രണ്ടു വര്‍ഷം മുമ്പ് കാണാതായ അമ്മയെ ചാനല്‍ വാര്‍ത്തയില്‍ കണ്ടെത്തി; അപൂര്‍വ സമാഗമം തലവടിയില്‍ 0

ചാനല്‍ വാര്‍ത്തയിലെ ദൃശ്യങ്ങള്‍ രണ്ട് വര്‍ഷം മുമ്പ് കാണാതായ അമ്മയെ തിരികെ നല്‍കിയതിന്റെ കഥയാണ് തിരുവല്ല സ്വദേശികളായ ബാഹുലേയനും ലക്ഷ്മിക്കും പറയാനുള്ളത്. തലവടി ആനപ്രാമ്പാല്‍ സ്നേഹഭവനില്‍ സ്‌കൂള്‍ കുട്ടികളുടെ നേതൃത്വത്തില്‍ നടന്ന ക്രിസ്മസ് ആഘോഷപരിപാടിയെക്കുറിച്ചുള്ള വാര്‍ത്തയിലാണ് കാണാതായ അമ്മയെ ഇവര്‍ കണ്ടെത്തിയത്. മനോരമ ന്യൂസ് സംപ്രേഷണം ചെയ്ത വാര്‍ത്തയിലെ ദൃശ്യങ്ങളില്‍ നിന്ന് തങ്ങളുടെ അമ്മയെ ഇവര്‍ തിരിച്ചറിയുകയും ചാനലുമായി ബന്ധപ്പെട്ട് സ്‌നേഹഭവനിലെത്തി അമ്മയെ തിരികെ കൊണ്ടുപോകുകയുമായിരുന്നു.

Read More

വന്യമൃഗങ്ങളെ ട്രാവലിംഗ് സര്‍ക്കസുകളില്‍ ഉപയോഗിക്കുന്നത് സ്‌കോട്ട്‌ലന്‍ഡ് നിരോധിച്ചു 0

എഡിന്‍ബറ: വന്യമൃഗങ്ങളെ സര്‍ക്കസുകളില്‍ ഉപയോഗിക്കുന്നത് സ്‌കോട്ട്‌ലന്‍ഡ് നിരോധിച്ചു. സ്‌കോട്ടിഷ് പാര്‍ലമെന്റ് പാസാക്കിയ പുതിയ നിയമം അനുസരിച്ച് വന്യമൃഗങ്ങളെ ഉപയോഗിച്ച് പ്രകടനങ്ങള്‍ നടത്തുന്ന ട്രാവലിംഗ് സര്‍ക്കസ് കമ്പനികള്‍ക്ക് ഇനി മുതല്‍ സ്‌കോട്ട്‌ലന്‍ഡില്‍ പ്രവേശനമുണ്ടാകില്ല. എന്‍വയണ്‍മെന്റ് സെക്രട്ടറി റോസന്ന കണ്ണിംഗ്ഹാം അവതരിപ്പിച്ച ബില്ലിനെ 98 ശതമാനം പൊതുജനങ്ങളും അംഗീകരിച്ചു. വന്യമൃഗങ്ങളെ ട്രാവലിംഗ് സര്‍ക്കസുകള്‍ ഉപയോഗിക്കുന്നത് നിരോധിക്കുക മാത്രമല്ല ഇതിലൂടെ ചെയ്യുന്നതെന്നും വന്യമൃഗങ്ങളെ ചൂഷണം ചെയ്യുന്നതിനെ വിലക്കാന്‍ മടിക്കുന്ന രാജ്യങ്ങള്‍ക്ക് മാതൃക കാട്ടുക കൂടിയാണെന്ന് റോസന്ന കണ്ണിംഗ്ഹാം പറഞ്ഞു.

Read More

മദ്യപിക്കുകയാണെങ്കില്‍ ഇങ്ങനെ വേണം! പാര്‍ട്ടി നടത്തിയ വീട്ടിലെ വായുവിലും ആല്‍ക്കഹോള്‍ തിരിച്ചറിഞ്ഞ് ബ്രെത്തലൈസര്‍ 0

വാഷിംഗ്ടണ്‍: മദ്യപിച്ചിട്ടുണ്ടോ എന്നറിയാന്‍ ബ്രെത്തലൈസര്‍ പരിശോധനയാണല്ലോ ആദ്യം നടത്തുന്നത്. മദ്യപിച്ചുകൊണ്ടുള്ള ഡ്രൈവിംഗ് പോലെയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ലോകത്തെല്ലായിടത്തും പോലീസിന്റെ ആയുധവും ഇതു തന്നെ. സാധാരണ മദ്യപിച്ചവരുടെ ഉച്ഛ്വാസ വായുവിലെ ആല്‍ക്കഹോള്‍ അംശമാണ് ഇത് കണ്ടെത്താറുള്ളത്. അന്തരീക്ഷ വായുവിലെ ആല്‍ക്കഹോള്‍ തിരിച്ചറിഞ്ഞ ചരിത്രം ഒരു ബ്രെത്തലൈസറിനും അവകാശപ്പെടാനുമില്ല. പക്ഷേ അമേരിക്കയിലെ മോണ്ട്‌ഗോമറിയില്‍ ഒരു പറ്റം വിദ്യാര്‍ത്ഥികള്‍ താമസിച്ചിരുന്ന വാടകവീട്ടില്‍ നടത്തിയ മദ്യപാന പാര്‍ട്ടിയില്‍ ഈ ചരിത്രവും തിരുത്തിക്കുറിച്ചിരിക്കുകയാണ്.

Read More

ലണ്ടന്റെ ആദ്യ വനിതാ ബിഷപ്പായി നിയമിതയാകുന്നത് ഒരു നഴ്സ്; സാറ രചിക്കുന്നത് പുതു ചരിത്രം 0

ലണ്ടന്റെ ചരിത്രത്തിലേക്ക് പുതിയഒരു അധ്യായം കൂടി. ആദ്യമായി ഒരു വനിതയെ ബിഷപ്പ് സ്ഥാനത്തേക്ക് നിയമിച്ചുകൊണ്ടാണ് ലണ്ടന്‍ ചരിത്രം രചിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിലെ ആംഗ്ലിക്കന്‍ ചര്‍ച്ച് ആണ് വിപ്ലവാത്മകമായ ഈ നിയമനം നടത്തിയിരിക്കുന്നത്. റവ. സാറാ മുലാലിയാണ് ലണ്ടനിലെ ആദ്യത്തെ വനിതാ ബിഷപ്പായിരിക്കുന്നത്. അമ്പത്തിയഞ്ചുകാരിയ

Read More

അമ്മൂസിന് ഏഴാം പിറന്നാള്‍ ആശംസകള്‍ നേരുന്നു 0

യുകെ മലയാളികളുടെ പ്രിയ ഗായകരും, ടീം സംഗീത മല്‍ഹാറിന്റെ സാരഥികളുമായ നോബിള്‍ മാത്യു – ലീന നോബിള്‍ ദമ്പതികളുടെ മകള്‍ അമ്മൂസ് എന്ന് വിളിക്കുന്ന അനബെല്‍ മരിയ മാത്യുവിന്‍റെ ഏഴാം പിറന്നാള്‍ ദിനത്തില്‍ അമ്മൂസിന് ഹൃദയംഗമമായ പിറന്നാള്‍ ആശംസകള്‍ നേരുന്നു. ബന്ധു

Read More

വാനിന്‍റെ അടിയില്‍ പെട്ട മൂന്ന് വയസ്സുകാരന്‍റെ അത്ഭുതകരമായ രക്ഷപെടലിന്റെ വീഡിയോ കാണുക 0

അമ്മയ്‌ക്കൊപ്പം റോഡിലേക്കിറങ്ങിയ മൂന്നുവയസുള്ള കുട്ടിയുടെ മുകളിലൂടെ വാന്‍ കടന്നുപോകുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. അപകടത്തില്‍പെട്ട കുട്ടി അത്ഭുതകരമായി രക്ഷപെട്ടു. ചൈനയിലെ ഫുജിയാന്‍ പ്രവിശ്യയിലെ ക്വാന്‍സ്ഷു നഗരത്തിലാണ് അപകടം നടന്നത്. റോഡിനു സമീപം അമ്മയ്‌ക്കൊപ്പം നില്‍ക്കുകയായിരുന്നു കുട്ടി. സമീപം ഒരു

Read More

കെ പി രാമനുണ്ണിയ്ക്കും കെ എസ് വെങ്കടാചലത്തിനും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് 0

എഴുത്തുകാരന്‍ കെ.പി രാമനുണ്ണിക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം. ‘ദൈവത്തിന്റെ പുസ്തകം’ എന്ന കൃതിക്കാണ് പൂരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. പരിഭാഷയ്ക്കുള്ള അവാര്‍ഡ് കെ.എസ്. വെങ്കിടാചലത്തിനാണ്. ‘അഗ്രഹാരത്തിലെ പൂച്ച’ എന്ന പരിഭാഷയ്ക്കാണു പുരസ്‌കാരം. കേരള

Read More

2018ലെ മലയാളം യുകെ കലണ്ടറുകള്‍ വീടുകളില്‍ എത്തിതുടങ്ങി; വിതരണം ചെയ്യാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക 0

മുന്‍ വര്‍ഷങ്ങളില്‍ എന്നത് പോലെ തന്നെ സമഗ്രവും സമ്പൂര്‍ണ്ണവുമായ കലണ്ടര്‍ പുറത്തിറക്കി മലയാളം യുകെ ഓണ്‍ലൈന്‍ ന്യൂസ് പേപ്പര്‍ യുകെ മലയാളികളുടെ ഭവനങ്ങളിലേക്ക് എത്തുന്നു. യുകെയിലെയും കേരളത്തിലെയും അവധി ദിനങ്ങളും മറ്റ് പ്രധാന കാര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുള്ള കലണ്ടര്‍ തികച്ചും സൗജന്യമായാണ് ഇത്തവണയും

Read More

ദേശിയ സ്കൂൾ മീറ്റിൽ കേരള താരങ്ങൾക്കെതിരെ ആക്രമണം; നായകനടക്കം ഗുരുതര പരുക്കേറ്റതായി റിപ്പോർട്ട് 0

ഇവര്‍ ചികിത്സയിലാണെന്ന് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. ഹരിയാന താരങ്ങള്‍ക്കെതിരെ പരാതി നല്‍കിയതായി കേരള ടീം അധികൃതര്‍ അറിയിച്ചു. മര്‍ദ്ദിച്ച താരങ്ങളെ അയോഗ്യരാക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.കേരളം മീറ്റില്‍ ഇന്ന് ഹരിയാണയെ പിന്നിലാക്കി ഒന്നാം സ്ഥാനത്തെത്തിയിരുന്നു.

Read More

കാസര്‍കോഡ് റിട്ടയേര്‍ഡ് അധ്യാപികയുടെ കൊലപാതകം; അന്വേഷണം വിരൽ ചൂണ്ടുന്നത് ഉറ്റ ബന്ധുവിലേക്ക്‌ 0

നാട്ടുകാരില്‍ ചിലരുടെ മൊഴിയില്‍ ഈ സംശയങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഇതോടെയാണ് ഇദ്ദേഹത്തെ കേന്ദ്രീകരിച്ചുള്ള അന്വേഷണം ബലപ്പെടുത്താന്‍ പൊലീസ് തീരുമാനിച്ചത്. അതേസമയം കൃത്യം നടത്തിയവര്‍ ധരിച്ച മുഖംമൂടി കണ്ണൂര്‍ പറശിനിക്കടവിലെ ഒരു കടയില്‍ നിന്നാണ് വാങ്ങിയെതെന്ന് അന്വേഷണ സംഘം കണ്ടെത്തി. മൂന്നുപേര്‍ ഒരുമിച്ചെത്തിയാണ് മുഖം മൂടി വാങ്ങിയതെന്ന് കടയുടമ പൊലീസിന് മൊഴിനല്‍കിയിട്ടുണ്ട്. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നു.

Read More