ബഹുരാഷ്ട്രക്കമ്പനികള്‍ നികുതിവിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് യൂറോപ്യന്‍ യൂണിയന്‍ നിര്‍ദേശം

ലണ്ടന്‍: ബഹുരാഷ്ട്ര കമ്പനികള്‍ തങ്ങളുടെ നികുതി വിവരങ്ങളും ലാഭത്തേക്കുറിച്ചുള്ള വിവരങ്ങളും പരസ്യപ്പെടുത്തണമെന്ന് യൂറോപ്യന്‍ യൂണിയന്‍. ഇത് സംബന്ധിച്ച നിയമം വൈകാതെ യൂണിയന്‍ പാസാക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. അമേരിക്കന്‍ ബഹുരാഷ്ട്ര കുത്തകകളായ ഫേസ്ബുക്ക്, ആമസോണ്‍ ഗൂഗിള്‍ തുടങ്ങിയ കമ്പനികള്‍ക്ക് ഇതോടെ തങ്ങളുടെ വരുമാനം സംബന്ധിച്ച വിവരങ്ങള്‍ കൈമാറോണ്ടി വരും. ഏപ്രില്‍ മാസത്തോടെ നിയമനിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് സൂചന. നിയമനിര്‍മാണത്തെ യൂറോപ്യന്‍ കമ്മീഷന്‍ അധ്യക്ഷന്‍ ഷോണ്‍ ക്ലോദ് ജങ്കറും അനുകൂലിക്കുന്നുണ്ട്.

Read More

ഭീകരാക്രമണത്തിന്റെ ഭാഗമായി എട്ടു തവണ ഇന്ത്യയിലെത്തിയിരുന്നെന്ന് ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി; ഏഴു തവണ എത്തിയത് മുംബൈയില്‍

മുംബൈ: മുംബൈയില്‍ ഭീകരാക്രമണം നടത്തുന്നതിനു മുന്നോടിയായി എട്ടു തവണ ഇന്ത്യയിലെത്തിയിരുന്നതായി ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി. പാക് ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തോയ്ബയുടെ പ്രവര്‍ത്തകനായിരുന്നു താനെന്നും ഹെഡ്‌ലി മൊഴി നല്‍കി. ഏഴു തവണ മുംബൈയിലായിരുന്നു താന്‍ എത്തിയത്. ലഷ്‌കറെ നേതാവ് സാജിദ് മിറിന്റെ നിര്‍ദേശപ്രകാരമായിരുന്നു സന്ദര്‍ശനമെന്നും ഹെഡ്‌ലി മൊഴി നല്‍കി. മുംബൈ സ്‌ഫോടനക്കേസില്‍ മുംബൈയിലെ ടാഡ കോടതിയില്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ മൊഴി നല്‍കവെയാണ് ഹെഡ്‌ലി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

Read More

പ്രൈഡ് ഓഫ് എയര്‍ ഡേല്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. മലയാളിയായ ബിജുമോന്‍ ജോസഫ് അവാര്‍ഡ് ജേതാവ്.

കീത്തിലി: യോര്‍ക്ഷയറിലെ പ്രസിദ്ധമായ ഹോസ്പിറ്റലുകളില്‍ ഒന്നായ എയര്‍ ഡേല്‍ ഹോസ്പിറ്റല്‍ എന്‍. എച്ച്. എസ്സ് ട്രസ്റ്റ് നടത്തിയ പ്രൈഡ് ഓഫ് എയര്‍ ഡേല്‍ അവാര്‍ഡിന് മലയാളിയായ ബിജുമോന്‍ ജോസഫ് അര്‍ഹനായി. ഹെല്‍ത്ത് കെയര്‍ സപ്പോര്‍ട്ട് വര്‍ക്കര്‍ ബാന്‍ഡ് 2 വിഭാഗത്തിലാണ് ബിജുമോന്‍ തിരഞ്ഞെടുക്കപ്പെട്ടത്

Read More

ജന്മനാടിനെ കണ്ണീരണിയിച്ച് ഷാന്‍ ജോണ്‍സണ്‍ നിത്യതയിലേക്ക് യാത്രയായി

തൃശ്ശൂര്‍: സംഗീത സംവിധായകന്‍ ജോണ്‍സന്റെ മകള്‍ ഷാന്‍ ജോണ്‍സന് ജന്മനാട് വിടനല്‍കി. ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെ തൃശ്ശൂര്‍ നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിലാണ് ഷാന്‍ ജോണ്‍സണെ സംസ്‌ക്കരിച്ചത്. മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകന്റെ പുത്രിയെ അവസാനമായി ഒരു നോക്കു കാണാന്‍ നാട്ടുകാരും ബന്ധുക്കളും കലാസ്നേഹികളും അടക്കം ആയിരങ്ങള്‍ എത്തി. ഭര്‍ത്താവും മക്കളും നഷ്ടമായതോടെ തനിച്ചായ ഷാനിന്റെ മാതാവ് റാണിയെ ആശ്വസിപ്പിക്കാന്‍ എല്ലാവരും പാടുപെടുകയായിരുന്നു. തന്നെ ഈ ലോകത്ത് തനിച്ചാക്കി വിട്ടുപോയ മകളെ ഓര്‍ത്ത് ആ അമ്മ അലമുറയിട്ടു കരഞ്ഞപ്പോള്‍ കണ്ടു നിന്നവരുടെയും കണ്ണു നിറഞ്ഞു.

Read More

സംവിധായകനും പോലീസും ചേര്‍ന്ന്‍ തന്നെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുന്നുവെന്നും താന്‍ ആത്മഹത്യയുടെ വക്കിലെന്നും നടി സോന മരിയ

തിരുവനന്തപുരം: പോലീസ് തന്നെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുന്നെന്ന പരാതിയുമായി മലയാളി നടി സോനാ മരിയ രംഗത്ത്. ഫോര്‍ സെയില്‍ എന്ന മലയാള സിനിമയിലെ നായികയും മുളന്തുരുത്തി സ്വദേശിയുമാണ് സോനാ മരിയ. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ തന്നെ കള്ളക്കേസില്‍ കുടുക്കിയത്. ഈ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നത് എറണാകുളത്തു നിന്നുള്ള ഒരു മന്ത്രിയാണെന്നും സോനാ മരിയ ആരോപിക്കുന്നു. തെലുങ്ക് സിനിമാ സംവിധായകന്‍ എന്ന വ്യാജേന പരിചയപ്പെട്ട കരുനാഗപ്പള്ളി സ്വദേശി ഡിവൈന്‍ ജയചന്ദ്രനെതിരേ പരാതി നല്‍കിയതിലുള്ള വൈരാഗ്യത്തില്‍ തന്നെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നു. ജയചന്ദ്രന്‍ തെലുങ്ക് സിനിമയില്‍ നായിക ആക്കാമെന്നു പറഞ്ഞ് ചെന്നേയിലേക്ക് വിളിച്ചു വരുത്തി അപായപ്പൈടുത്താന്‍ ശ്രമിച്ചു. അവിടെ നിന്ന് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നെന്നു സോനാ മരിയ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

Read More

ശുദ്ധമുള്ള നോമ്പേ സമാധാനത്താലെ വരിക – റവ. ഫാ. ഹാപ്പി ജേക്കബ് എഴുതുന്ന നോമ്പ് കാല ചിന്തകള്‍ റവ. ഫാ. ഹാപ്പി ജേക്കബ്

പരിശുദ്ധ നോമ്പിലേയ്ക്ക് വീണ്ടും പ്രവേശിക്കുവാന്‍ നാം ഒരുങ്ങുകയാണ്. ആത്മീയ വിശുദ്ധിക്കും തീവ്രമായ പ്രാര്‍ത്ഥനയ്ക്കുമായി വേര്‍തിരിക്കപ്പെട്ട ദിനങ്ങള്‍. എപ്രകാരം ഉള്‍കൊള്ളുന്നുവോ അപ്രകാരം ഫലം ലഭിക്കുമെന്ന് വിശ്വസിക്കുന്ന ജനസമൂഹവും പേരിനു വേണ്ടി മാത്രം നോമ്പ് നോക്കുന്ന മറ്റൊരു കൂട്ടരും. പിതാക്കന്മാരുടെ പ്രാര്‍ത്ഥനാ ശകലങ്ങളില്‍ നോമ്പിനേക്കുറിച്ച് പ്രതിപാതിക്കുന്നത് ഇപ്രകാരമാണ്. ‘ശുദ്ധമുള്ള നോമ്പ് ജയത്തിന്റെ അടയാളവും ശത്രുവാകുന്ന സാത്താനെ ചെറുക്കുവാനുള്ള ആയുധവുമാകുന്നു.’

Read More

മുതുകാട്‌സ് വേള്‍ഡ് ഓഫ് ഇല്യൂഷന്‍സ് ടൂര്‍ ഓഫ് യു കെ 26 മെയ് മുതല്‍ 6 ജൂണ്‍ 2016 വരെ.

സൗത്ത് ഇന്ത്യയിലെ വിഖ്യാതനും സുഭാഷണനുമായ മജീഷ്യനായ ഗോപിനാഥ് മുതുകാട് ആദ്യ യുകെ സന്ദര്‍ശനത്തിനെത്തുന്നു. കഴിഞ്ഞ 37 വര്‍ഷമായി മാജിക് എന്ന മാധ്യമത്തിലൂടെ മഹത്തരമായ ഒറ്റനവധി ആശയങ്ങള്‍ അദ്ദേഹം ആളുകളുമായി പങ്കുവച്ചു. മാജിക് വിത്ത് എ മിഷന്‍ എന്നതാണ് അദ്ധേഹത്തിന്റെ മോട്ടോ എന്നത് സാമൂഹിക പ്രതിബദ്ധതയുള്ള ഒരു കലാകാരനാണ് മുതുകാട് എന്ന് വിളിച്ചോതുന്നു. മാജിക്കിനൊപ്പം തന്നെ ഇല്യൂഷനിസ്റ്റ്, മേന്റോര്‍, എസ്‌കാപോലോഗിസ്റ്റ്, പെര്‍ഫോമര്‍ എന്ന നിലകളിലും അദ്ദേഹം വക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. മാജിക്കിനോടുള്ള അതിയായ ആഗ്രഹവും സാമൂഹിക പ്രതിബദ്ധതയും അദ്ദേഹത്തെ ഒരു ഇന്‍സ്പിരേഷനല്‍ സ്പീക്കര്‍ ആയി മാറ്റി. അറിവിന്റെ അതിരുകള്‍ക്കപ്പുറത്തു മാജിക്കിലൂടെ തന്റെ സന്ദേശം ആളുകളിലെക്കെതിക്കുവാന്‍ കഴിഞ്ഞു എന്നത് അദ്ദേഹത്തിന്റെ വലിയ കഴിവാണ്.

Read More

ബളാല്‍ മാതാവിന്‍റെ അത്ഭുത രോഗശാന്തി സത്യമോ? തലശ്ശേരി അതിരൂപതയുടെ വിശദീകരണം പുറത്ത്

കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലയിലേ മലയോര മേഖലയായ വെള്ളരിക്കുണ്ടിന് സമീപത്തെ ബളാല്‍ എന്ന കൊച്ചു ഗ്രാമത്തിലെ മാതാവിന്റെ അത്ഭുതപ്രവൃത്തിയെ കുറിച്ചുള്ള വാര്‍ത്തകള്‍ ലോകമെമ്പാടും പറന്നിരിക്കുകയാണ്. പ്ലാസ്റ്റര്‍ ഓഫ് പാരീസില്‍ തീര്‍ത്ത മേരി മാതാവിന്റെ തിരുസ്വരൂപത്തില്‍ നിന്നും തേനും പാലും എണ്ണയും ഒഴുകുന്നു എന്ന അത്ഭുതം കേട്ട് ആയിരങ്ങളാണ് അനുഗ്രഹത്തിനായി ഈ ഗ്രാമത്തിലേക്ക് ഒഴുകുന്നത്.

Read More

വീക്കെന്‍ഡ് കുക്കിംഗ്; തെരിയാക്കി ചിക്കന്‍ വിങ്ങ്‌സ്

പതിനേഴാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ജാപ്പനീസ് കുക്ക്മാരാണ് ആദ്യമായി തെരിയാക്കി ഡിഷുകള്‍ ഉണ്ടാക്കിയത് എന്നാണ് ഫുഡ് ഗവേഷകര്‍ കരുതുന്നത്. ‘തെരിയാക്കി ‘ എന്ന പദം ഒരു കുക്കിംഗ് രീതിയെ ആണ് സൂചിപ്പിക്കുന്നത്. എന്നാല്‍ ചില ചരിത്രങ്ങള്‍ പറയുന്നത് ഹവായി ദ്വീപിലേക്ക് കുടിയേറി സ്ഥിരതാമസമാക്കിയ ജപ്പാന്‍കാര്‍ പൈനാപ്പിള്‍ ജ്വീസും സോയസോസും ഉപയോഗിച്ച് ഒരു വ്യതിരക്തമായ മാരിനേറ്റ് ഉണ്ടാക്കി അത് കുക്കിംഗിനായി ഉപയോഗിച്ചു. പിന്നീട് അത് തെരിയാക്കി സോസ് ആയി അറിയപ്പെട്ടു എന്നാണ്. ഇവിടെ വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഒരു ഡിഷ് ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്.

Read More

ഇറക്കുമതി തീരുവയിലെ ഇളവ് ഒഴിവാക്കി; കാന്‍സര്‍ മരുന്നുകള്‍ ഉള്‍പ്പെടെയുള്ള ജീവന്‍ രക്ഷാ മരുന്നുകളുടെ വില കുതിച്ചുയരും

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതി തീരുവയില്‍ നല്‍കിവന്നിരുന്ന ഇളവ് ഒഴിവാക്കിയതോടെ ജീവന്‍ രക്ഷാ മരുന്നുകളുടെ വില കുതിച്ചുയരും. കാന്‍സറിനും എച്ച്‌ഐവി ചികിത്സയ്ക്കും ഉപയോഗിക്കുന്നവയുള്‍പ്പെടെ എഴുപത്തിനാലു മരുന്നുകളുടെ ഇറക്കുമതിച്ചുങ്കത്തില്‍ നല്‍കി വന്നിരുന്ന ഇളവാണ് ഒഴിവാക്കിയത്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്‍ഡ് കസ്റ്റംസ് കഴിഞ്ഞയാഴ്ച പുറത്തു വിട്ട വിജ്ഞാപനത്തിലാണ് തീരുവയിളവ് ഒഴിവാക്കിയത്.

Read More