ലീഡ്‌സിലെ ജനം സംമ്പൂര്‍ണ്ണ ബൈബിളിലെ കഥാപാത്രങ്ങളാകുന്നു. ഫീദെസ് ഫെസ്റ്റിന് കീത്തിലിയില്‍ വര്‍ണ്ണാഭമായ തുടക്കം. 0

കീത്തിലി. ലീഡ്‌സ് രൂപത സെന്റ് മേരീസ് സീറോ മലബാര്‍ ചാപ്ലിന്‍സിയുടെ ഫീദെസ് ഫെസ്റ്റിന് കീത്തിലിയില്‍ തിരശ്ശീല ഉയര്‍ന്നു. ഫീദെസ് ഫെസ്റ്റിന് ലാറ്റിന്‍ ഭാഷയില്‍
‘ബൈബിള്‍ കലോത്സവം” എന്നാണര്‍ത്ഥം. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത രൂപീകൃതമായതിനു ശേഷം നവംബര്‍ 4ന് രൂപതയില്‍ അദ്യമായി നടക്കുന്ന രൂപതാ ബൈബിള്‍ കലോത്സവത്തിന് മുന്നോടിയായി ഇടവക തലത്തിലും ചാപ്ലിന്‍സി തലത്തിലും നടക്കുന്ന മത്സരത്തിന്റെ ഭാഗമായിട്ടാണ് ലീഡ്‌സ് രൂപത സീറോ മലബാര്‍ ചാപ്ലിന്‍സിയില്‍ ഫീദെസ് ഫെസ്റ്റ് നടക്കുന്നത്.

Read More

സ്റ്റേജിൽ നിറയുന്നത് 200 പ്രതിഭകൾ.. മലയാളം യുകെ എക്സൽ അവാർഡ് നൈറ്റിന് ഒരുക്കങ്ങൾ പൂർത്തിയാവുന്നു.. മിസ് മലയാളം യുകെ ഗ്രൂമിങ്ങ് സെഷൻ ഇന്ന്.. കലാ വിരുന്നിലേയ്ക്കുള്ള പ്രവേശനം സൗജന്യം.. 0

മലയാളം യുകെ അവാർഡ് നൈറ്റിനുള്ള ഒരുക്കങ്ങൾ ലെസ്റ്ററിൽ പുരോഗമിക്കുന്നു. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്ന 200 ലേറെ പ്രതിഭകൾ നിറഞ്ഞു കവിഞ്ഞ സദസിനു മുമ്പിൽ കലാ വിരുന്നൊരുക്കും. ജനങ്ങളുടെ മനസറിഞ്ഞ് ജനങ്ങളോടൊപ്പം സഞ്ചരിക്കുന്ന മലയാളം യുകെ  ഓൺലൈൻ ന്യൂസും മിഡ്ലാൻസിൻറെ അഭിമാനമായ ലെസ്റ്റർ കേരള കമ്യൂണിറ്റിയും കൈകോർക്കുമ്പോൾ അവിസ്മരണീയമായ നിമിഷങ്ങൾ ചരിത്രത്തിൽ എഴുതപ്പെടും. മെയ് 13ന് ലെസ്റ്ററിലെ മെഹർ സെന്ററിൽ സംഘടിക്കപ്പെട്ടിരിക്കുന്ന, ഉച്ചയ്ക്ക് 1 മുതൽ രാത്രി 8.30 വരെ നീളുന്ന എക്സൽ അവാർഡ് നൈറ്റിൻറെയും ഇൻറർനാഷണൽ നഴ്സസ് ഡേ ആഘോഷത്തിലേയ്ക്കുമുള്ള പ്രവേശനം സൗജന്യമാണ്.

Read More

നടി സോണിക ചൗഹാന്‍ കാറപകടത്തിൽ കൊല്ലപ്പെട്ടു 0

ടെലിവിഷന്‍ അവതാരകയും മോഡലും നടിയുമായ സോണിക ചൗഹാന്‍ കാറപകടത്തിൽ കൊല്ലപ്പെട്ടു.സോണികയുടെ സുഹൃത്തും ടെലവിഷന്‍ താരവുമായ വിക്രം ചാറ്റര്‍ജിയാണ് കാര്‍ ഓടിച്ചിരുന്നത്. നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

Read More

ഗോമതിയേയും കൗസല്യയേയും അറസ്റ്റ് ചെയ്തു : മൂന്നാര്‍ ആം ആദ്മി – പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെകൊണ്ട് നിറയുന്നു : സമരം പൊളിക്കാന്‍ ശ്രമിക്കുന്നത് കൈരളി ടി വി യും ദേശാഭിമാനിയും 0

മൂന്നാർ: മൂന്നാര്‍ സമരപന്തലില്‍ നിന്നും പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരായ ഗോമതിയേയും കൗസല്യയേയും നിര്‍ബന്ധപൂര്‍വ്വം പൊലീസ് അറസ്റ്റു ചെയ്തു നീക്കി. ഇപ്പോഴും ആം ആദ്മി പ്രവര്‍ത്തകരും പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരും സമരം തുടരുകയാണ്. വളരെ നാടകീയമായി വലിച്ചിഴച്ചാണ് സമരക്കാരെ പൊലീസ് നീക്കിയത്. ഗോമതിയെ വലിച്ചിഴച്ചാണ് പൊലീസുകാർ ആംബുലൻസിലേക്ക് കയറ്റിയത്. ഗോമതി ആംബുലൻസിൽ നിന്നു പുറത്തേക്കു ചാടാൻ ശ്രമിച്ചു. പ്രദേശത്ത് സംഘർഷ സമാന സാഹചര്യമാണ്. പിന്തുണ പ്രഖ്യാപിച്ചു സമരപ്പന്തലിലുണ്ടായിരുന്ന ആം ആദ്മി നേതാക്കളുടെ എതിർപ്പിനെ മറികടന്നായിരുന്നു പൊലീസ് നീക്കം. ഇവിടെ കനത്ത പൊലീസ് കാവലുണ്ട്.

Read More

പാലക്കാട് കണ്ണാടിയില്‍ ‍വാഹനാപകടം കൂടുതൽ ദുരൂഹതയിലേക്ക്; അപകടത്തിൽപ്പെട്ടത് ജയലളിതയുടെ എസ്റ്റേറ്റിലെ ജീവനക്കാരനെ കൊലപ്പെടുത്തിയ പ്രതിയും കുടുംബവും 0

രാവിലെ എട്ടരയ്ക്ക് സേലം തലൈവാസലിൽ ഉണ്ടായ അപകടത്തില്‍ മുഖ്യപ്രതി കനകരാജാണ് മരിച്ചത്. ഇരുചക്രവാഹത്തില്‍ ബന്ധുവീട്ടിലേക്ക് പോകവെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. മറ്റൊരു പ്രതിയായ കോയമ്പത്തൂരിൽ താമസിക്കുന്ന കെവി സയനും കുടുംബവും സഞ്ചരിച്ച കാര്‍ ദേശീയപാതയിൽ പാലക്കാട് കണ്ണാടിയില്‍വെച്ച് അപകടത്തില്‍പ്പെട്ടു. നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ച് സയന്‍റെ ഭാര്യ വിനുപ്രിയ മകൾ അഞ്ചുവയസുകാരി നീതു എന്നിവർ മരിക്കുകയും സയന് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു.

Read More

മലയാളി യുവതി സൗദിയിൽ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു 0

മരണ കാരണം അറിയണമെന്നാവശ്യപ്പെട്ട് സിസിലിയുടെ സഹോദരൻ അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്. ആവശ്യമായ രേഖകള്‍ തൊഴിലുടമ നല്‍കാത്തതിനാല്‍ മൃതദേഹം ആശുപത്രിയില്‍ നിന്നും വിട്ടു കിട്ടുന്നതിന് തടസ്സം നേരിടുന്നതായാണ് വിവരം. കമ്പളക്കാട് പള്ളിമുക്ക് മാവുങ്കല്‍ പരേതനായ മൈക്കിളിന്റെയും എമിലിയുടെയും മകളാണ് മരിച്ച സിസിലി .

Read More

ബ്രിട്ടൺ പുറത്തേക്ക് !!! ലോകത്തെ അഞ്ച് വലിയ സമ്പദ് ശക്തികളിലെത്താന്‍ ഇന്ത്യ കുതിക്കുന്നു 0

ചരക്കുസേവന നികുതി ധീര്‍ഘകാലത്തേക്ക് രാജ്യത്തിനു ഗുണകരം ആവുമോ ഇല്ലയോ എന്നുള്ള സംശയം നിലനില്‍ക്കുന്നു. സാമ്പത്തിക വിദഗ്ദ്ധരെ കൂടുതല്‍ അലട്ടുന്ന മറ്റൊരു പ്രശ്നം ഇന്ത്യന്‍ ബാങ്കിംഗ് വ്യവസ്ഥയും പൊതുമേഖലാ സാമ്പത്തിക സ്ഥാപനങ്ങളുടെ ആരോഗ്യസ്ഥിതിയുമാണ്‌. ആഗോള ക്രെഡിറ്റ് ഏജന്‍സികള്‍ക്ക് ഇവ രണ്ടിനേയും കുറിച്ച് ഒട്ടും നല്ല അഭിപ്രായമല്ല ഉള്ളത്.

Read More

ജയലളിതയുടെ കോടനാട് എസ്‌റ്റേറ്റ് കാവല്‍ക്കാരന്റെ കൊല; ദുരൂഹതയുയര്‍ത്തി ഒന്നാം പ്രതി സേലത്ത് കൊല്ലപ്പെട്ടു; രണ്ടാം പ്രതിയും കുടുംബവും സഞ്ചരിച്ച കാറും അപകടത്തില്‍പ്പെട്ടു 0

ജയലളിതയുടെ കോടനാട് എസ്‌റ്റേറ്റ് കാവല്‍ഭടനെ കൊലപ്പെടുത്തിയ കേസില്‍ പോലീസ് തെരയുന്ന പ്രധാനപ്രതി സേലത്ത് അപകടത്തില്‍ മരിച്ചതായും രണ്ടാം പ്രതി സഞ്ചരിച്ച കാര്‍ ലോറിയില്‍ ഇടിച്ച് ഭാര്യയും മകളും മരിച്ചതായും റിപ്പോര്‍ട്ട്.

Read More

അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്; ഗാൻഗ്രീൻ രോഗത്തെ തുടർന്ന് മരണത്തോടുമല്ലിടുന്നു ! 0

61കാരനായ ദാവൂദിന് ഗുരുതരമായ ഗാൻഗ്രീൻ രോഗമാണെന്നും നടക്കാനാവുന്നില്ലെന്നും കഴിഞ്ഞ വർഷം റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ലിയാഖത് നാഷനൽ ഹോസ്പിറ്റലിലും കമ്പൈൻഡ് മിലിട്ടറി ഹോസ്പിറ്റലിലുമാണ് അന്ന് ചികിൽസ നടന്നത്.

1993 ൽ മുംബൈയിൽ ഉണ്ടായ വൻ ബോംബ് സ്ഫോടനങ്ങളുടെ പിന്നിൽ പ്രവർത്തിച്ചത് ദാവൂദ് ആണെന്നു കണ്ടെത്തിയിരുന്നു. 257 പേരാണ് ഈ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. ഇതുൾപ്പെടെ നിരവധി കേസുകളെ തുടർന്ന് ദാവൂദ് പാക്കിസ്ഥാനിലേക്ക് കടക്കുകയായിരുന്നു. ദാവൂദിനെ കൈമാറണമെന്നു ഇന്ത്യ പാക്കിസ്ഥാനോട് നിരവധി തവണ ആവശ്യപ്പെട്ടിരുന്നു.

Read More

മലയാളം യു.കെ അവാര്‍ഡ് നൈറ്റിന് ആശംസകള്‍ നേര്‍ന്നു കൊണ്ട് ഫ്രാന്‍സിസ് ജോര്‍ജ്. മലയാളം യുകെയുടെ പ്രവര്‍ത്തനങ്ങള്‍ ജനഹൃദയങ്ങളില്‍ എത്തട്ടെയെന്നും മുന്‍ എം.പി. 0

ബിനോയ് പൊന്നാട്ട് കേരള രാഷ്ട്രീയത്തില്‍ ഇന്നുവരെ യാതൊരുവിധ ആരോപണങ്ങളും കേള്‍ക്കാത്ത, അഴിമതിയുടെ കറപുരളാത്ത സംശുദ്ധ രാഷ്ട്രീയത്തിന്റെ ഉടമയാണ് ഫ്രാന്‍സിസ് ജോര്‍ജ്. അതുകൊണ്ട്തന്നെ സംശുദ്ധിയുടെ പ്രകാശഗോപുരത്തില്‍ നില്‍ക്കുന്ന അപൂര്‍വം നേതാക്കളില്‍ ഒരാളും, കക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാവര്‍ക്കും സുസ്സമ്മതനുമാണ് ഫ്രാന്‍സിസ് ജോര്‍ജ്. ഫ്രാന്‍സിസ്

Read More