വിവാഹശേഷം സിനിമ വിട്ട നടി ജോമോള്‍ ഇപ്പോള്‍ സിനിമയിലേക്ക് മടങ്ങി വരികയാണ് .അടുത്തിടെ ഒരു വാരികയ്ക്ക് നല്കിയ അഭിമുഖത്തില്‍ സിനിമയില്‍ തനിക്കുണ്ടായ ചില അനുഭവങ്ങളെ കുറിച്ചു പറയുകയുണ്ടായി .അതിങ്ങനെ : ജീവിതത്തില്‍ ചില പ്രതിസന്ധികളില്‍ പലരും കൂടെ നിന്നില്ലെന്ന് നടി ജോമോൾ പറയുന്നു . കൂട്ടുകാർ അടുപ്പം കാണിക്കാതിരിക്കുന്നതാണ് വലിയ വിഷമമാണ് , എനിക്ക് സുഹൃത്തുക്കൾ വളരെ കുറച്ചേയുളളൂ
ഫോര്‍ട്ട് കൊച്ചിയിലെ പഴയ വീടൊക്കെ അന്യംചേര്‍ന്നെങ്കിലും നേര്‍ച്ചയൂട്ടും സംഗീതാര്‍ച്ചനയും നടത്തുകയെന്ന വര്‍ഷങ്ങളുടെ പതിവിന് ഇനിയും മാറ്റമൊന്നുമില്ല. യൗസേപ്പ് പിതാവിന്റെ വണക്കമാസത്തിരുനാളിനോട് അനുബന്ധിച്ചാണ് പരിപാടികൾ. ഫോർട്ടുകൊച്ചി അധികാരിവളപ്പിലെ കപ്പേളയില്‍ സംഗീതാര്‍ച്ചനയുടെ ഭാഗമാകാന്‍ ഒട്ടേറെപേര്‍ എത്തിയിരുന്നു.
കുതിരവട്ടം പപ്പുവിന്റെ മകൻ ബിനു പപ്പുവും സഖാവിൽ അഭിനയിക്കുന്നുണ്ട്. ശ്രീനിവാസൻ, അപർണ ഗോപിനാഥ്, മണിയൻപിള്ള രാജു, ജോജോ, ഗായത്രി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങൾ. യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി.രാകേഷ് ആണ് ചിത്രത്തിന്റെ നിർമാണം. ജോർജ് വില്യംസാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീത സംവിധാനം പ്രശാന്ത് പിളളയാണ്. വിഷുവിനാണ് ചിത്രം തിയേറ്ററുകളിലെത്തുക
തൊടുപുഴ: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിനു തീപിടിച്ചു. യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. കെഎസ്ആർടിസി ലോ ഫ്ലോർ ബസിനാണ് തീപിടിച്ചത്. ബസ് പൂർണമായും കത്തി നശിച്ചു.
തൊടുപുഴ-കട്ടപ്പന റോഡിൽ കുരുതിക്കളം വളവിൽ ഇന്നു രാവിലെയായിരുന്നു സംഭവം. ബസിന്റെ മുൻഭാഗത്തുളള എൻജിനിൽനിന്നും തീ ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ പെട്ടെന്നു വാഹനം നിർത്തി. യാത്രക്കാർ എമർജൻസി വാതിലിലൂടെ ഉടൻതന്നെ പുറത്തിറങ്ങി. 35 ഓളം യാത്രക്കാർ ഈ സമയത്ത് ബസിനകത്തുണ്ടായിരുന്നു. തൊടുപുഴയിൽനിന്നും ഇടുക്കിയിൽനിന്നും മൂന്നു ഫയർഫോഴ്സ് യൂണിറ്റും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്.
തന്ത്ര പൂര്‍വ്വം എക്സൈസ് അധികൃതര്‍ കൂട്ടാളികളെക്കൊണ്ട് ഫോണ്‍ വിളിച്ച് ബസ്സില്‍ നിന്നും ഇറങ്ങാന്‍ പ്രേരിപ്പിച്ചു. അതോടെയാണ് ജംസീലയുള്‍പ്പെടെയുള്ളവര്‍ പിടിയിലായത്. ഷഫീക്കിനൊപ്പം കഞ്ചാവ് കടത്താന്‍ അടുത്ത കാലം കൊണ്ടു തന്നെ ജംസീല വൈദഗ്ദ്യം നേടിയതായും അധികൃതര്‍ക്ക് അറിവായിട്ടുണ്ട്
വിരോധത്തിന്റെ പേരില്‍ തന്നോട് താത്പര്യമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരെ ഉപയോഗിച്ച് കേസ് കൊടുക്കുന്നതാണ് ജേക്കബ് തോമസിന്റെ ഹോബിയെന്നും സര്‍ക്കാര്‍ കരുതുന്നു. ജേക്കബ് തോമസിന് എക്സല്‍ കേരള എന്ന പേരില്‍ ഒരു സന്നദ്ധ സംഘടനയുണ്ട്. ആം ആദ്മി പാര്‍ട്ടിയുടെ മാതൃകയിലായിരിക്കും പ്രവര്‍ത്തനം
ബ്രിട്ടനിലെ ഭരണാധികാരിയായ എലിസബത്ത് രാജ്ഞി കേരളം സന്ദർശിക്കുന്നു. ഇതാദ്യമായാണ് ക്വീൻ എലിസബത്ത് കേരളത്തിലെത്തുന്നത്. രാജ്ഞിയുടെ ഭർത്താവ് പ്രിൻസ് ഫിലിപ്പ് നേരത്തെ കേരളം സന്ദർശിച്ചിരുന്നു.90 വയസുള്ള രാജ്ഞിക്ക് തന്റെ അവസാനകാലത്ത് ദൈവത്തിന്റെ സ്വന്തം നാട്ടിലെത്താൻ മോഹമുദിച്ചത് പെട്ടെന്നായിരുന്നു. കേരളത്തിൽ നിന്നുള്ള പാർലമെന്റ് അംഗവും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിയാണ് എലിസബത്ത് രാജ്ഞിയുടെ മനസിൽ കേരളത്തെ
ഖത്തർ എയർവേയ്സിൽ ഇനി അമേരിക്കയിലേയ്ക്കു പോകുന്നവർക്ക് എയർവേയ്സിന്റെ സൗജന്യ ലാപ്ടോപ്പും വൈഫൈയും ലഭിക്കും. അമേരിക്കയിലേയ്ക്കുള്ള എല്ലാ വിമാനങ്ങളിലെ യാത്രക്കാർക്കും ലാപ്ടോപ്പ് വായ്പ്പയായി വാങ്ങാം.
സിനിമാലോകത്ത് സ്ഥായിയായ ശത്രുക്കളും മിത്രങ്ങളും തനിക്കുണ്ടെന്ന് നടി ഭാവന. എന്റ കാര്യം കാണാന്‍ വേണ്ടി ഒരാളെ കൂട്ടുപിടിക്കുക, കാര്യം കണ്ടതിനുശേഷം തളളിക്കളയുക എന്നിട്ട് വേറൊരാളെ കൂട്ടു പിടിക്കുക, അതൊന്നും ചെയ്യാന്‍ എനിക്ക് പറ്റില്ല. അതുകൊണ്ട് നഷ്ടങ്ങളല്ലേ എന്നു ചോദിക്കാം. നഷ്ടങ്ങളാണ് കൂടുതലും എന്ന് ഭാവന .ഒരു പ്രമുഖ മാഗസിന് നല്കിയ അഭിമുഖത്തില്‍ ആണ് ഭാവന തന്റെ നിലപാട് വ്യക്തമാക്കുന്നത് .
സിനിമയില്‍ അവസരത്തിനായി തന്നോട് കിടക്ക പങ്കിടാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നടി പാര്‍വ്വതി. ടോക് ടൈം വിത്ത് മാത്തുക്കുട്ടി എന്ന പരിപാടിക്കിടെയാണ് പാര്‍വ്വതി വെളിപ്പെടുത്തല്‍ നടത്തിയത്. മലയാള സിനിമയില്‍ ‘കാസ്റ്റിങ്ങ് കൗച്ച്’ ഉണ്ട്. വളരെ മുതിര്‍ന്ന ആളുകളില്‍ നിന്നാണ് ഈ അനുഭവം ഉണ്ടായിട്ടുള്ളത്.