തമിഴ്നാട് സേലത്തു വാഹനാപകടം നാലു മരണം; മരിച്ചവരിൽ മൂന്ന് പേർ മലയാളികൾ 0

തമിഴ്നാട്ടിലെ സേലത്ത് ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ നാലുപേർ മരിച്ചു.കോട്ടയം ഏന്തയാർ സ്വദേശികളായ കൊല്ലംപറമ്പിൽ ബിനു (42) മാതാവ് വത്സമ്മ (70, സുഹൃത്ത് കൈപ്പടക്കുന്നേൽ ജോൺസൺ (21) എന്നിവരാണ് മരിച്ചത്. മരിച്ചവരിൽ ഒരാൾ തമിഴ്നാട് സ്വദേശിയാണ്. സേലം ധർമ്മപുരിയ്ക്ക് 25 കിലോമീറ്റർ അകലെയായാണ് അപകടം ഉണ്ടായത്.

Read More

സഞ്ജുവിന്റെ മികവില്‍ പുണെയ്ക്കെതിരെ ഡല്‍ഹിക്ക് 97 റൺസിന്റ മിന്നുന്ന വിജയം; സഞ്ജുവിന്റെ ആ മനോഹര ബാറ്റിംഗ് വീഡിയോ കാണാം 0

സഞ്ജുവിന്റെ മികവില്‍ 206 റണ്‍സ് വിജയലക്ഷ്യം പടുത്തുയര്‍ത്തിയ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് റൈസിങ് പുണെ സൂപ്പര്‍ ജയന്റിനെ 97 റണ്‍സിന് തകര്‍ത്തു. 102 റണ്‍സെടുത്ത സഞ്ജുവിന് പുറമെ 9 പന്തില്‍ 38 റണ്‍സെടുത്ത ക്രിസ് മോറിസും ബാറ്റിങില്‍ തിളങ്ങി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പുണെ 108 റണ്‍സിന് പുറത്തായി. 20 റണ്‍സെടുത്ത മായങ്ക് അഗര്‍വാളാണ് പുണെയുടെ ടോപ് സ്കോററായത്. ഡല്‍ഹിക്ക് വേണ്ടി സഹീര്‍ ഖാനും അമിത് മിശ്രയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

Read More

കൃഷിമന്ത്രിയെ തേടി ഡിജിപി പോയത് റവന്യുമന്ത്രിയുടെ വീട്ടിലേക്ക്, മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചത് ഇങ്ങനെ ? 0

കൃഷിമന്ത്രിയെ കാണാന്‍ പോയ ഡിജിപി: മുഹമ്മദ് യാസിന് അബദ്ധംപറ്റി. കൃഷിമന്ത്രിയെ തേടി ഡിജിപി പോയത് റവന്യുമന്ത്രിയുടെ വീട്ടിലേക്ക്. റവന്യു മന്ത്രിയെ കൃഷിമന്ത്രിയായി തെറ്റിദ്ധരിക്കുകയായിരുന്നു. ഇ. ചന്ദ്രശേഖരനോട് സുനില്‍കുമാര്‍ അല്ലേയെന്ന് ചോദിക്കുകയും ചെയ്തു. ഇത്ര പിടിയില്ലാത്തവരോ ഇന്റലിജന്‍സ് മേധാവിയെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ പിന്നീട് മാധ്യമങ്ങളോടു പ്രതികരിച്ചു. താന്‍ വിളിച്ചിട്ടല്ല ഡിജിപി വന്നതെന്നും മന്ത്രി പറഞ്ഞു. ഡ്രൈവര്‍ക്ക് പറ്റിയ അബദ്ധമെന്ന് ഡിജിപി സംഭവത്തോടു പ്രതികരിച്ചു. ഡ്രൈവര്‍ വീട് മാറി കൊണ്ടുചെല്ലുകയായിരുന്നെന്നു മുഹമ്മദ് യാസിൻ പറഞ്ഞു.

Read More

പ്രമുഖ വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്റെ മകള്‍ ഡോ. മഞ്ജു ജയില്‍ മോചിതയായി 0

ദുബായ്: ബാങ്ക് വായ്പാ തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് നിയമക്കുരുക്കിലായി ദുബായ് ജയിലിടയ്ക്കപ്പെട്ട പ്രമുഖ വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്റെ മകള്‍ ഡോ. മഞ്ജു ജയില്‍ മോചിതയായി. 5 കോടിയില്‍ താഴെയുള്ള ഇടപാടുകളുടെ പേരിലായിരുന്നു മഞ്ജു ജയിലില്‍ അടക്കപ്പെട്ടത്. ഈ കേസുകള്‍ ഒത്തുതീര്‍പ്പായതോടെയാണ് മഞ്ജുവിന്റെ മോചനം സാധ്യമായത്. യു.എ.ഇയിലെ വിവിധ ബാങ്കുകളിലായി ആയിരം കോടിയിലേറെ രൂപയുടെ വായ്പാ കുടിശിക

Read More

അഞ്ചു ലിറ്ററില്‍ കൂടുതലുള്ള കുക്കര്‍ വാങ്ങുന്നവര്‍ സൂക്ഷിച്ചോളൂ; നിങ്ങള്‍ നിരീക്ഷണത്തിലാണ്; കാര്യം ഇതാണ് 0

മദ്യശാലകള്‍ പൂട്ടിയതിനെ തുടര്‍ന്നു മദ്യത്തിന്റെ ലഭ്യത കുറഞ്ഞതോടെ വീടുകളും ഒഴിഞ്ഞ കെട്ടിടങ്ങളും കേന്ദ്രികരിച്ചു വ്യാജവാറ്റു സംഘങ്ങള്‍ വിപണി കണ്ടെത്താന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. അവസരം മുതലെടുത്ത് മദ്യ വിപണി കീഴടക്കാന്‍ ഒരു ഇടവേളയ്ക്കു ശേഷം വ്യാജവാറ്റു സംഘങ്ങള്‍ തയാറെടുക്കുന്നതായാണ് അറിയുന്നത് .

Read More

ഡേറ്റിംഗ്‌ വെബ്‌സൈറ്റായ ലൊക്കാന്റോയിലൂടെ ഇ-മെയില്‍ വിലാസവും വാട്‌സ് ആപ്പ്‌ നമ്പറും നല്‍കി വീണ്ടും ഓണ്‍ലൈന്‍ പെണ്‍വാണിഭ മാഫിയ സജീവം 0

വെബ്‌സൈറ്റിലൂടെ തലസ്‌ഥാനത്ത്‌ വീണ്ടും ഓണ്‍ലൈന്‍ പെണ്‍വാണിഭ മാഫിയ സജീവം. ഡേറ്റിംഗ്‌ വെബ്‌സൈറ്റായ ലൊക്കാന്റോയിലൂടെ ഇ-മെയില്‍ വിലാസവും വാട്‌സ് ആപ്പ്‌ നമ്പറും നല്‍കിയാണ്‌ ഇടപാടുകള്‍.

Read More

നൂറ്റിഎഴുപതു ദിവസങ്ങൾക്കു ശേഷം മൂന്നു ബഹിരാകാശ യാത്രികർ ഭൂമിയിൽ തിരിച്ചെത്തി 0

റഷ്യയിലെ ആന്ദ്രേ ബോറിസെൻകോ, സെർജി റിഷികോവ്, യുഎസിലെ റോബർട്ട് കിംബ്രോ എന്നിവരാണ് തിരിച്ചെത്തിയതെന്ന് റഷ്യൻ മിഷൻ കണ്‍ട്രോൾ അറിയിച്ചു. തിങ്കളാഴ്ച ജിഎംടി 11.21നാണ് മൂവരും കസാക്കിസ്ഥാനിലെ ഷെസ്കസ്ഗാനിൽ എത്തിയത്.

Read More

സോമാലിയൻ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ ഇന്ത്യൻ ചരക്കുകപ്പൽ മോചിപ്പിച്ചു 0

വടക്കുകിഴക്കൻ സോമാലിയയിലെ പുന്‍റ്ലാൻഡിൽ നിന്ന് സോമാലിയൻ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ ഇന്ത്യൻ ചരക്കുകപ്പൽ മോചിപ്പിച്ചു. അൽ കൗശർ എന്ന കപ്പലാണ് സോമാലിയൻ സുരക്ഷ സേന മോചിപ്പിച്ചത്. എന്നാൽ ചരക്കുകപ്പലിലുണ്ടായിരുന്ന 11 പേരിൽ ഒമ്പതു പേരെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നു ഗൽകായോ മേയർ ഹിർസി ബാരെ പറഞ്ഞു.

Read More

പ്രധാനമന്ത്രിയുടെ ഓഫീസിനു മുന്നിൽ നഗ്നരായി പ്രതിഷേധിച്ചു തമിഴ്നാട് കർഷകർ 0

പ്രതിഷേധക്കാർക്ക് തുടക്കത്തിൽ പ്രധാനമന്ത്രിയെ കാണാൻ അനുമതി ലഭിച്ചെങ്കിലും പിന്നീട് അനുമതി നിഷേധിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിവേദനം നൽകി മടങ്ങാൻ കർഷകർക്ക് അറിയിപ്പു ലഭിച്ചു. പരാതി ഉദ്യോഗസ്ഥനെ ഏൽപ്പിച്ചു മടങ്ങുന്നതിനിടയിൽ പോലീസ് വാഹനത്തിൽനിന്നു ചാടിയിറങ്ങി ഒരു കർഷകൻ തുണിയുരിഞ്ഞ് പ്രതിഷേധിക്കുകയായിരുന്നു.

Read More

മീനാക്ഷിക്ക് കാവ്യയെ അമ്മയായി ഉള്‍ക്കൊള്ളാനാവില്ലെന്നറിയാം; കാവ്യയ്ക്ക് ഇത്രയും വലിയ കുട്ടിയുടെ അമ്മയാകാന്‍ കഴിയില്ല; കാവ്യയുമായുള്ള വിവാഹത്തെക്കുറിച്ച് ദിലീപ് 0

തന്റെ ജീവിതത്തിലുണ്ടായ ഒരു പ്രശ്‌നത്തിനും കാരണക്കാരി കാവ്യയല്ലെന്ന് നടന്‍ ദീലീപ്. ദൈവത്തെ മുന്‍നിര്‍ത്തി നൂറ് ശതമാനം ഉറപ്പിച്ച് അക്കാര്യം തനിക്ക് പറയാനാവുമെന്നും ദിലീപ് പറയുന്നു. കാവ്യയെ എനിക്ക് ഇഷ്ടമായിരുന്നു. പക്ഷേ ഇഷ്ടത്തെ പ്രണയം എന്ന് വ്യാഖ്യാനിക്കരുത്.

Read More