചനപ്രഘോഷകന്‍ ബ്രദര്‍.റെജി കൊട്ടാരം, ക്രിസ്ത്യന്‍ ഭക്തിഗാനരചയിതാവും സംഗീത സംവിധായകനുമായ പീറ്റര്‍ ചേരാനെല്ലൂര്‍ എന്നിവരും ശുശ്രൂഷകളില്‍ സംബന്ധിക്കും

Read More

സ്വാമി വിവേകാനന്ദ ജയന്തി ആഘോഷങ്ങള്‍ ജനുവരി 30 ശനിയാഴ്ച; പണ്ഡിത ശ്രേഷ്ഠന്‍ ശ്രീ ജെ ലെക്കാനിയുടെ പ്രഭാഷണവും രാജേഷ് രാമന്റെ സംഗീത പരിപാടി സ്വരാഞ്ജലിയും.

ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ നടത്തുന്ന സ്വാമി വിവേകാനന്ദ ജയന്തി ആഘോഷങ്ങള്‍ ശനിയാഴ്ച വൈകീട്ട് 5.00 മണിമുതല്‍ പതിവ് വേദിയായ ക്രോയ്ടനിലെ വെസ്റ്റ് ത്രോണ്‍ണ്ടന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് നടത്തപ്പെടും. അതിവിപുലമായ പരിപാടികളാണ് ഇത്തവണ ഭക്തര്‍ക്കായി ഒരുക്കിയിരിക്കുന്നത്. ലണ്ടന്‍ ഹിന്ദു ഐക്യവേദി ഭജന സംഘത്തിന്റെ ഭജന, ബാലവേദി അവതരിപ്പിക്കുന്ന സ്വാമി വിവേകാനന്ദന്റെ ജീവിതത്തെ അധികരിച്ചുള്ള ഹ്രസ്വമായ അവതരണം എന്നിവ കൂടാതെ ഈ പ്രാവശ്യം മുതല്‍ ‘അമരവാണികള്‍’ എന്ന പുതിയൊരു പരിപാടിയും ഉണ്ടായിരിക്കും.

Read More

ഫാദര്‍ ജേക്കബ് മഞ്ഞളി നയിക്കുന്ന നോമ്പുകാല ധ്യാനം മിഡില്‍സ്‌ബ്രോയില്‍ ഫെബ്രുവരി 13, 14 തിയതികളില്‍

പ്രശസ്ത വചന പ്രഘോഷകനും ‘ഇടിവെട്ട് പ്രസംഗകന്‍’ എന്ന പേരില്‍ സോഷ്യല്‍ മീഡിയയിലൂടെ ആഗോള മലയാളി കത്തോലിക്കര്‍ക്ക് സുപരിചിതനുമായ ഫാദര്‍ ജേക്കബ് മഞ്ഞളി നയിക്കുന്ന കുടുംബ നവീകരണ നോമ്പുകാല ധ്യാനം ഫെബ്രുവരി മാസം പതിമൂന്ന്, പതിനാല് തിയതികളില്‍ മിഡില്‍സ്‌ബ്രോ സെന്റ്. ജോസഫ്‌സ് ദേവാലയത്തില്‍ വച്ചു നടത്തപ്പെടുന്നു. ഫെബ്രുവരി 13 ശനിയാഴ്ച രാവിലെ 10:00 മണിമുതല്‍ വൈകുന്നേരം 4:30 വരെയും, 14 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 1:30 മുതല്‍ രാത്രി 8:00 മണി വരെയുമാണ് ധ്യാനശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നത്.

Read More