ജപമാലമാസ രണ്ടാംശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ നാളെ; മരിയ ഭക്തിയുടെ നിറവില്‍ ബഥേലില്‍ വന്‍ ഒരുക്കങ്ങള്‍ 0

ബര്‍മിങ്ഹാം: സെഹിയോന്‍ യൂറോപ്പ് ഡയറക്ടര്‍ റവ. ഫാ. സോജി ഓലിക്കല്‍ നയിക്കുന്ന രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ നാളെ ബര്‍മിങ്ഹാം ബഥേല്‍ സെന്ററില്‍ നടക്കും. പരിശുദ്ധ ദൈവമാതാവിനോടുള്ള ഭക്തിയുടെയും മധ്യസ്ഥതയുടെയും പ്രത്യേകതകൊണ്ട് ജപമാല മാസമായി ആചരിക്കുന്ന ഒക്ടോബര്‍ മാസത്തിലെ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പങ്കെടുക്കും. കോട്ടയം പാമ്പാടി ഗുഡ് ന്യൂസ് ധ്യാനകേന്ദ്രം ഡയറക്ടറും തപസ് ധ്യാനങ്ങളിലൂടെ അനേകരെ ദൈവവിശ്വാസത്തിലേക്കു നയിച്ചുകൊണ്ടിരിക്കുന്ന പ്രമുഖ വചന പ്രഘോഷകനുമായ ഫാ.ജോസഫ് കണ്ടത്തിപ്പറമ്പില്‍, നവ വൈദികന്‍ ഫാ. മൈക്കല്‍ ബേറ്റ്‌സ്, സെഹിയോന്‍ യൂറോപ്പിന്റെ ബ്രദര്‍ ജാക്‌സണ്‍ ജോസ് എന്നിവരും വിവിധ ശുശ്രൂഷകള്‍ നയിക്കും.

Read More

വചനങ്ങള്‍ക്ക് ജീവന്‍ ത്രസിപ്പിക്കുന്ന ശുശ്രൂഷകളുമായി സേവ്യര്‍ഖാന്‍ അച്ചന്‍; യാത്രാസൗകര്യം ഒരുക്കി വോളണ്ടിയേഴ്‌സ് 0

ലണ്ടന്‍: പ്രശസ്ത തിരുവചന പ്രഘോഷകനും സെഹിയോന്‍ ശുശ്രൂഷകളുടെ സ്ഥാപകനുമായ സേവ്യര്‍ ഖാന്‍ വട്ടായില്‍ അച്ചന്‍ ലണ്ടന്‍ റീജണല്‍ അഭിഷേകാഗ്‌നി കണ്‍വെന്‍ഷന് നേതൃത്വം നല്‍കും. ഒക്ടോബര്‍ മാസത്തിലെ പരിശുദ്ധ ജപമാല സമര്‍പ്പണ നിറവില്‍ നയിക്കപ്പെടുന്ന പരിശുദ്ധാത്മാഭിഷേക ശുശ്രൂഷ അതിനാല്‍ തന്നെ തിരുവചനങ്ങളുടെ ജീവന്‍ തുടിക്കുന്ന ദൈവിക സാന്നിദ്ധ്യം ആവോളം അനുഭവിക്കുവാന്‍ ഇടം നല്‍കുന്ന അനുഗ്രഹ വേദിയാകും. അത്ഭുത രോഗശാന്തികള്‍, വിടുതലുകള്‍, ഉദ്ദിഷ്ഠകാര്യ സാദ്ധ്യങ്ങള്‍, ദൈവ കൃപകള്‍ എന്നിവയുടെ അനുഗ്രഹ വര്‍ഷ അനര്‍ഗ്ഗള പ്രവാഹത്തിനു അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ വേദിയാവുമ്പോള്‍ തിരുവചനത്തിനു കാതോര്‍ക്കുന്ന ഏവര്‍ക്കും നേര്‍സാക്ഷികളാവാനും അനുഗ്രഹങ്ങള്‍ പ്രാപിക്കുവാനും ഉള്ള സുവര്‍ണ്ണാവസരം ആയിരിക്കും ലണ്ടനില്‍ സംജാതമാകുക.

Read More

ഒഫീലിയ ചുഴലിക്കാറ്റ് യുകെയിലേക്ക്; ഈ വാരാന്ത്യത്തില്‍ കനത്ത മഴക്കും കാറ്റിനും സാധ്യത 0

ലണ്ടന്‍: ഒഫീലിയ ചുഴലിക്കാറ്റ് ഈ വാരാന്ത്യത്തില്‍ യുകെയിലെത്തും. കനത്ത മഴയ്ക്കും 70 മൈല്‍ വരെ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കുന്നു. ഒഫീലിയ ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിച്ചത് വളരെ പെട്ടെന്നായിരുന്നു. 1987ല്‍ ഗ്രേറ്റ് സ്റ്റോം ആഞ്ഞടിച്ചതിന്റെ 30-ാം വാര്‍ഷികത്തിലാണ് ഓഫീലിയ എത്തുന്നതെന്ന പ്രത്യേകതയും ഉണ്ട്. ചുഴലിക്കാറ്റിന്റെ ശക്തി ക്ഷയിച്ച ശേഷമുള്ള ഭാഗമാണ് എത്തുന്നത്. രാജ്യത്തിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് പറയുന്നു.

Read More

കൂടുതല്‍ ജിപിമാരെ നിയമിക്കുമെന്ന ജെറമി ഹണ്ടിന്റെ വാഗ്ദാനം യാഥാര്‍ത്ഥ്യമാകുമോ? കണക്കുകള്‍ ഇങ്ങനെ 0

ലണ്ടന്‍: 2020 ഓടെ എന്‍എച്ച്എസ് ഇംഗ്ലണ്ടില്‍ 5000 ജിപിമാരെ അധികമായി നിയമിക്കുമെന്ന ഹെല്‍ത്ത് സെക്രട്ടറിയുടെ അവകാശവാദം നടപ്പാകുമോ? 2015ലാണ് ഹണ്ട് ഈ വാഗ്ദാനം നല്‍കിയത്. ഈ കാലാവധിയുടെ മധ്യത്തിലെത്തി നില്‍ക്കുമ്പോളുള്ള വിശകലനങ്ങളാണ് സംശയത്തിന് ആധാരമാകുന്നത്. 2015ല്‍ 34,500 ജിപിമാര്‍ എന്‍എച്ച്എസിനു കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഇത് 2020ഓടെ 39,500 ആക്കി ഉയര്‍ത്തുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ ഏറ്റവും പുതിയ കണക്കനുസരിച്ച് 2015ല്‍ ഉണ്ടായിരുന്നതിനേക്കാള്‍ 350 ജിപിമാര്‍ കുറവാണ് ഇ പ്പോള്‍ ഉള്ളതെന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്.

Read More

അശ്ലീല സന്ദേശം അയച്ച യുവാവിന് ചുട്ടമറുപടിയുമായി മലയാളി നടി; ഞരമ്പ്‌ രോഗികള്‍ക്കെതിരെ ഒരുമിക്കാന്‍ ആഹ്വാനം 0

സോഷ്യല്‍മീഡിയയിലൂടെ സ്ത്രീകള്‍ക്കെതിരെ അശ്ലീലസന്ദേശം അയയ്ക്കുന്ന സംഭവങ്ങള്‍ നിരവധിയുണ്ട്. സിനിമാതാരങ്ങള്‍ക്ക് നേരെയും ഇങ്ങനെയുള്ള ആക്രമണങ്ങള്‍ ഉണ്ടാകാറുണ്ട്. പലരും ഇതുതുറന്നുപറയാറില്ലെന്ന് മാത്രം. അത്തരത്തിലുള്ള ഒരു അനുഭവം ആരാധകര്‍ക്ക് മുന്‍പില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് യുവനടി ദുര്‍ഗ കൃഷ്ണ. പൃഥ്വിരാജ് നായകനാകുന്ന വിമാനത്തിലെ നായികയാണ് ദുര്‍ഗ കൃഷ്ണ. സാമൂഹിക

Read More

നൈനിക ടിക്കൂ യാത്രയായി.. പിതാവ് സ്നേഹപൂർവ്വം നല്കിയ പാൻകേക്ക് ഒൻപതു വയസുകാരിയുടെ ജീവനെടുത്തു.. അലർജി മൂലമുണ്ടായ അനാഫിലാറ്റിക് ഷോക്ക് മരണ കാരണം.. ഹൃദയം നുറുങ്ങുന്ന വേദനയോടെ മാതാപിതാക്കളായ വിനോദും ലക്ഷ്മിയും.. 0

നൈനിക ടിക്കൂ അനശ്വരതയിലേക്ക് യാത്രയായി.. സ്നേഹപൂർവ്വം നല്കിയ പാൻകേക്ക് തന്റെ മകളുടെ ജീവനെടുക്കുമെന്ന് ആ പിതാവ് കരുതിയില്ല.. ഹൃദയം നുറുങ്ങുന്ന വേദനയിൽ തങ്ങളുടെ ഒൻപതു വയസുകാരി മകൾക്ക് അവസാന മുത്തം നല്കി മാതാപിതാക്കളായ വിനോദും ലക്ഷ്മിയും.. മരണകാരണം അനാഫിലാറ്റിക് ഷോക്ക്.. പാരാമെഡിക് കിണഞ്ഞു ശ്രമിച്ചിട്ടും ജീവൻ രക്ഷിക്കാനായില്ല.. ലൈഫ് സപ്പോർട്ടിന്റെ സഹായത്തോടെ ജീവൻ നിലനിർത്തിയത് അഞ്ചുദിനം.. പാറിപ്പറന്നു നടന്ന കൊച്ചു രാജകുമാരിയുടെ ഓർമ്മയിൽ ദു:ഖിതരായി ഒരു കുടുംബം.

Read More

ലക്ഷങ്ങളും കോടികളും പ്രതിഫലം പറ്റുന്നവർ എന്തിനാണ് ഞങ്ങളോട് യാചിക്കുന്നത്.. തൊടുപുഴ വാസന്തിയെ സഹായിക്കാന്‍ ജനങ്ങളോട് ആവശ്യപ്പെട്ട ഡബ്ല്യുസിസിയുടെ പോസ്റ്റിനെതിരെ സോഷ്യല്‍ മീഡിയ 0

കൊച്ചി: അസുഖ ബാധിതയായ മുന്‍ സിനിമ താരം തൊടുപുഴ വാസന്തിയെ സഹായിക്കാന്‍ പൊതുജനങ്ങളോട് അപേക്ഷിച്ച് സ്ത്രീകളുടെ സിനിമ സംഘടന വുമണ്‍ ഇന്‍ കള്കടീവ്. തൊടുപുഴ വാസന്തിയുടെ നിലവിലെ സ്ഥിതി വിവരിച്ച് ഡബ്ല്യുസിസിയുടെ ഫേസ്ബുക്കിലിട്ടിരിക്കുന്ന പോസ്റ്റിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. നടിക്ക് കഴിയുന്ന സഹായങ്ങള്‍

Read More

കോണ്‍ഗ്രസ് അനുഭവിക്കുന്നത് ടിപി കേസ് ഒത്തു തീര്‍പ്പാക്കിയതിന്‍റെ ഫലമെന്ന് വി.ടി. ബല്‍റാം എംഎല്‍എ 0

കോട്ടയം; കോണ്‍ഗ്രസ് ഇനിയെങ്കിലും അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് മുന്നറിയിപ്പുമായി കോണ്‍ഗ്രസ് തൃത്താല എംഎല്‍എ വി.ടി. ബല്‍റാം. ടിപി ചന്ദ്രശേഖരന്‍ കൊലപാതകത്തിന്റെ പുറകിലെ ഗൂഡാലോചനക്കേസ് നേരാംവണ്ണം അന്വേഷിച്ച് മുന്നോട്ടുകൊണ്ടുപോകാതെ ഇടക്കുവെച്ച് ഒത്തുതീര്‍പ്പുണ്ടാക്കിയതിന് കിട്ടിയ പ്രതിഫലമാണ് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടെന്നും ഫെയ്‌സ്ബുക്കില്‍ അദ്ദേഹം കുറിച്ചു.

Read More

ഗ്രെന്‍ഫെല്‍ ടവര്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട കുടിയേറ്റക്കാര്‍ക്ക് പെര്‍മനന്റ് റസിഡന്‍സി നല്‍കാന്‍ തീരുമാനം 0

ലണ്ടന്‍: ഗ്രെന്‍ഫെല്‍ ടവര്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട ബ്രിട്ടീഷ് പൗരന്‍മാരല്ലാത്തവര്‍ക്ക് പെര്‍മനന്റ് റസിഡന്‍സി നല്‍കാന്‍ തീരുമാനം. ഹോം ഓഫീസ് ആണ് ഇക്കാര്യം അറിയിച്ചത്. തീപ്പിടിത്തിന്റെ ദുരിതം അനുഭവിച്ചവര്‍ക്ക് യുകെയില്‍ തങ്ങാന്‍ ഒരു വര്‍ഷം കൂടി സമയം നീട്ടി നല്‍കാനായിരുന്നു മുമ്പ് തീരുമാനിച്ചിരുന്നത്. ഒട്ടേറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ഈ തീരുമാനം മാറ്റി സ്ഥിരതാമസത്തിനുള്ള അനുമതി നല്‍കാനുള്ള നിര്‍ദേശം മന്ത്രിമാര്‍ അംഗീകരിക്കുകയായിരുന്നു.

Read More

യൂറോപ്യന്‍ യൂണിയന്‍ ജീവനക്കാര്‍ ജോലിയുപേക്ഷിക്കുന്നു; എന്‍എച്ച്എസ് നഴ്‌സുമാരുടെ എണ്ണത്തില്‍ വന്‍ ഇടിവ് 0

ലണ്ടന്‍: എന്‍എച്ച്എസ് നഴ്‌സുമാരുടെ എണ്ണം വലിയ തോതില്‍ കുറഞ്ഞുവെന്ന് റിപ്പോര്‍ട്ട്. 2013ന് ശേഷം ആദ്യമായാണ് ഇത്രയും ഭീമമായ തോതില്‍ നഴ്‌സുമാരുടെ എണ്ണം കുറയുന്നത്. യൂറോപ്യന്‍ ജീവനക്കാര്‍ ജോലിയുപേക്ഷിക്കുന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ബ്രെക്‌സിറ്റ് ഹിതപരിശോധനയ്ക്കു ശേഷം നഴ്‌സുമാരായി രജിസ്റ്റര്‍ ചെയ്യുന്ന യൂറോപ്യന്‍ പൗരത്വമുള്ളവരുടെ എണ്ണത്തില്‍ കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ടെന്നും ഔദ്യോഗിക രേഖകള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം സമ്മറിലുണ്ടായിരുന്നതിനേക്കാള്‍ കുറവാണ് ഈ വര്‍ഷം സമ്മറില്‍ ഉണ്ടായിരുന്ന നഴ്‌സുമാരുടെ എണ്ണമെന്ന് കിംഗ്‌സ് ഫണ്ട് വിശകലനം വ്യക്തമാക്കുന്നു.

Read More